"മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍ഫലമായി കരയിലും കടലിലും നാശം വെളിപ്പെട്ടിരിക്കുന്നു."(വിശുദ്ധ ഖര്‍ആന്‍)

മനുഷ്യ നിര്‍മ്മിത രാഷ്ട്രീയ വ്യവസ്ഥിതികള്‍ പ്രകൃതിയുടെ താളം തകര്‍ക്കുന്നു

poorva vedangal

 

 
പൂര്‍വ്വ വേദങ്ങള്‍ തിരുത്തപ്പെട്ടുവോ ?
 
 
'' താങ്കള്‍ക്ക്‌ മുമ്പ്‌ ഒരു ദൂതനെയും പ്രവാചകനെയും നാം നിയോഗിച്ചിട്ടില്ല.(അവര്‍ക്ക്‌ ഈ അനുഭവം ഉണ്ടാവാതെ) അദ്ദേഹം ആഗ്രഹിക്കുമ്പോള്‍ ആ ആഗ്രഹത്തില്‍ പിശാച്‌ ഇടപെടും. പിശാച്‌ എന്തിടപെടല്‍ നടത്തിയാലും അല്ലാഹു അത്‌ മായ്‌ച്ചു കളയും എന്നിട്ട്‌ അവന്റെ വാക്യങ്ങളെ ഭദ്രമാക്കുകയും ചെയ്യും. '' (വി.ഖു. അല്‍ഹജ്ജ്‌:52)
 
 
 
മുഖക്കുിപ്പ്‌
 
അഹ്‌ലുല്‍ കിതാബ്‌ എന്നാണല്ലോ ജൂതരും ക്രിസ്‌ത്യാനികളും ഖുര്‍ആനില്‍ വിശേഷിക്കപ്പെടുന്നത്‌. കിതാബ്‌ നല്‍കപ്പെട്ട ആളുകള്‍ എന്നര്‍ത്ഥം. അല്ലാഹുവില്‍ നിന്ന്‌ മൂസാനബി(അ)യിലൂടെ തൗറാത്ത്‌, ഈസാ നബി(അ)യിലൂടെ ഇന്‍ജീല്‍ എന്നീ കിതാബുകള്‍ തങ്ങള്‍ക്ക്‌ വെളിപ്പെട്ട്‌ കിട്ടിയ കാര്യം ജൂതരും ക്രിസ്‌ത്യാനികളും നിഷേധിക്കുന്നില്ല എന്നതുകൊണ്ടാണ്‌ അല്ലാഹു അവര്‍ക്ക്‌ അഹ്‌ ലുല്‍ കിതാബ്‌ എന്ന വിശേഷണം നല്‍കിയത്‌. എന്നാല്‍, അവരാകട്ടെ, ആ വിശേഷണം തന്നെ സത്യനിഷേധത്തിനുള്ള മറയാക്കി. അതിനുവേണ്ടി അവര്‍ കിതാബ്‌ എന്ന വാക്ക്‌ കേള്‍ക്കുമ്പോള്‍ മിക്ക മനുഷ്യരുടെയും സങ്കല്‍പ്പത്തില്‍ തെളിഞ്ഞു വരുന്ന ചിത്രമാണ്‌ അന്ത്യപ്രവാചകന്റെ കാലത്ത്‌ ഉപയോഗപ്പെടുത്തിയത്‌. ഇന്നും ഉപയോഗപ്പെടുത്തുന്നത്‌ ആ ചിത്രം തന്നെ. ഗ്രന്ഥത്തിന്റേതാണ്‌ ആ ചിത്രം. അല്ലാഹുവില്‍ നിന്നുള്ള ആയത്തുകള്‍ വരമൊഴികളായി രേഖപ്പെടുത്തിയതും നോക്കി വായിക്കാവുന്നതുമായ ഗ്രന്ഥത്തിന്റെ ചിത്രം. തന്മൂലം ജൂതരും ക്രൈസ്‌തവരും അവര്‍ക്ക്‌ അവരുടെ നബിമാരിലൂടെ വെളിപ്പെട്ടുകിട്ടിയ തൗറാത്ത്‌, സബൂര്‍, ഇന്‍ജീല്‍ എന്നീ കിതാബുകള്‍ വായിക്കുന്നവരും കൊണ്ടുനടക്കുന്നവരുമാണെന്ന ഒരബദ്ധധാരണ പരക്കെ വളര്‍ന്നുവന്നു. ഈ അബദ്ധധാരണയാണ്‌ ഈസാനബി(അ)യെയും മുഹമ്മദ്‌ നബി(സ)യെയും തള്ളിപ്പറഞ്ഞ്‌ ശപിക്കപ്പെട്ടവരായി തുടരാന്‍ ജൂതന്മാരെ പ്രേരിപ്പിക്കുന്നത്‌.
തങ്ങളുടെ പക്കലുള്ളതും അല്ലാഹുവിന്റെ ഗ്രന്ഥമാണ്‌ എന്ന അവകാശവാദമുന്നയിച്ച്‌ മുസ്‌ ലീംകളാകുന്നതില്‍ നിന്ന്‌ ജനങ്ങളെ തടയാന്‍ ക്രിസ്‌ത്യാനികളെ ധൃഷ്ടരാക്കുന്നതും ഈ അബദ്ധ ധാരണ തന്നെ. അഹമ്മദിയ മുസ്‌ലീംകള്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ച്‌ സ്വന്തം ആത്മാക്കളെയും (നഫ്‌ സുകളെയും) ലോകരെയും ചിന്താകുഴപ്പത്തിലാക്കി സ്വയം ദൃഷ്ടരായ കൂട്ടര്‍ക്ക്‌ പിശാച്‌ ഇട്ടുകൊടുത്ത പിടിവള്ളിയും ഈ അബദ്ധധാരണയല്ലാതെ മറ്റൊന്നുമല്ല.
എന്താണ്‌ കിതാബ്‌ എന്നും അഹ്‌ലുകിതാബ്‌ എന്ന്‌ അല്ലാഹുവിനാല്‍ വിശേഷിപ്പിക്കപ്പെട്ടവരുടെ കിതാബുകളുടെ യഥാര്‍ത്ഥ്യം എന്താണെന്നും ഗ്രഹിക്കാന്‍ കഴിഞ്ഞാലേ ഈ തെറ്റിദ്ധാരണ നീങ്ങൂ. അതിനു സഹായിക്കുന്ന ചില കണ്ടെത്തലുകളാണ്‌ ഈ കൃതിയിലൂടെ അവതരിപ്പിക്കാനുദ്ദേശിക്കുന്നത്‌.
ഇബ്‌നുഖല്‍ദൂന്‍' മുഖദ്ദിമ'യില്‍ നടത്തിയ ഒരു നിരീക്ഷണത്തിനുള്ള അനുബന്ധം കൂടിയാണ്‌ ഈ കണ്ടെത്തലുകള്‍. മുഖദ്ദിമ ഒന്നാം പുസ്‌തകത്തില്‍ ആറാം ആമുഖത്തിലാണ്‌ ആ നിരീക്ഷണമുള്ളത്‌. അവിടെ ഖുര്‍ആന്‍ മാത്രമാണ്‌ പ്രവാചകന്‌ നേരിട്ട്‌ ലഭിച്ച അതേ വിധത്തില്‍ വാക്യങ്ങളുടെയും പദങ്ങളുടെയും അതേ രൂപത്തില്‍ കാണപ്പെടുന്ന ഒരേയൊരു കിതാബ്‌ എന്ന്‌ ഊന്നിപ്പറഞ്ഞുകൊണ്ട്‌ ഇബ്‌നു ഖല്‍ദൂന്‍ തുടരുന്നു: '' തൗറാത്ത്‌ , ഇന്‍ജില്‍, മറ്റ്‌ ദൈവിക ഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്ന്‌ ഇത്‌ (ഖുര്‍ആന്‍)
വ്യക്തമായും വേറിട്ടു നില്‍ക്കുന്നു. മുന്‍ പ്രവാചകന്‍മാര്‍ക്ക്‌ ആശയ രൂപത്തിലാണ്‌ ദിവ്യവെളിപാട്‌ ലഭിച്ചിരുന്നത്‌. ആ ആശയങ്ങള്‍ സ്വന്തം വാക്കുകളില്‍ അവര്‍ ജനങ്ങളെ കേള്‍പ്പിച്ചു. അതുകൊണ്ടാണ്‌ ആ കിതാബുകള്‍ക്ക്‌ അനനുകരണീയത കാണപ്പെടാത്തത്‌. അനനുകരണീയത ഖുര്‍ആനിന്‌ മാത്രം പ്രത്യേകമായുള്ളതാണ്‌.മറ്റുപ്രവാചകന്മാര്‍ക്ക്‌ അവരുടെ കിതാബുകള്‍ ലഭിച്ചത്‌ ഖുര്‍ആനിതരമായ ചില ആശയങ്ങള്‍ അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച നിലയില്‍ മാത്രമാണ്‌. ആ ആശയങ്ങള്‍ പ്രവാചകന്റെ വാക്കുകളിലൂടെ പറയപ്പെടുകയും ദിവ്യഹദീസുകള്‍(ഹദീസ്‌ ഖുദിസിയ്യ്‌) എന്ന്‌ അറിയപ്പെടുകയും ചെയ്യുന്നു. ജൂതന്മാരെയും ക്രൈസ്‌തവരെയും അഹ്‌ലുകിതാബ്‌ എന്ന വിശേഷണത്തിന്‌ അര്‍ഹരാക്കിയ തൗറാത്ത്‌, സബൂര്‍, ഇന്‍ജീല്‍ എന്നീ കിതാബുകള്‍ ഖുദ്‌സിയായ ഹദീസുകളോട്‌ സാദൃശ്യം വഹിക്കുന്നവ മാത്രമായിരുന്നു എന്നാണല്ലോ ഇബ്‌നു ഖല്‍ദൂന്‍ ഇപ്പറഞ്ഞതിനര്‍ത്ഥം.
