അദ്ധ്യായം 89 (ഫജ്ര്‍)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

وَالْفَجْرِ
1=പ്രഭാതം തന്നെയാണ സത്യം.

وَلَيَالٍ عَشْرٍ
2=പത്തു രാത്രികള് തന്നെയാണ സത്യം.

وَالشَّفْعِ وَالْوَتْرِ
3=ഇരട്ടയും ഒറ്റയും തന്നെയാണ സത്യം

وَاللَّيْلِ إِذَا يَسْرِ
4=രാത്രി സഞ്ചരിച്ച്‌ കൊണ്ടിരിക്കെ അത്‌ തന്നെയാണ സത്യം.

هَلْ فِي ذَلِكَ قَسَمٌ لِّذِي حِجْرٍ
5=അതില് ( മേല് പറഞ്ഞവയില് ) കാര്യബോധമുള്ളവന്ന്‌ സത്യത്തിന്‌ വകയുണേ്ടാ?

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
6=(ദൈവീക വ്യവസ്ഥിതിയെ നിൽേധിച്ചുതള്ളിയ)ആദ്‌ സമുദായത്തെ കൊണ്ട്‌ നിന്റെ രക്ഷിതാവ്‌ എന്തു ചെയ്തുവെന്ന്‌ നീ കണ്ടില്ലേ?

إِرَمَ ذَاتِ الْعِمَادِ
7=അതായത്‌ തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട്‌

الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ
8=തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില് സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.

وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ
9=താഴ്‌വരയില് പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ്‌ ഗോത്രത്തെക്കൊണ്ടും

وَفِرْعَوْنَ ذِي الْأَوْتَادِ
10ആണികളുടെ ആളായ ഫിര്ഔനെക്കൊണ്ടും.

الَّذِينَ طَغَوْا فِي الْبِلَادِ
11=രാജ്യങ്ങളില് അതിക്രമം പ്രവര്ത്തിക്കുകയും

فَأَكْثَرُوا فِيهَا الْفَسَادَ
12=അവിടെ കുഴപ്പം വര്ദ്ധിപ്പിക്കുകയും ചെയ്തവരാണവര്.

فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
13=അതിനാല് നിന്റെ രക്ഷിതാവ്‌ അവരുടെ മേല് ശിക്ഷയുടെ ചമ്മട്ടി വര്ഷിച്ചു.

إِنَّ رَبَّكَ لَبِالْمِرْصَادِ
14=തീര്ച്ചയായും നിന്റെ രക്ഷിതാവ്‌ പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്‌.

فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ
15=എന്നാല് മനുഷ്യനെ അവന്റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൌഖ്യം നല്കുകയും ചെയ്താല് അവന് പറയും; എന്റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.

 

 

وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ

16=എന്നാല് അവനെ ( മനുഷ്യനെ ) അവന് പരീക്ഷിക്കുകയും* എന്നിട്ടവന്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താല്അവന് പറയും; എന്റെ രക്ഷിതാവ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന്‌.

[*മനുെെഷ്യന്റെ മുമ്പില് പരീക്ഷണമായി സംഭവിക്കുന്ന വിഷയങ്ങളെന്തും അദൈവീകമായ രാഷ്ട്രീയവ്യവസ്ഥിതികളനുസരിച്ചുള്ള ജനജീവിതത്തിന്റെ അനന്തര ഫലങ്ങള് മാത്രമാണ്.അല്ലാതെ പരീക്ഷിക്കാന് വേണ്ടി അല്ലാഹു പ്രത്യേകമായി സൃഷ്ടിക്കുന്നതല്ല വിഭവക്കുറവും, വിപത്തുക്കളും, മറ്റു തിന്മകളും]

كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ
17=അല്ല, പക്ഷെ നിങ്ങള് അനാഥയെ ആദരിക്കുന്നില്ല.

وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ
18=പാവപ്പെട്ടവന്റെ ആഹാരത്തിന്‌ നിങ്ങള് പ്രോത്സാഹനം നല്കുന്നുമില്ല.

وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا
19=അനന്തരാവകാശ സ്വത്ത്‌ നിങ്ങള് വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു.

وَتُحِبُّونَ الْمَالَ حُبًّا جَمًّا
20=ധനത്തെ നിങ്ങള് അമിതമായ തോതില് സ്നേഹിക്കുകയും ചെയ്യുന്നു.

كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا
21=അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും,

وَجَاء رَبُّكَ وَالْمَلَكُ صَفًّا صَفًّا
12=നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും,

وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّى لَهُ الذِّكْرَى
23=അന്ന്‌ നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്! അന്നേ ദിവസം മനുഷ്യന്ന്‌ ഓര്മ വരുന്നതാണ്‌. എവിടെനിന്നാണവന്ന്‌ ഓര്മ വരുന്നത്‌?

يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي
24=അവന് പറയും. അയ്യോ, ഞാന് എന്റെ ജീവിതത്തിനു വേണ്ടി മുന്കൂട്ടി ( ദൈവീക വ്യവസ്ഥിതിക്ക് വേണ്ടിയുള്ള പ്രബോധന -പ്രവര്ത്തനങ്ങള് ) ചെയ്തിരുന്നെങ്കില് എത്ര നന്നായിരുന്നേനെ!

فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ
25=അപ്പോള് അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നപ്രകാരം ഒരാളും ശിക്ഷിക്കുകയില്ല.

وَلَا يُوثِقُ وَثَاقَهُ أَحَدٌ
26=അവന് പിടിച്ചു ബന്ധിക്കുന്നത്‌ പോലെ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.

يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
27=ഹേ; സമാധാനമടഞ്ഞ ആത്മാവേ,

ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً
28=നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്തിപ്പെട്ടുകൊണ്ടും, തൃപ്തി ലഭിച്ചു കൊണ്ടും മടങ്ങിക്കൊള്ളുക.

فَادْخُلِي فِي عِبَادِي
29=എന്നിട്ട്‌ എന്റെ അടിയാന്മാരുടെ കൂട്ടത്തില് പ്രവേശിച്ചു കൊള്ളുക.

وَادْخُلِي جَنَّتِي
30=എന്റെ സ്വര്ഗത്തില് പ്രവേശിച്ചു കൊള്ളുക.