അദ്ധ്യായം 86 (ത്വാരിഖ് )

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ.

86 : 1 =وَٱلسَّمَآءِ وَٱلطَّارِقِ
ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സത്യം)!

86 : 2 =وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
രാത്രി കടന്നുവരുന്നത് എന്നാല്‍ എന്താണെന്നു നിനക്കു എന്തറിയാം?!

86 : 3 =ٱلنَّجۡمُ ٱلثَّاقِبُ
തുളച്ചുചെല്ലുന്ന നക്ഷത്രമത്രെ (അത്).

86 : 4 =إِن كُلُّ نَفۡسٍ لَّمَّا عَلَيۡهَا حَافِظٌ
എല്ലാ ഓരോ ദേഹവും [ആളും] തന്നെ, അതിന്‍റെ മേല്‍ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ഒരാള്‍ ഇല്ലാത്തതായിട്ടില്ല.

86 : 5 = فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
എന്നാല്‍, മനുഷ്യന്‍ (ചിന്തിച്ചു) നോക്കട്ടെ, അവന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്!
86 : 6 =خُلِقَ مِن مَّآءٍ دَافِقٍ
തെറിച്ചുവരുന്ന ഒരു വെള്ളത്തില്‍നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

86 : 7 =يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
അത് മുതുകെല്ലിനും, നെഞ്ചെല്ലുകള്‍ക്കും ഇടയില്‍ നിന്ന് പുറത്തു വരുന്നു.

86 : 8 =إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٌ
നിശ്ചയമായും, അവന്‍ [അല്ലാഹു] അവനെ മട(ക്കി സൃഷ്ടി)ക്കുന്നതിനു കഴിവുള്ളവന്‍ തന്നെ,-

86 : 9=يَوۡمَ تُبۡلَى ٱلسَّرَآئِرُ
(മനുഷ്യൻ ചെയ്ത്‌ കൂട്ടിയ)രഹസ്യങ്ങള്‍ (പോലും) പരിശോധിക്കപ്പെടുന്ന ദിവസം.

86 : 10 =فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ
അപ്പോള്‍ (അതിനെ പ്രതിരോധിക്കുവാൻ) അവന്ന് യാതൊരു ശക്തിയോ, സഹായകനോ (ഉണ്ടായിരിക്കുക) ഇല്ല.

86 : 11 =وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
ആവര്‍ത്തി(ച്ചു മഴചൊരി)ക്കുന്ന ആകാശം തന്നെയാണ (സത്യം)!

86 : 12 = وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
(സസ്യലതാദികള്‍ മുളച്ചു) പിളരുന്ന ഭൂമിയും തന്നെയാണ (സത്യം)!

86 : 13 =إِنَّهُۥ لَقَوۡلٌ فَصۡلٌ
നിശ്ചയമായും, ഇത് ഒരു (ഖണ്ഡിതമായ) തീരുമാന വചനം തന്നെയാകുന്നു.

86 : 14 = وَمَا هُوَ بِٱلۡهَزۡلِ
ഇതു തമാശയല്ല.

86 : 15 = إِنَّهُمۡ يَكِيدُونَ كَيۡدًا
നിശ്ചയമായും, അവര്‍ [അവിശ്വാസികള്‍ അല്ലാഹു വിന്റെ വ്യവസ്ഥിതിക്ക് നേരെ] ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു;

86 : 16-وَأَكِيدُ كَيۡدًا
ഞാനും ഒരു (അവർക്കെതിരെ വമ്പിച്ച) തന്ത്രം പ്രയോഗിക്കുന്നതാണ്

86 : 17 =فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدًۢا
ആകയാല്‍, (നബിയേ നന്മുടെ വ്യവസ്ഥിതിയെ ) നിഷേധിച്ചവർക്കു നീ (കാല) താമസം നല്‍കുക; അവര്‍ക്കു നീ അല്‍പമൊന്നു താമസം ചെയ്തു കൊടുക്കുക.