ഖുര്‍ആനില്‍ മാത്രമാണ്‌ അല്ലാഹുവിന്റെ വചനങ്ങള്‍ അതേപടി നമുക്ക്‌ വായിക്കാനാവുക. ഖുര്‍ആന്‍ മാത്രമാണ്‌ വായിക്കപ്പെടാന്‍ ഉദ്ദേശിച്ച്‌ അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ട ഏക കിതാബ്‌ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ചില അഭിപ്രായങ്ങളള്‍ ഇബ്‌നുഖല്‍ദൂന്‍ തുടര്‍ന്ന്‌ പ്രകടിപ്പിക്കുന്നു. ഇങ്ങനെ ഒരഭിപ്രായപ്രകടനം നടത്തും മുമ്പ്‌ മുഖദ്ദിമയുടെ തുടക്കത്തില്‍ ഇബ്‌നുഖല്‍ദൂന്‍ പറഞ്ഞതു തന്നെയാണ്‌ ഈ കൊച്ചു ലേഖനത്തിന്റെ തുടക്കത്തില്‍ എനിക്കിവിടെ പറയാനുള്ളത്‌.
'' അല്ലാഹുവിലേക്കാണ്‌ എല്ലാ ജ്ഞാനവും മടങ്ങിയെത്തുക. ദുര്‍ബലനും പോരായ്‌ മകള്‍ ഉള്ളവനുമാണ്‌ 
മനുഷ്യന്‍. 
ഈ കുറ്റസമ്മതം ഒരു ഗ്രന്ഥകാരന്റെ നിര്‍ദ്ദിഷ്ട കര്‍ത്തവ്യമാണ്‌. അല്ലാഹു ആര്‍ക്ക്‌ ഗുണം ചെയ്യുന്നുവോ അയാള്‍ക്ക്‌ മാര്‍ഗങ്ങള്‍ എളുപ്പമായി വരും. അയാളുടെ അദ്ധ്വാനവും ലക്ഷ്യബോധവും വിജയമണയും. ഗ്രന്ഥരചന വരുത്തിക്കൂട്ടുന്ന ആവശ്യങ്ങളുടെ ലക്ഷ്യപ്രാപ്‌തിക്കുവേണ്ടി അല്ലാഹുവിന്റ സഹായം ഞാന്‍ മുറുകെപ്പിടിക്കുന്നു. അല്ലാഹുവാണ്‌ വഴികാട്ടുന്നതും തുണ ചെയ്യുന്നതും. അവനെ ഭരമേല്‍പ്പിക്കട്ടെ. '' 
 
കെ. അബ്‌ദുറഹ്‌മാന്‍ കൊളത്തറ
 
അല്ലാഹുവിന്റെ കിതാബ്‌ എന്നാല്‍
-------------------------------------------------------
കിതാബ്‌ എന്ന അറബി പദത്തിന്‌ വിളംബരം, രാജശാസന, നിയമം എന്നീ അര്‍ത്ഥങ്ങളുണ്ട്‌. അതിനാല്‍, ജനങ്ങളുടെ റബ്ബായ അല്ലാഹുവില്‍ നിന്നുള്ള വിളംബരമാണ്‌ അവന്റെ കിതാബ്‌- രക്ഷാ-ശിക്ഷകളെക്കുറിച്ചുളള വിളംബരം. ജനങ്ങളുടെ രാജാവായ അല്ലാഹുവില്‍ നിന്നുള്ള ശാസനയാണ്‌ അവന്റെ കിതാബ്‌-വിധിവിലക്കുകളെക്കുറിച്ചുള്ള ശാസനയാണ്‌ അവന്റെ കിതാബ്‌- വിധിവിലക്കുകളെക്കുറിച്ചുള്ള ശാസനം. ജനങ്ങളുടെ ഇലാഹായ അല്ലാഹുവിന്റെ നിയമവുമാണ്‌ അവന്റെ കിതാബ്‌- ലൗകികജീവിതത്തില്‍ ഓരോവ്യക്തിയും ഓരോ സമൂഹവും അനുസരിക്കേണ്ട നിയമം.എന്നാല്‍, ഏട്‌ അഥവാ താള്‍,ഗ്രന്ഥം എന്നീ അര്‍ത്ഥങ്ങളിലും ഉപയോഗിക്കപ്പെടുന്ന പദമാണ്‌ കിതാബ്‌. അതുകൊണ്ട്‌ അല്ലാഹു നബിമാരിലൂടെ അവന്റെ കിതാബുകള്‍(തൗറാത്തും. സബൂറം, ഇന്‍ജീലും ,ഖുര്‍ആനും) ഇറക്കിയത്‌ ഏടുകളായാണ്‌ എന്ന്‌ പറയാമോ? നമുക്കറിയാം അല്ലാഹു അന്ത്യപ്രവാചകന്‌ ഖുര്‍ആന്‍ എന്ന്‌ പേരുളള ഒരു ഗ്രന്ഥം ആകാശത്ത്‌ നിന്ന്‌ ഇറക്കിക്കൊടുക്കുകയായിരുന്നില്ല. വഹ്‌യ്‌ ആണ്‌ ഇറങ്ങിയത്‌. അല്ലാഹുവിന്റെതും അല്ലാഹുവില്‍നിന്നുള്ളതുമായ അറിവും അറിയിപ്പുമാണല്ലോ വഹ്‌യ്‌. അറബി ഭാഷയിലുള്ള വാക്കുകളും വാക്യങ്ങളുമായാണ്‌ ഖുര്‍ആന്‍ എന്ന കിത്താബില്‍ നാം ഇന്ന്‌ വായിക്കുന്ന എല്ലാ വഹ്‌യും തിരുദൂതര്‍ക്ക്‌ ലഭിച്ചത്‌. ഒരിക്കലും ഒരു ഏടോ ഗ്രന്ഥമോ അല്ലാഹുവിങ്കല്‍ നിന്ന്‌ ഇറക്കിക്കൊടുത്തിരുന്നില്ല. അല്ലാഹുവിന്റെ ആയത്ത്‌ തന്നെയാണ്‌ അതിനുള്ള തെളിവ്‌.
'നബിയേ നാംനിനക്ക്‌ കടലാസില്‍ എഴുതിയഒരു ഗ്രന്ഥം ഇറക്കിതരികയും അവരത്‌ സ്വന്തം കരം കെണ്ട്‌ തൊട്ടു നോക്കുകയും ചെയ്‌താല്‍ പോലും മായാജാലം മാത്രമാണ്‌ എന്നാണ്‌ നിഷേധികള്‍ പറയുക' (ഖുര്‍ആന്‍ 6:7)
 
'' നബിയേ നാം നിനക്ക്‌ കടലാ,ില്‍ എഴുതിയ ഒരു ഗ്രഥം ഇറക്കിത്തരികയും അവരത്‌ സ്വന്തം കരംകൊണ്ട്‌ തൊട്ടുനോക്കുകയും ചെയ്‌താല്‍ പോലും മായാജാലം മാത്രമാണ്‌ എന്നാ സത്യനിഷേധികള്‍ പറയുക ''(ഖുര്‍ആന്‍ 6:7)
അല്ലാഹു പ്രവാചകന്മാര്‍ക്ക്‌ വഹ്‌യിലൂടെ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളെയുമാണ്‌ കിതാബ്‌ എന്ന്‌ വിളിക്കുന്നത്‌. അതുകൊണ്ട്‌ സ്രഷ്ടാവായ ദൈവത്തില്‍ നിന്ന്‌ സൃഷ്ടികളായ മനുഷ്യരിലേക്ക്‌ ഭൂമിയില്‍ ജീവിതം ചിട്ടപ്പെടുത്തുന്നതിനായി പ്രവാചകന്മാരിലൂടെ വെളിപ്പെട്ട അറിവ്‌ എന്ന അര്‍ത്ഥത്തിലല്ലാതെ കിതാബ്‌ എന്ന പദം ഖുര്‍ആനില്‍ കാണുകയില്ല. ഉദാഹരണായി, മര്‍യം അദ്ധ്യായത്തിലുള്ള ഈവചനം കാണുക.
'' ജനം ചോദിച്ചു: തൊട്ടിലില്‍ കിടക്കുന്ന ഒരു കുട്ടിയോട്‌ ഞങ്ങള്‍ സംസാരിക്കുന്നതെങ്ങനെ? (അപ്പോള്‍ കുട്ടി പറഞ്ഞു) ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. അവന്‍ എനിക്ക്‌ കിതാബ്‌ നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്‌തിരിക്കുന്നു '' (ഖുര്‍ആന്‍ 19:30)
തൊട്ടിലില്‍ കിടക്കുന്ന കുട്ടിക്ക്‌ അല്ലാഹു നല്‍കിയ കിതാബ്‌ എന്താണ്‌ ? കുട്ടിയെ പ്രസവിച്ച കന്യക പിഴച്ചവളാണെന്ന്‌ സമൂഹം കരുതുന്നു. പുരുഷസ്‌പര്‍ശനമേല്‍ക്കാതെ ഒരു സ്‌ത്രീ ഗര്‍ഭം ധരിക്കുമെന്നും പ്രസവിക്കുമെന്നും വിശ്വസിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. അതുകൊണ്ടവര്‍ ആ കന്യകയെ കുറ്റപ്പെടുത്തുന്നു. ആ സന്ദര്‍ഭത്തില്‍ നവജാതശിശുവിന്‌ സ്വയം വെളിപ്പെടുത്താനുള്ള കഴിവും അവനില്‍നിന്നുള്ള ജ്ഞാനവും അല്ലാഹു നല്‍കുന്നു. ആ ജ്ഞാനമാണ്‌ ഈസാനബി(അ) ക്ക്‌ തൊട്ടില്‍ പ്രായത്തില്‍ ലഭിച്ച കിതാബ്‌.
