അദ്ധ്യായം 94 ( ശർഹ് )

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ
1=(നബിയേ) നിന്‍റെ നെഞ്ച് [ഹൃദയം] നിനക്ക് നാം വിശാലമാക്കിത്തന്നില്ലേ?!

وَوَضَعۡنَا عَنكَ وِزۡرَكَ
2=നിന്‍റെ ഭാരം നിന്നില്‍ നിന്നു നാം (ഇറക്കി) വെക്കുകയും ചെയ്തിരിക്കുന്നു;-

ٱلَّذِىٓ أَنقَضَ ظَهۡرَكَ
3=(അതെ) നിന്‍റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം).

وَرَفَعۡنَا لَكَ ذِكۡرَكَ
4=നിന്‍റെ കീര്‍ത്തി നിനക്കു നാം ഉയര്‍ത്തിത്തരുകയും ചെയ്തിരിക്കുന്നു.

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا
5= അപ്പോള്‍, (അറിയുക:) നിശ്ചയമായും ഞെരുക്കത്തോടുകൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.

إِنَّ مَعَ ٱلۡعُسۡرِ يُسۡرًا
6=നിശ്ചയമായും ഞെരുക്കത്തോടു കൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും.

فَإِذَا فَرَغۡتَ فَٱنصَبۡ
7=ആകയാൽ -ജീവിതാവശ്യങ്ങൾ- നിർവഹിച്ചു കഴിഞ്ഞാൽ - ദൈവസന്ദേശം ജനങ്ങൾക്കെത്തിക്കുന്നതിൽ -മുഴുകുക

وَإِلَىٰ رَبِّكَ فَٱرۡغَب
8=നിന്‍റെ രക്ഷിതാവിൽ നീ പ്രതീക്ഷകളർപ്പിക്കുകയും ചെയ്യുക.