കിതാബിനെക്കുറിച്ചുള്ള ഈ യാഥാര്‍ത്ഥ്യം അന്ത്യപ്രവാചകന്‌ അവതീര്‍ണ്ണമായ ഖുര്‍ആനിനെ മുന്‍നിര്‍ത്തി സൂറ: അല്‍ബയ്യനയില്‍ അല്ലാഹു വെളിപ്പെടുത്തുന്നത്‌ ഇങ്ങനെയാണ്‌:'' ദൈവത്തില്‍ നിന്നുള്ള ഒരു ദൂതന്‍ പരിശുദ്ധമായ ഏടുകള്‍ നിങ്ങളെ ഓതികേള്‍പ്പിക്കുന്നു. അതില്‍ ഋജുവും സാധുവുമായ കിതാബുകള്‍ ഉണ്ട്‌ '' (ഖുര്‍ആന്‍ 98:2-3)
അന്ത്യപ്രവാചകന്‌ വായിക്കാനറിഞ്ഞുകൂടായിരുന്നല്ലോ. അതിനാല്‍, ചില ഗ്രന്ഥത്താളുകള്‍ കയ്യിലെടുത്ത്‌ അതില്‍ നോക്കി വായിച്ചു കേള്‍പ്പിക്കുന്ന നിലയില്‍ തിരുദൂതരെ, ഈ ആയത്തിന്റെ വെളിച്ചത്തില്‍ നാം കണ്ടുകൂടാ. അവിടുന്ന്‌ പറഞ്ഞുകേള്‍പ്പിക്കുന്ന നിലയില്ലാതെ വായിച്ചു കേള്‍പ്പിക്കുന്ന നിലയില്‍ ഒരിക്കലും ജനത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന കാര്യം അവിതര്‍ക്കിതമാണ്‌. അപ്പോള്‍ എന്താണ്‌ അവിടുന്ന്‌ പറഞ്ഞുകേള്‍പ്പിക്കുന്ന ഏടുകള്‍ ? അല്ലാഹുവിന്റെ ആയത്തുകള്‍ തന്നെ. ഖുര്‍ആനില്‍ ഏഴു സന്ദരര്‍ഭങ്ങളില്‍ (20:133, 53:36, 80:13, 81:10, 87:18,19, 74: 52, 98:2) ഏടുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്‌. അതില്‍ ഒരിടത്ത്‌ മാത്രമേ കൈയ്യിലെടുക്കാവുന്ന ഗ്രന്ഥങ്ങള്‍ എന്നര്‍ത്ഥം വായിച്ചെടുക്കാനാവു. അതാകട്ടെ അല്ലാഹു നബിമാരിലൂടെ അവതരിപ്പിച്ച ഏടുകള്‍ മൂര്‍ത്തവസ്‌തുവായിരുന്നില്ല എന്ന ധാരണ ബലപ്പെടുത്തുന്നതേയുള്ളു. അല്ലാഹു ചോദിക്കുന്നു.
'' നിവര്‍ത്തിപ്പിടച്ചു വായിക്കാവുന്ന ഏടുകള്‍ തങ്ങള്‍ക്ക്‌ നല്‍കപ്പെടണമെന്നാണോ അവരോരോരുത്തരും ആഗ്രഹിക്കുന്നത്‌ ''(ഖുര്‍ആന്‍ 74:52). 
നിവര്‍ത്തിപ്പിടിച്ചുനോക്കി വായിച്ചു കേള്‍പ്പിക്കുകയായിരുന്നില്ല മുഹമ്മദ്‌ നബി(സ) ക്ക്‌ അല്ലാഹുവില്‍നിന്ന്‌ ലഭിച്ച ഏടുകള്‍. അല്ലാഹുവിന്റെ അനുശാസനങ്ങള്‍ നബി(സ)ജനത്തെ പറഞ്ഞുകേള്‍പ്പിക്കുകയായിരുന്നു. ഖുര്‍ആന്‍ സൂക്തങ്ങളാണ്‌ അങ്ങനെ പറഞ്ഞുകേള്‍പ്പിച്ചത്‌.
ഋജുവും സാധുവുമായ കിതാബുകള്‍ ഉണ്ടെന്ന്‌ അല്ലാഹു പറഞ്ഞത്‌ ഖുര്‍ആനെക്കുറിച്ചാണ്‌. മുന്‍പ്രാവാചകന്മാര്‍ക്ക്‌ വെളിപ്പെട്ട കിതാബുകള്‍ ഖുര്‍ആനിലുണ്ട്‌. പക്ഷേ, കിതാബുകള്‍ അതേപടി ഖുര്‍ആനില്‍ കാണുകയില്ല. ലോകവസാനംവരെ ഖുര്‍ആന്‍ മനുഷ്യര്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനമാകണം എന്നതാണ്‌ അതിന്‌ കാരണം. ഇതാണ്‌ ഖുര്‍ആനിനെക്കുറിച്ച്‌ അതില്‍ ഋജുവും സാധുവുമായ കിതാബുകള്‍ ഉണ്ട്‌ എന്ന്‌ അല്ലാഹു അരുള്‍ ചെയ്യുന്നതിന്റെ പൊരുള്‍.
'എല്ലാ കാലഘട്ടത്തിനും ഒരു കിതാബ്‌ ഉണ്ട്‌. അല്ലാഹു ഇച്ഛിക്കുന്നത്‌ മായ്‌ച്ചുകളയുന്നു. അവനിചച്ഛിക്കുന്നത്‌ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു' (ഖുര്‍ആന്‍ 13:39)
ഈ ഖുര്‍ആന്‍ സൂക്തം മുന്‍പ്രവാചകന്മാര്‍ക്ക്‌ ലഭിച്ച കിതാബുകള്‍ ഖുര്‍ആനില്‍ അല്ലാഹു അതേപടി ഉള്‍പ്പെടുത്താതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാകുന്നു. ഇതോടൊപ്പെ ഇമാം അഹ്‌മദ്‌(റ) ഉദ്ധരിക്കുന്ന ഹദീസ്‌ കൂടി ചേര്‍ത്ത്‌ വായിക്കുക. തനിക്ക്‌ അഹ്‌ലു കിത്താബില്‍ നിന്ന്‌ കിട്ടിയ ഒരു ഗ്രന്ഥവുമായി ഉമര്‍(റ) നബി(സ) യുടെ അടുക്കല്‍ ചെന്നു വായിച്ചുകേള്‍പ്പിച്ചു. തിരുദൂതര്‍ അപ്പോള്‍ ദേഷ്യപ്പെട്ട്‌ ഇങ്ങനെ പറഞ്ഞു.
` ഖത്താബിന്റെ മകനേ, നിങ്ങള്‍ അതില്‍ ഭ്രമം പിടിപെട്ടവരാകുന്നുവോ ? എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ ? അവന്‍ തന്നെ സത്യം, ഞാന്‍ ഇത്‌ നിങ്ങള്‍ക്ക്‌ ശുഭ്രശുദ്ധമായി കൊണ്ടുവന്നിരിക്കുന്നു. നിങ്ങള്‍ അവരോട്‌ ഒന്നും ചോദിച്ചറിയേണ്ടതില്ല. കാരണം, അവര്‍ വല്ല യഥാര്‍ത്ഥ്യവും നിങ്ങള്‍ക്ക്‌ പറഞ്ഞു തരുമ്പോള്‍ നിങ്ങള്‍ അതിനെ വ്യാജമാക്കുകയോ അയഥാര്‍ത്ഥ്യമായ വല്ലതും പറഞ്ഞുതരുമ്പോള്‍ നിങ്ങള്‍ അത്‌ സത്യമാക്കുകയോ ചെയ്‌തേക്കും. എന്റെ അതാമാവ്‌ ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ്‌ സത്യം മൂസ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ എന്നെ പിന്‍ പറ്റുകയല്ലാതെ അദ്ദേഹത്തിന്‌ നിര്‍വ്വാഹമില്ല''. 
ഈ ഹദീസ്‌ ഒരു കാര്യം വ്യക്തമാക്കുന്നു. അന്ത്യപ്രവാചകന്‌ ഖുര്‍ആന്‍ ആകുന്ന കിതാബ്‌ അവതരിപ്പിച്ചതോടെ മുമ്പ്‌ അവതീര്‍ണ്ണായ എല്ലാ കിതാബുകളും ഏടുകളും തിരോഭവിച്ചു എന്ന്‌ വിശ്വസിക്കാന്‍ അല്ലാഹു നബിയോട്‌ ആവശ്യപ്പെടുന്നു എന്നതാണ്‌ അത്‌ . അതുകൊണ്ടാണ്‌ മുമ്പ്‌ അവതീര്‍ണ്ണായ ഏടുകളില്‍ (ഇബ്രാഹിമിന്റെയും മൂസയുടെയും ഏടുകളില്‍) ഉള്ളതു തന്നെയാണ്‌ ഖുര്‍ആനില്‍ ഉള്ളതെന്ന്‌ അല്ലാഹു വ്യക്തമാക്കുന്നത്‌. (ഖുര്‍ആന്‍ 87:18-19). സത്യത്തോടെ അല്ലാഹു അവതരിപ്പിച്ച കിതാബാണ്‌ ഖുര്‍ആന്‍ . മുന്‍ കിതാബുകളിലുള്ളതിനെ അത്‌ ശരിവെക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. (ഖുര്‍ആന്‌ 5:48) അതുകൊണ്ട്‌ ഖുര്‍ആന്‍ അല്ലാത്തൊരു കിതാബും അല്ലാഹുവിന്റേതായി അവശേഷിക്കരുതെന്നാണ്‌ ദൈവേച്ഛ എന്ന്‌ ഓരോ വിശ്വാസിയും മനസ്സിലാക്കേണ്ടതുണ്ട്‌.എന്നിട്ടും ചില മുസ്‌ലീംസംഘടനകള്‍ ഖുര്‍ആന്‌ മുമ്പ്‌ അവതീര്‍ണ്ണായ കിതാബുകള്‍(തൗറാത്തും, ഇഞ്ചീലും) അവശേഷിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കുന്നു. യഹൂദരും ക്രൈസ്‌തവരും അവയില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്‌ എന്നല്ലാതെ അത്‌ തിരോഭവിച്ചു എന്നു കരുതാന്‍ പലര്‍ക്കും കഴിയുന്നില്ല. എന്തുകൊണ്ടാണ്‌ ഈ ചിന്താകുഴപ്പം? കിതാബിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍ വരുത്തിയ പിഴവുമൂലം ബൈബിള്‍ (പഴയ നിയമം/പുതിയ നിയമം)മാറ്റതിരുത്തലുകളോടെ അവശേഷിക്കുന്ന അല്ലാഹുവിന്റെ കിതാബുകളുള്‍ക്കൊള്ളുന്നു എന്ന അബദ്ധ ധാരണ വളര്‍ന്നതു തന്നെ കാരണം. ഖുര്‍ആനു മുമ്പ്‌ ചരിത്രത്തിലൊരിക്കലും ഒരു കിതാബും ഗ്രന്ഥരൂപം പ്രാപിച്ചിരുന്നില്ല എന്നു മനസ്സിലാക്കുന്നതോടെ ഈ അബദ്ധ ധാരണ നീങ്ങും.പൂര്‍വ്വവേദങ്ങള്‍ നിലനിന്നത്‌ ജനമനസ്സുകളില്‍
ഖുര്‍ആനിന്റെ മുമ്പ്‌ അവതരിച്ച കിതാബുകളെല്ലാം പ്രവാചകന്മാരുടെ വാമൊഴിയിലൂടെയാണ്‌ ജനങ്ങള്‍ക്ക്‌ ലഭിച്ചത്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ മുമ്പ്‌ എല്ലാ പ്രവാചകന്മാരും തങ്ങള്‍ക്കു ലഭിച്ച വഹ്‌ യ്‌- അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും ന്യായപ്രമാണങ്ങളും, ജനമനസ്സുകളിലേക്ക്‌ വാമൊഴിയായി പകര്‍ന്നു കൊടുക്കുകയായിരുന്നു. ദൈവദൂതന്മാരില്‍ വിശ്വസിച്ചവരെല്ലാം അവരെ അനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്തി. അങ്ങനെ ഓരോ പ്രവാചകനിലൂടെയും വെളിപ്പെട്ടതും അല്ലാഹുവില്‍ നിന്നുള്ളതുമായ വിജ്ഞാനം ജനങ്ങളുടെ കിതാബായി തീര്‍ന്നു. അല്ലാഹു മൂസാനബി(സ)ക്ക്‌ കൊടുത്ത കിതാബ്‌ ആണല്ലോ തൗറാത്ത്‌. സൂറ: മാഇദയില്‍ അല്ലാഹു പറയുന്നു:
'' നിശ്ചയം നാം തൗറാത്ത്‌ അവതരിപ്പിച്ചു. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്‌. അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായ പ്രവാചകന്മാര്‍ അതനുസരിച്ച്‌ യഹൂദര്‍ക്കിടയില്‍ വിധി കല്‍പ്പിച്ചുപോന്നു. റബ്ബാനികളും(വേദജ്ഞാന്മാര്‍) അഹ്‌ബാറുകളും (പുരോഹിതന്മാര്‍) അങ്ങനെ തന്നെ ചെയ്‌തു. കാരണം , കിതാബിന്റെ സംരക്ഷണച്ചുമതല അവരില്‍ ഏല്‍പ്പിക്കപ്പെട്ടിരരുന്നു. '' (ഖുര്‍ആന്‍ 5:44).
ജൂതജനത്തിന്റെ വ്യവഹരങ്ങളില്‍ ഏത്‌ കിതാബനുസരിച്ചാണോ തീര്‍പ്പ്‌ കല്‍പ്പിക്കേണ്ടിയിരുന്നത്‌ ആ കിതാബ്‌-തൗറാത്ത്‌- പ്രവാചകന്മാരില്‍ നിന്ന്‌ കേട്ടുപഠിക്കുകയായിരുന്നു അവര്‍ക്കിടയിലെ വേദജ്ഞരും പുരോഹിതരുമെന്ന്‌ ഈ സൂക്തം വെളിപ്പെടുത്തുന്നു.
എല്ലാ പ്രവാചകന്മാരുടെയും വിധേയത്വം സര്‍വ്വാത്മാനാ അല്ലാഹുവിനോട്‌ മാത്രമായിരുന്നു. അല്ലാഹുവിന്റെ ദീനിലേക്കുള്ള പ്രവാചകന്മാരുടെ ക്ഷണം കേട്ടുപഠിക്കുകയായിരുന്നു പണ്ഡിതന്മാരും പുരോഹിതന്മാരും. അങ്ങനെ അല്ലാഹുവിന്റെ അനുശാസനങ്ങളായ തൗറാത്ത്‌ എന്ന കിതകാബ്‌ പ്രവാചകന്മാരിലല്‍ നിന്ന്‌ നേരിട്ട്‌ ഗ്രഹിച്ച്‌ ഹൃദിസ്ഥമാക്കാന്‍ റബ്ബാനികള്‍ക്കും അഹ്‌ബാറുകള്‍ക്കും കഴിഞ്ഞു. ജനങ്ങളെ അല്ലാഹുവിന്റെ ദീനിലേക്ക്‌ ക്ഷണിക്കേണ്ടതും അവര്‍ക്ക്‌ തൗറാത്ത്‌ പകര്‍ന്നു നല്‍കേണ്ടതും, അതിനാല്‍ ആ പണ്ഡിതന്മാരുടെയും പുരോഹിതന്മാരുടെയും ചുമതലയായി. ആര്‍ജ്ജവമുള്ളവരെല്ലാം പ്രവാചകനമാരെ അനുസരിച്ച്‌ ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ നിറവേറ്റുകയും ചെയ്‌തു. തൗറാത്തിനെ സംബന്ധിച്ചിടത്തോളം ഈ രീതി അല്ലാഹു ഈസാനബി(അ)യുടെ കാലം വരെ തുടര്‍ന്നു . ഈസാ നബി(അ)യിലൂടെ കിതാബ്‌ ഇഞ്ചീല്‍ എന്ന പേരില്‍ ഇസ്രായേല്‍ സമൂഹത്തിനുവേണ്ടി അവതീര്‍ണ്ണമായി
അന്ത്യപ്രവാചകന്റെ ആഗമനം വരെ അല്ലാഹുവിന്റെ കിതാബ്‌ ഈസാനബി(അ)യുടെ പ്രവാചകത്വം അംഗീകരിച്ച സച്ചരിതരായ പണ്ഡിതപുരോഹിതന്മാരുടെയും വിശ്വാസികളുടെയും ബോധതലങ്ങളില്‍ ഭദ്രമായിരുന്നു. അവരാണ്‌ അഹ്‌ ലു കിതാബില്‍ സന്മാര്‍ഗത്തില്‍ നിലയുറപ്പിച്ചവര്‍ എന്ന്‌ അല്ലാഹു ചൂണ്ടിക്കാട്ടപ്പെട്ട വിഭാഗം. (ഖുര്‍ആന്‍ 3:113). അവര്‍ ജൂതരായിരുന്നില്ല. ക്രിസ്‌ത്യാനികളുമായിരുന്നില്ല. തങ്ങളുടെ പ്രവാചകന്മാരെപ്പോലെ അല്ലാഹുവിനോട്‌ മാത്രം സര്‍വ്വാത്മാനാ വിധേയത്വം പുലര്‍ത്തിയ അവര്‍ മുസ്‌ ലീംങ്ങളായിരുന്നു. അന്ത്യ പ്രവാചകനില്‍ നിന്ന്‌ ഖുര്‍ആന്‍ സൂക്തങ്ങള്‍ സശ്രദ്ധം ശ്രവിച്ച്‌ ഹൃദിസ്ഥമാക്കിയ സഹാബികളെപ്പോലെ അവര്‍ രാത്രി സമയങ്ങളില്‍ സുജൂദ്‌ ചെയ്‌തുകൊണ്ട്‌ അല്ലാഹുവിന്റെ ആയത്തുകള്‍ ഓതുന്നവരായിത്തീര്‍ന്നു. (ഖുര്‍ആന്‍3:113-119) കിതാബ്‌ അവര്‍ വഹിച്ചത്‌്‌ അവരുടെ കൈകളിലാ
യിരുന്നില്ല. ഹൃദയങ്ങളിലായിരുന്നു. പ്രവാചകന്മാരില്‍ നിന്ന്‌ കിതാബിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തവരാണ്‌ തളെന്ന ബോധം നിലനിര്‍ത്താന്‍ അവര്‍ക്ക്‌ ഏതെങ്കിലും പുസ്‌തകത്തേയോ ലിഖിതത്തേയോ അവലംബിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവരര്‍ ഹൃദിസ്ഥമാക്കിയ കിതാബ്‌ സല്‍ക്കര്‍മം ചെയ്യുന്നതില്‍ മറ്റുള്ളവരെ കവച്ച്‌ വെക്കാന്‍ അവര്‍ക്ക്‌ പ്രചോദനം നല്‍കി.(വി.ഖു. 3:113). അവര്‍ക്ക്‌ ഹൃദിസ്ഥമായിരുന്ന പ്രകാശത്തില്‍ മുഹമ്മദിന്റെ പ്രവാചകത്വം സത്യമാണെന്നു തിരിച്ചറിഞ്ഞ അവര്‍ ഇസ്‌ലാമിലേക്ക്‌ പ്രവേശിക്കുകയും ചെയ്‌തു. (ഖുര്‍ആന്‍ 5:83-85; 28: 52-55) അബ്‌സീനിയന്‍ ച്‌ക്രവര്‍ത്തിയായിരുന്ന നജ്ജാശി അങ്ങനെ നബി തിരുമേനി(സ) യുടെ പ്രവാചകത്വം അംഗീകരിച്ച ആളായിരുന്നു. ഈ സത്യം അറിഞ്ഞുകൊണ്ടാണ്‌ നബി(സ) അനുചരന്മാരെ അബ്‌സീനിയായിയില്‍ അഭയം തേടാന്‍ ഉപദേശിച്ചത്‌. അഭയം തേടിച്ചെന്ന സഹാബികളില്‍നിന്ന്‌ ഖുര്‍ആന്‍ കേട്ടപ്പോള്‍, ഈസാനബി(അ) യെക്കുറിച്ച്‌ മുഹമ്മദ്‌ നബി(സ)എന്താണ്‌ പഠിപ്പിക്കുന്നതെന്ന്‌്‌ ഗ്രഹിച്ചപ്പോള്‍ നജ്ജാശി പറഞ്ഞു.
'' നിങ്ങള്‍കക്‌്‌ സ്വാഗതം ആരുടെ അടുക്കല്‍നിന്ന്‌ നിങ്ങള്‍വന്നുവോ ആദ്ദേഹത്തിനും അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്നും, ഇഞ്ചീല്‍ ഞങ്ങള്‍ കാണുന്നവനാണെന്നും മര്‍യമിന്റെ മകന്‍ സുവാര്‍ത്ത നല്‍കിയത്‌ അ
ദ്ദേഹത്തെക്കുറിച്ചാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു ''(ഹദീസ്‌)
 
മുഹമ്മദ്‌ നബി(സ) യെ ദൈവദൂതനായി അംഗീകരിക്കുക്കുവാന്‍ നജ്ജാശി രാജാവിന്‌ പ്രേരണ നല്‍കിയത്‌, അന്ന്‌ ക്രിസ്‌ത്യാനികളുടെ കൈവശമുണ്ടായിരുന്ന ബൈബിളായിരുന്നില്ല. അതിലെ തിരുത്തപ്പെടാത്ത തിരുവെഴുത്തുകളും ആയിരുന്നില്ല. എ.ഡി 4-ാം നൂറ്റാണ്ടില്‍ ക്രിസ്‌തീയസഭ അംഗീകരിച്ച അതേ ബൈബിള്‍ തന്നെയാണ്‌ ക്രിസ്‌ത്യാനികള്‍ ഇന്നും ഉപയോഗിക്കുന്നത്‌. ഈസാ നബിയേയും മര്‍യമിനേയും കുറിച്ച്‌ ഖുര്‍ആനിലൂടെ അല്ലാഹു വെളിപ്പെടുത്തിയ വസ്‌തുക്കള്‍ക്ക്‌ തികച്ചും വിരുദ്ധമായ അനേകം പ്രസ്‌താവനകള്‍ അതിലുണ്ട്‌. ബൈബിളാണ്‌ നജ്ജാശി രാജാവിന്റെ വിശ്വാസത്തിന്‌ ആധാരമായിരുന്നതെങ്കില്‍ അന്ത്യ പ്രവാചകനില്‍ വി്‌ശ്വസിക്കുമായിരുന്നില്ല.അനുചരന്മാര്‍ക്ക്‌ അബയം നല്‍കുകയും ചെയ്യുമായിരുന്നില്ല.
ഇന്ന്‌ മുസ്‌ലീംപണ്ഡിതന്മാര്‍ നമുക്ക്‌ വേണ്ടി ജീവിത വ്യവഹാരങ്ങളില്‍ വിധിതീര്‍പ്പുകള്‍ കല്‍പ്പിക്കുന്നത്‌ ഗ്രന്ഥരൂപത്തിലുള്ള ഖുര്‍ആനെ അവലംബിച്ചാണ്‌. ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യാഖ്യാനിച്ചുകൊടുക്കാന്‍ അവരോടൊപ്പം ഒരുപ്രവാചകന്‍ ജീവിച്ചിരിക്കുന്നില്ല. എന്നാല്‍, പണ്ട്‌ സ്ഥിതി വ്യത്യസ്‌തമായിരുന്നു. അന്ന്‌ പണ്ഡിത-പുരോഹിതന്മാരില്‍ നിന്ന്‌ നേരിട്ട്‌ കിതാബ്‌(അല്ലാഹുവിന്റെ വചനങ്ങള്‍) ശ്രവിക്കുകയും കര്‍മ്മശാസ്‌ത്രവിധികള്‍ ഗ്രഹിക്കുകയും ചെയ്‌തിരുന്നു. കിതാബ്‌(അല്ലാഹുവിന്റെ വിധി വിലക്കുകള്‍) അനുസരിച്ച്‌ സ്വ ജീവിത്തതെ മാറ്റിത്തീര്‍ത്ത്‌ തങ്ങളുടെ മാതൃക പിന്തുടര്‍ന്നവരായി ജനങ്ങളെ പരിശീലിപ്പിക്കേണ്ട ചുമതല അവര്‍ക്കായിരുന്നു. അങ്ങനെയാണവര്‍ കിതാബിന്‌ സാക്ഷികളായത്‌. പ്രവാചകന്മാരുടെ ഭരണനേതൃത്വത്തിലും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും കിതാബ്‌ അവരിലൂടെ സംരക്ഷിക്കപ്പെട്ടു. അങ്ങനെ അവര്‍ കിതാബിന്റെ സംരക്ഷണ ചുമതല ഏല്‍പ്പിക്കപ്പെട്ടവരുമായി.
''ഇസ്രായേല്‍ സമൂഹത്തെ ഭരിച്ചത്‌ പ്രവാചകന്മാരായിരുന്നു. ഓരോ പ്രവാചകന്‍ മരിക്കുമ്പോഴും മറ്റൊരു പ്രവാചകന്‍ പ്രതിനിധി(ഖലീഫ)യായി വരുമായിരുന്നു '' (ഹദീസ്‌)
അല്‍വാഹ്‌ (ഫലകങ്ങള്‍)ഇപ്രകാരം പ്രവാചകന്മാരുടെ ആധിപത്യത്തിത്തിലും മേല്‍നോട്ടത്തിലും പണ്ഡിതന്മാരിലൂടെയും പുരോഹിതന്മാരിലൂടെയും സംരക്ഷിക്കപ്പെട്ട തൗറാത്ത്‌, എല്ലാ കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശവും വിശദീകരണവും ഉല്ലേഖനം ചെയ്യപ്പെട്ട്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ മൂസാ നബി(അ) ക്ക്‌ ലഭിച്ച ഫലകങ്ങള്‍ (അല്‍വാഹ്‌) മാത്രമായിരുന്നില്ല. ആ പലകങ്ങളില്‍ തൗറാത്ത്‌ പൂര്‍ണ്ണമായും എഴുതപ്പെട്ടിരുന്നുമില്ല. എന്താണതിന്‌ തെളിവ്‌ എന്നല്ലേ? നബി(സ) യോട്‌ അല്ലാഹു അരുള്‍ ചെയ്‌തു: 
'' എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദീകരണമായി നാം നിനക്ക്‌ കിതാബ്‌ അവതരിപ്പിച്ചു '' (വി.ഖു16:89)
ഹിജ്‌റക്ക്‌ മുമ്പ്‌ അവതീര്‍ണ്ണമായ ഒരായത്താണിത്‌. ആ ആയത്തോടെ ഖുര്‍ആന്‍ പൂര്‍ണ്ണായിരുന്നില്ല. അതിനു ശേഷവും വിവിധ വിഷയങ്ങളില്‍ വിശദീകരണം നല്‍കുന്ന ഒട്ടേറെ ഖുര്‍ആന്‍ ആയത്തുകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. നാം ഇന്ന്‌ കയ്യിലെടുത്തു പേജുകള്‍ മറിച്ചു വായിക്കുന്ന ഖുര്‍ആന്‍ എന്ന കിതാബിലെ ഏതാണ്ട്‌ പകുതിയോളം വാക്യങ്ങള്‍ (ആയത്തുകള്‍) അവതരിച്ചത്‌ ഹിജ്‌റക്ക്‌ ശേഷമായിരുന്നു. ഹിജ്‌റക്കു മുമ്പ്‌ അവതീര്‍ണ്ണമായ ഒരായത്തില്‍ നിന്ന്‌ നാം ഗ്രഹിക്കേണ്ടത്‌ ഖുര്‍ആന്‍ പൂര്‍ണ്ണായും അവതരിച്ചു കഴിഞ്ഞു എന്നല്ല. എങ്കില്‍ അല്‍വാഹിനെക്കുറിച്ചുള്ള ആയത്ത്‌ തൗറാത്തിനെക്കുറിച്ചല്ലെന്ന്‌ സ്‌പഷടമാണ്‌. പിന്നെയോ? മനുഷ്യര്‍ക്കായി വെളിപ്പെടുത്തുന്ന കിതാബിന്റെ സ്ഥിരീകണത്തിനായി അതിന്റെ മാധ്യമങ്ങളായ പ്രവാചകന്മാരിലൂടെ പ്രകടനവും വ്യത്യസ്‌തവുമായ അമാനുഷിക ദൃഷ്ടാന്തങ്ങള്‍(മുഅ്‌ജിസത്ത്‌) അല്ലാഹു അവതരിപ്പിച്ചുകൊടുത്തിട്ടുണ്ട്‌. മൂസാനബിയിലൂടെ വെളിപ്പെട്ടുകൊണ്ടിരുന്ന കിതാബിന്റെ(തൗറാത്തിന്റെ) സ്ഥിരീകരണത്തിന്‌ അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങളില്‍ ഒന്നാണ്‌ സീനായ്‌ പര്‍വ്വതത്തില്‍വെച്ച്‌ അല്ലാഹു തന്നെ അദ്ദേഹത്തിന്‌ രേഖഖപ്പെടുത്തിക്കൊടുത്ത അല്‍വാഹ്‌ (ഫലകങ്ങളള്‍) അതു സംബന്ധിച്ച്‌ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ ആയത്തിന്റെ (7:145) തൊട്ടടുത്ത്‌ വരുന്ന വാക്യം ഈ ആശയത്തെയാണ്‌ ബലപ്പെടുത്തുന്നത്‌. അല്ലാഹു പറയുന്നു :
'' നാട്ടില്‍ ന്യായം കൂടാതെ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്‌ നാം തിരിച്ചു കളയുന്നു. എന്ത്‌ ദൃഷ്ടാന്തം കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല '' (ഖുര്‍ആന്‍ 7:146)
മൂസാ-ഹാറൂന്‍ പ്രവാചകന്മാരിലൂടെ അല്ലാഹു വെളിപ്പെടുത്തിയ അമാനുഷിക ദൃഷ്ടാന്തങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ മലക്കുകള്‍ വഹിക്കുന്ന പേടകം (ഖുര്‍ആന്‍ 2: 248) ഈ വിശുദ്ധാവശിഷ്ടങ്ങളില്‍ മുഖ്യമായത്‌ ലിഖിത ഫലകങ്ങള്‍ (അല്‍വാഹ്‌) ആണെന്ന്‌ പണ്ഡിതലോകം വിശ്വസിക്കുന്നു. എഴുതപ്പെട്ട ഒരു ഗ്രന്ഥമായിരുന്നു തൗറാത്ത്‌ എന്ന്‌ സമര്‍ത്ഥിക്കാന്‍ ചിലര്‍ ഉദ്ധരിക്കാന്‍ സാദ്ധ്യതയുള്ള ഒരു ഖുര്‍ആന്‍ ആയത്തിന്റെ യാഥാര്‍ത്ഥ്യമാണ്‌ മുകളില്‍ വിശദീകരിച്ചത്‌.
തൗറാത്ത്‌ ഗ്രന്ഥ രൂപത്തില്‍ ഒരു പ്രവാചകന്‍ മറ്റൊരു പ്രവാചകന്‌ കൈമാറുകയായിരുന്നില്ല. അല്‍വാഹ്‌(ലിഖിതഫലകങ്ങള്‍) തൗറാ
ത്ത്‌ ആണ്‌ എന്ന്‌ കരുതിയാല്‍ ഒരു കുഴപ്പമുണ്ട്‌. മൂസാനബിയെ പിന്തുടര്‍ന്ന്‌ വന്ന പ്രവാചകന്മാര്‍ക്കെല്ലാം അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ ജനങ്ങള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ഏകാവലംബം ആയത്‌ ഫലകങ്ങളായിരുന്നു എന്നുവരും. അപ്പോള്‍ ഒരു ചോദ്യവും അതോടൊപ്പം ഉയര്‍ന്നുവരും. എന്തായിരുന്നു മൂസാനബിക്ക്‌ ശേഷം അല്ലാഹു ഓരോ പ്രവാചകനും നല്‍കിയ വഹ്‌യ്‌? ഇതിനുള്ള ഉത്തരം, മനുഷ്യകരങ്ങളിലൂടെ കൈമാറി എത്തിയ ഫലകങ്ങളില്‍ രേഖപ്പെട്ടു കാണുന്നതിനനുസരിച്ച്‌ ജീവിക്കുകയും വിധിക്കുകയും ചെയ്യുക എന്ന കല്‍പ്പന മാത്രമായിരുന്നു ആ വഹ്‌ യ്‌ എന്നാണെങ്കില്‍ അടുത്ത ചോദ്യം ഇതാണ്‌ . മൂസാനബിക്ക്‌ ശേഷം നിരവധി പേര്‍ തങ്ങള്‍ക്ക്‌്‌്‌ പ്രവാചകത്വം ലഭിച്ചിരിക്കുന്നു എന്ന്‌ അവകാശപ്പെട്ടതും ആ ഫലകങ്ങള്‍ അവര്‍ക്ക്‌ ലഭിച്ചതിനാലും അതനുസരിച്ച്‌ അവര്‍ വിധി കല്‍പപ്‌ിച്ചതിനാലും മാത്രമായിരുന്നോ? ഓരോ പ്രവാചകനും തനിക്കു ശേഷം വരാനിരിക്കുന്ന പ്രവാചകന്‌ അനന്തരവകാശമായി വിട്ടേച്ച്‌ പോവുകയായിരുന്നോ ആ ഫലകങ്ങള്‍ ?
ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിഷേധാത്മകമല്ല എങ്കില്‍, ഖാദിയാനികളെപ്പോലെ നമ്മളും കുഴപ്പത്തില്‍ ചെന്ന്‌ ചാടും. ഒരു മാറ്റത്തിരുത്തലിനും viagra vente libre bruxelles കൈകടത്തലിനും വിധേയമാകാത്തവിധം അല്ലാഹുവിനാല്‍ സുരക്ഷിതമാക്കപ്പെട്ട ഖുര്‍ആന്‍ ഉയര്‍ത്തിക്കാട്ടി ഏത്‌ മതപണ്ഡിതനും താനൊരു നബിയാണെന്ന്‌ വാദിക്കാന്‍ കഴിയും.
മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷം ഒരു മനുഷ്യനും താന്‍ ഒരു നബിയാണെന്ന്‌ അവകാശപ്പെടാന്‍ പഴുതില്ലാതെയായതിനു പ്രധാന കാരണം കിതാബ്‌ കയ്യിലെടുത്ത്‌ തുറന്ന്‌ വായിക്കാവുന്ന വിധം ഒരു മൂര്‍ത്ത വസ്‌തു(മുസ്‌ഹഫ്‌) ആയതാണ്‌. കയ്യിലെടുക്കാവുന്നതും തുറന്ന്‌ വായിക്കാവുന്നതുമായ മുസ്‌ഹഫ്‌ ആയി ഖുര്‍ആന്‍ നിലനിര്‍ത്തണമെന്നത്‌ അല്ലാഹുവിന്റെ ഇച്ഛാണ്‌. അതിന്റെ ക്രോഡീകരണവും സംരക്ഷണവും അല്ലാഹു തന്നെയാണ്‌ ഏറ്റെടുക്കുന്നത്‌. എന്നാല്‍, ഖുര്‍ആന്‌ മുമ്പ്‌ പ്രവാചകന്മാര്‍ക്ക്‌ ലഭിച്ച കിതാബുകളുടെ കാര്യം വ്യത്യസ്ഥമായിരുന്നു.
മുഹമ്മദ്‌ നബി(സ) യുടെ ജീവിത കാലത്തും അതിനു ശേഷവും കുറെ വര്‍ഷങ്ങളോളം വിശ്വാസികളുടെ സമൂഹം
പേജ്‌-18
മാര്‍ഗദര്‍ശനത്തിന്‌ അവലംബിച്ചത്‌ അവന്‍ ബോധത്തില്‍ ഉള്‍കൊണ്ട്‌ മന: പാഠമാക്കിയിരുന്ന കിതാബിനെ (ഖുര്‍ആന്‍ ആയത്തുകളെ) ആയിരുന്നു. സ്‌പര്‍ശിക്കാവുന്ന ഒരു മൂര്‍ത്ത വസ്‌തുവായിരുന്നില്ല കിതാബ്‌ എന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു. 
കിതാബ്‌ (ഖുര്‍ആന്‍) പ്രവാചകന്‌ അവതരിിക്കുന്നതിനനുസരിച്ച്‌ സ്വഹാബികള്‍ അത്‌ രേഖപ്പെടുത്തിയിരുന്നു എങ്കിലും ഖലീഫ ഉസ്‌ മാന്‍(റ) വിന്റെ കാലം വരെ മുസ്‌ലീംകള്‍ ലിഖിതരൂപത്തെ ആശ്രയിക്കുന്നവരായിരുന്നില്ല. അവരുടെ മനസ്സുകളിലായിരുന്നു അവര്‍ അത്‌ (ഖുര്‍ആന്‍) കൊണ്ടുനടന്നിരുന്നത്‌.
വ്യക്തിപരവും സാമൂഹികവുമായ പ്രാര്‍ത്ഥനകള്‍ അവര്‍ നിര്‍വ്വഹിച്ചതും കുടുംബജീവിതം നയിച്ചതും ഭരണം നടത്തിയതും സന്ധിചെയ്‌തതുമെല്ലാം അവരുടെ മനസ്സുകളില്‍ രൂഢമൂലമായിരുന്ന ദൈവവചനങ്ങള്‍ അനുസരിച്ചായിരുന്നു. തങ്ങള്‍ അനുസരിക്കുന്നത്‌ കിതാബിനെ(ഖുര്‍ആന്‍)യാണ്‌ എന്ന്‌ അവര്‍ക്ക്‌ അറിയാമായിരുന്നു. ആ അറിവ്‌ അവര്‍ നിലനിര്‍ത്തിയത്‌ ഖുര്‍ആനിന്റെ താളുകളുള്ള ഒരു രൂപം മനസ്സില്‍ സൂക്ഷിച്ചുകൊണ്ടായിരുന്നില്ല.
സൈദ്‌(റ) പറയുന്നു: 
'' ഖുര്‍ആന്‍ പകര്‍ത്തി എഴുതിയപ്പോള്‍ അഹ്‌സാബ്‌ അദ്ധ്യായത്തിലെ ഒരു ഭാഗം വിട്ടുപോയതായി ഞാന്‍ ഓര്‍ക്കുന്നു. അല്ലാഹുവിന്റെ റസൂല്‍ ആ ഭാഗം ഓതുന്നതായി ഞാന്‍ കേട്ടിരുന്നു. അതുകൊണ്ട്‌ അത്‌ എവിടെയാണെന്നു ഞങ്ങള്‍ അന്വേഷിക്കുകയും ഖുസൈമ ബിന്‍ സാബിത്‌ അല്‍ അന്‍സസാരിയുടെ പക്കല്‍ കണ്ടെത്തുകയും ചെയ്‌തു. ''(ബുഖാരി)
പ്രാവാചകന്റെ നിര്‍ദ്ദേശമനുസരിച്ച്‌ തന്നെ എഴുതിവെക്കപ്പെട്ടിരുന്ന കിതാബിന്റെ , ഖുര്‍ആന്‍ ആയത്തുകളുടെ സമാഹരണം നടത്തുമ്പോഴും സ്വഹാബികള്‍ അവരുടെ മന: പാഠത്തിനായിരുന്നു, ഓര്‍മ്മശക്തിക്കായിരുന്നു, ലിഖിത ആയത്തിനല്ല പ്രധാന്യം കല്‍പ്പിച്ചതെന്ന്‌ ഈ സന്ദര്‍ഭം വ്യക്തമാക്കുന്നു. യമായ യുദ്ധത്തില്‍ കിതാബ്‌ മന:പാഠമുള്ളവരായ എഴുപതോളം വിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ) കിതാബ്‌ പിന്‍തലമുറക്ക്‌ നഷ്ടപ്പെട്ടു പോകുമോ എന്ന്‌ ആശങ്കിച്ചുപോയി. പ്രവാചകന്റെ കാലത്ത്‌ അങ്ങിങ്ങായി രേഖപ്പെടുത്തി വെച്ചിരിക്കുന്ന കിതാബിന്റെ ഭാഗങ്ങള്‍ (ഖുര്‍ആന്‍ ആയത്തുകള്‍) സമാഹരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച പ്രധാന വസ്‌തുത അതായിരുന്നു. സമാഹരണത്തിന്റെ ആവശ്യകത ഉമര്‍(റ) അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രവാചകന്‍ ചെയ്യാത്ത ഒരു കാര്യം ചെയ്യുന്നത്‌ ശരിയല്ല എന്നായിരുന്നു ആദ്യം അദ്ദേഹത്തിന്റെ പ്രതികരണം.
കവിതകളും ദൈവവവചനങ്ങളും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള അറബികളുടെ കഴിവ്‌ അപാരമാണ്‌. തങ്ങളുടെ ഓര്‍മ്മശക്തിയുമായി ബന്ധപ്പെടുത്തിയുള്ള ആത്മവിശ്വാസം മൂലം ലിഖിതരൂപങ്ങളെ ആശ്രയിക്കുന്ന മനോഭാവമല്ല അന്നുണ്ടായിരുന്നത്‌. മുന്‍കാല പ്രവാചകന്മാരുടെ സമൂഹമാകട്ടെ ആവശ്യമാകുന്ന അറിവുകള്‍ മന:പാഠമാക്കി വെക്കുന്നതിലും വാമൊഴിയായി കൈമാറുന്നതിലും അറബികള്‍ക്കൊപ്പമോ അവരെക്കാള്‍ നിപുണരോ ആയിരുന്നു. അതുകൊണ്ട്‌ പൂര്‍വ്വസമൂഹങ്ങളില്‍ കിതാബ്‌ ജനമനസ്സുകളിലാണ്‌ നിലകൊണ്ടത്‌. വാമൊഴിയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.
'' എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ഇസ്രായേല്‍ സമൂഹത്തിനു അനുവദനീയമായിരുന്നു. എന്നാല്‍ തൗറാത്ത്‌ അവതരിപ്പിക്കുന്നതിനുമുമ്പ്‌ ഇസ്രായേല്‍ സ്വയം നിഷിദ്ധമാക്കിയത്‌ അതില്‍പ്പെടുകയില്ല. നിങ്ങള്‍ നേരുള്ളവരാണെങ്കില്‍ തൗറാത്ത്‌ കൊണ്ടുവന്ന്‌ വായിച്ച്‌ കേള്‍പ്പിക്കുക '' (ഖുര്‍ആന്‍3:93)
ഈ ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചു കൊണ്ട്‌ അന്ത്യപ്രവാചകന്റെ സമകാലികരായ യഹൂദന്മാരോട്‌ തൗറാത്ത്‌ കൊണ്ടുവന്ന്‌ വായിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടതായി ഖുര്‍ആനില്‍ കാണുന്നുണ്ടല്ലോ, ഇതിനര്‍ത്ഥം തൗറാത്ത്‌ ലിഖിതരൂപത്തിലായിരുന്നു. കൈയിലെടുത്തു കൊണ്ടുവന്ന്‌ തുറന്ന്‌ വായിക്കാവുന്ന ഒരു ഗ്രന്ഥമായിരുന്നു എന്നു തന്നെയല്ലേ എന്നു ചോദിക്കാം. ഇങ്ങനെ ചോിക്കുന്നവര്‍ ഈ ഖുര്‍ആന്‍ സൂക്തം അവതരിപ്പിച്ച പശ്ചാത്തലം പഠനവിധേയമാക്കുകയാണെങ്കില്‍ യാഥാര്‍ത്ഥ്യം താഴെ പറയുന്നതാണെന്ന്‌ അവര്‍ക്ക്‌ കാണാന്‍ കഴിയും.
തൗറാത്ത്‌ അവതീര്‍ണമാകും മുമ്പ്‌ യഅ്‌ഖൂബ്‌ നബി(അ) യോ ഇസ്രായേല്‍ സമൂഹത്തിലെ പ്രധാനികളില്‍ ചിലരോ സ്വാഭീഷ്ടപ്രകാരം ചില മൃഗങ്ങളുടെ മാംസം തിന്നരുതാത്തവയുടെ പട്ടികയില്‍പെടുത്തിയിരുന്നു. പില്‍ക്കാലത്ത്‌ ജൂത ജനത്തിനുവേണ്ടി അവ കര്‍ത്താവ്‌ നിഷിദ്ധമാക്കിയിരുന്നു എന്ന്‌ അവരിലെ പുരോഹിതര്‍ അവരുടെ പുസ്‌തകങ്ങളില്‍ എഴുതിപ്പിടിപ്പിച്ചു. അങ്ങനെ ലേവിയ പുസ്‌തകം അവരോട്‌ പറഞ്ഞു:
'' ഒട്ടകം, കുഴിമുയല്‍, മുയല്‍ ഇവ നിങ്ങള്‍ക്ക്‌ ശുദ്ധിയില്ലാത്തതാകുന്നു. ഇവയുടെ മാംസം ഭക്ഷിക്കരുത്‌ . ''(ലേവിയര്‍ 11:18) ആവര്‍ത്തനപുസ്‌തകം പറഞ്ഞു. '' ഒട്ടകം , മുയല്‍ , കുഴിമുയല്‍ അവ നിങ്ങള്‍ക്ക്‌്‌ അശുദ്ധമാണ്‌. അവയുടെ മാംസം ഭക്ഷിക്കരുത്‌. '' (ആവര്‍ത്തനം 14: 7-8) ഇവയെല്ലാം വേദവാക്യങ്ങളാണ്‌, കര്‍ത്താവിന്റെ അരുളപ്പാടുകളാണ്‌ എന്ന വിശ്വാസം അന്ത്യപ്രവാചകന്റെ സമകാലികരായ യഹൂദര്‍ക്കിടയില്‍ പ്രബലമായിരുന്നു. അതുകൊണ്ടവര്‍, ഒട്ടകമാംസവും, മുയലിറച്ചിയും തിന്നുന്നതില്‍ ഒരു പന്തികേടും കാണാത്ത പ്രവാചകനെ അതിന്റെ പേരില്‍ തന്നെ ചോദ്യം ചെയ്‌തു.
അവര്‍ പറഞ്ഞു : പൂര്‍വ്വപ്രവാചകന്മാരുടെ സന്ദേശം ശരിവെച്ചുകൊണ്ടാണ്‌ താന്‍ നിയുക്തനായിരിക്കുന്നത്‌. എന്നാണല്ലോ മുഹമ്മദിന്റെ അവകാശവാദം. എന്നാല്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ മുതലായവയുടെ മാംസം കര്‍ത്താവ്‌ ഞങ്ങള്‍ക്ക്‌ നിഷിദ്ധമാക്കി. അവയെല്ലാം മുഹമ്മദ്‌ അനുവദനീയമാക്കുന്നു. അതിനാല്‍, താന്‍ കര്‍ത്താവിന്റെ ദൂതനാണെന്ന മുഹമ്മദിന്റെ അവകാശവാദം ഞങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയിയില്ല.
യഹൂദന്മാരുടെ ഈ നിലപാട്‌ പിഴച്ചതാണെന്നു വ്യക്തമാക്കാനാണ്‌ അല്ലാഹു അവരോട്‌ തൗറാത്ത്‌ കൊണ്ടുവന്നു വായിക്കാന്‍ ആവശ്യപ്പെടുന്നത്‌്‌ . കാരണം ഇസ്രായേല്‍ സമൂഹം തൗറാത്തിന്റെ യാഥാര്‍ത്ഥ്യം നിഷേധിക്കുന്നവരായിരുന്നില്ല. ആദ്യമായി മൂസാനബിയിലൂടെയും അനന്തരം അദ്ദേഹത്തെ പിന്തുടര്‍ന്നു നിയുക്തരായ അനേകം പ്രവാചകന്മാരിലൂടെയും വെളിപ്പെട്ടതും ഇസ്രായേല്‍ സന്തതികള്‍ക്കിയയില്‍ വാമൊഴി ശ്രവണത്തിലൂടെ പ്രചരിപ്പിച്ചതുമായ സത്യ വേദം-ഇതാണ്‌ തൗറാത്തിന്റെ യാഥാര്‍ത്ഥ്യം. ഒരിക്കലും തൗറാത്ത്‌ ലിഖിതരൂപം പൂണ്ടിരുന്നില്ല.
ലേവിയരര്‍, ആവര്‍ത്തനം മുതലായ പുസ്‌തകങ്ങള്‍ അവരുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു എന്നതു ശരിതന്നെ. എന്നാല്‍, അവയിലേതെങ്കിലും പുസ്‌തകം തൗറാത്തിനു പകരം നില്‍ക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ്‌ ഖുര്‍ആന്‍ ആയത്ത്‌ (3: 93) അവതരിപ്പിച്ചപ്പോള്‍ ലേവിയ-ആവര്‍ത്തനപുസ്‌തകമോ മറ്റേതെങ്കിലും ലിഖിതമോ പ്രവാചകന്റെ മുന്നില്‍ കൊണ്ടു വന്ന്‌ വായിച്ച്‌ കേള്‍പ്പിച്ച്‌ തങ്ങളുടെ നിലപാടിനടിസ്ഥാനം തൗറാത്താണെന്ന്‌ വാദിക്കാന്‍ അവര്‍ ധൈര്യപ്പെടാതിരുന്നത്‌. ബൈബിള്‍(പഴയനിയമം) വായിച്ചുകേള്‍പ്പിച്ച്‌ അതാണ്‌ തൗറാത്ത്‌ എന്ന്‌ അവകാശപ്പെട്ട്‌ തങ്ങളുടെ നിലപാട്‌ വ്യക്തമാക്കാന്‍ ഏതെങ്കിലും ജൂതപണ്ഡിതന്‍ മുന്നോട്ടു വന്നിരുന്നുവെങ്കില്‍ അക്കാര്യം ചരിത്രം രേഖപ്പെടുത്തുമായിരുന്നു. എന്നാല്‍, അപ്രകാരം ജൂതന്മാര്‍ അന്ത്യപ്രവാചകനെ നേരിട്ടതായി പ്രസ്‌താവിക്കുന്ന ഒരു റിപ്പോര്‍ട്ടും ഇന്നോളം ലഭിച്ചിട്ടില്ല. യഹൂദര്‍പോലും അന്ന്‌ ബൈബിളിനെ തൗറാത്താണെന്ന വിശ്വാസത്തോടെ സമീപിച്ചിരുന്നില്ല എന്നാണല്ലോ ഇത്‌ കാണിക്കുന്നത്‌.
തൗറാത്ത്‌ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു.വെന്നും നബി(സ) യുടെ കാലത്ത്‌ ആ തൗറാത്ത്‌ നിലവിലുണ്ടായിരുന്നുവെന്നും സ്ഥാപിക്കാന്‍ ചിലര്‍ ഒരു ഹദീസ്‌ ഉദ്ധരിക്കാറുണ്ട്‌. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു:
'' ജൂതന്മാര്‍ നബി(സ) യുടെ അടുക്കല്‍ വന്നു അദ്ദേഹത്തോട്‌ അവരിലെ ഒരു പുരുഷനും സ്‌ത്രീയും വ്യഭിചരിച്ചതായി അറിയിച്ചു. അപ്പോള്‍ തിരുദൂതര്‍ അവരോട്‌ ചോദിച്ചു . എറിയുന്ന കാര്യത്തില്‍ തൗറാത്തില്‍ എന്താണുള്ളത്‌? അവര്‍ പറഞ്ഞു : ഞങ്ങള്‍ അവരെ വഷളാക്കുകയും അടിക്കുകയുമാണ്‌ ചെയ്യുക. അപ്പോള്‍ അബ്‌ദുല്ലാഹിബ്‌നു സലാം പറഞ്ഞു.നിങ്ങള്‍ പറയുന്നത്‌ നുണയാണ്‌. അതില്‍ കല്ലെറിയണം എന്നുണ്ട്‌. അങ്ങനെ അവര്‍ തൗറാത്ത്‌ കൊണ്ടുവന്നു. അവരത്‌ നിവര്‍ത്തി. അവരിലൊരാള്‍ കല്ലെറിയാന്‍ കല്‍പ്പിക്കുന്ന വാക്യത്തിന്മേല്‍ കൈവച്ചു. അതിനു മുമ്പും ശേഷമുള്ളത്‌ വായിച്ചു, അപ്പോള്‍ അബ്ദുള്ളാഹിബ്‌നു സലാം പറഞ്ഞു: കൈ എടുക്കുക,അയാള്‍ തന്റെ കൈ ഉയര്‍ത്തി. അപ്പോള്‍ അതില്‍ കല്ലെറിയല്‍ വാക്യമുള്ളതായി കണ്ടു. അവര്‍ പറഞ്ഞു: മുഹമ്മദ്‌, താങ്കള്‍ നേരാണ്‌ പറഞ്ഞത്‌ . ഇതില്‍ കല്ലേറിന്റെ വാക്യ.മുണ്ട്‌. (ബുഖാരി)
മൂസാനബി(അ)യിലൂടെയും തുടര്‍ന്ന്‌്‌ മറ്റു പ്രവാചകന്മാരിലൂടെയും ജൂതജനത്തിനിടയില്‍ വാമൊഴിയിലൂടെ മാര്‍ഗദര്‍ശനം നല്‍കിയിരുന്ന അല്ലാഹുവിന്റെ കിതാബാണ്‌ തൗറാത്ത്‌. എന്നാല്‍ യഹൂദപണ്ഡിത-പുരോഹിതന്മാരില്‍ ദുഷിച്ചവര്‍ അവരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളും മേധാവിത്വവും അധികാരവും നിലനിര്‍ത്താന്‍ തൗറാത്തില്‍ നിന്നും അല്ലാഹുവിന്റെ ആയത്തുകള്‍ പലതും ഒഴിവാക്കിയും സേച്ഛയാ പലതും കൂട്ടിച്ചേര്‍ത്തും തൗറാത്ത്‌ എന്ന പേരില്‍ എഴുതപ്പെട്ട ഗ്രന്ഥം പ്രചരിപ്പിച്ചിരുന്നു. ഖുര്‍ആന്‍ അതിനെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു:
'' നിങ്ങള്‍അതിനെ (തൗറാത്തിനെ) കടലാസുകളാക്കുന്നു. പലതും മറച്ചു വെക്കുകയും ചെയ്യുന്നു. '' (ഖുര്‍ആന്‍ 6:91).
ഇങ്ങനെ കടലാസുകളിലാക്കിയതാണ്‌ യഹൂദര്‍ കൈകൊണ്ടു മറച്ചുവെച്ചു വായിച്ച തൗറാത്ത്‌ . അത്‌ അവരുണ്ടാക്കിയ തൗറാത്ത്‌ ആയിരുന്നു. അതിനെക്കുറിച്ചാണ്‌ വേറൊരു സന്ദര്‍ഭത്തില്‍ നബി(സ) ദേഷ്യപ്പെട്ട്‌ ഉമര്‍(റ)നോട്‌ സംസാരിച്ചത്‌. (ഈ ഹദീസ്‌ പേജ്‌ 10ല്‍ വന്നിട്ടുണ്ട്‌). അതിനാല്‍, യഹൂദരുടെ പക്കല്‍ ഉള്ളതും അവര്‍ തൗറാത്ത്‌ ആണെന്നു പ്രചരിപ്പിച്ചതുമായ ഗ്രന്ഥം കൊണ്ടുവരാന്‍ നബി(സ) ആവശ്യപ്പെട്ടതിന്‌ കാരണമിതാണ്‌. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ശിക്ഷാവിധി ഒരു യഹൂദനെതിരേ നടപ്പാക്കുമ്പോള്‍ യഹൂദരുടെ കൈവശമുള്ള ഗ്രന്ഥത്തില്‍ നിന്ന്‌ ഒരു തെളുവുകൂടി ഉപയോഗപ്പെടുത്തുന്നത്‌ നന്നാവുമെന്ന്‌ തിരുമേനി കരുതുന്നു. തൗറാത്ത്‌ എന്ന വ്യാജേന യഹൂദര്‍ക്കിടില്‍ പ്രചരിപ്പിച്ച ലിഖിതഗ്രന്ഥം പരിഗണന അര്‍ഹിക്കുന്നില്ല എന്നാണല്ലോ നബി(സ) ഒരിക്കല്‍ പറഞ്ഞത്‌(ഇമാം അഹ്‌ മദ്‌ ഉദ്ധരിക്കുന്ന ഹദീസ്‌). വേറൊരിക്കല്‍ അതേ കിതാബ്‌ കൊണ്ടു വന്നു നോക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. (ഇബ്‌നു ഉമര്‍ നിവേദനം ചെയ്‌തത്‌). എന്താണ്‌ ഇതിനു കാരണം ? നിങ്ങള്‍ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹുവിന്റെ കിതാബ്‌ (തൗറാത്തിലും സബൂറിലും ഇഞ്ചീലിലും ഉള്ളതെല്ലാം ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍) അനുസരിച്ചാണ്‌.
എല്ലാകാര്യത്തിലും തന്റെ വിധിതീര്‍പ്പ്‌ എന്ന്‌ ഭംഗ്യന്തരേണ യഹൂദരെ ഗ്രഹിപ്പിക്കുകയായിരുന്നു തിരുദൂതര്‍.
അന്ത്യനാള്‍ വരെ മനുഷ്യരെല്ലാം പിന്തുടരേണ്ട ശരീഅത്തും കര്‍മ്മസരണിയുമായി മുന്‍ കിതാബുകള്‍ ചില ഭേദഗതികളോടെ അല്ലാഹു അറബിഭാഷയില്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ അവതരിപ്പിച്ചു. അല്ലാഹു പറയുന്നു.
'' അറബി ഭാഷയില്‍ ഖുര്‍ആന്‍ ആയി നാം അതിനെ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ നന്നായി ഗ്രഹിക്കാന്‍ വേണ്ടിയാണിത്‌. ''(ഖുര്‍ആന്‍ 12:2)
ലിഖിതം നോക്കി വായിക്കപ്പെടുന്നത്‌്‌ എന്ന അര്‍ത്ഥത്തിലാണ്‌ മുഹമ്മദ്‌ നബി(സ)ക്ക്‌ അവതരിപ്പിക്കപ്പെട്ട കിതാബിനെ മേല്‍ സൂക്തം പരിചയപ്പെടുത്തുന്നത്‌. ആദ്യ വെളിപാടിന്റെ സന്ദര്‍ഭത്തില്‍ ഉണ്ടായ സംഭവം ഇതിലെ ശക്തിപ്പെടുത്തുന്നു. ഹിറാ ഗുഹയില്‍ പ്രത്യക്ഷപ്പെട്ട മലക്ക്‌്‌്‌ വായിക്കുക എന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ എഴുത്ത്‌ വായിക്കാന്‍ പഠിച്ചിട്ടില്ലാത്ത മുഹമ്മദ്‌ പറഞ്ഞു : '' മാഅന ബി ഖാരിഈന്‍ '' മലക്ക്‌ പ്രവാചകനെ കെട്ടിപ്പുണര്‍ന്ന്‌്‌്‌ രണ്ടാമതും വായിക്കാനാവശ്യപ്പെട്ടു. '' ഞാന്‍ വായിക്കുന്നവനല്ല '' പ്രവാചകന്‍ പ്രതിവചിച്ചു. മലക്ക്‌ വീണ്ടും ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു : '' എന്താണ്‌ ഞാന്‍ വായിക്കേണ്ടത്‌ ? '' അപ്പോള്‍ മലക്ക്‌ ചൊല്ലിക്കൊടുത്തു. പ്രവാചകന്‍ ഏറ്റു പറഞ്ഞു:
'' സൃഷിട്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ചോരക്കട്ടയില്‍ നിന്ന്‌ സൃഷ്ടിച്ചു. വായിക്കുക : അത്യുദാരനാണ്‌ നിന്റെ രക്ഷിതാവ്‌. തൂലികകൊണ്ട്‌ പഠിപ്പിച്ചവന്‍; മനുഷ്യനെ അവനറിയാത്തത്‌ പഠിപ്പിച്ചവന്‍ '' (ഖുര്‍ആന്‍ 96: 1-5)
ഇതാണ്‌ എഴുത്തും വായനയും അറിയാത്ത ഒരു മനുഷ്യനെ ദൂതനായി തെരഞ്ഞെടുത്ത്‌ അല്ലാഹു അദ്ദേഹത്തിന്‌ ആദ്യമായി നല്‍കിയ വെളിപാട്‌. എഴുത്തും വായനയും അറിയാത്ത പ്രവാചകനോട്‌ വായിക്കാന്‍ ആവശ്യപ്പെടുന്നതിലെ യുക്തിയെന്ത്‌? മലക്ക്‌ പറഞ്ഞുകൊടുത്ത വചനങ്ങള്‍ ഏറ്റുപറയാനാണ്‌ അന്ത്യപ്രവാചകന്‍ കല്‍പ്പിക്കപ്പെട്ടതെങ്കില്‍ എനിക്ക്‌ വായിക്കനറിയില്ല എന്ന്‌്‌്‌ പറഞ്ഞതെന്തിന്‌ ? പറഞ്ഞു കൊടുത്തത്‌ ഏറ്റു പറയാനുള്ള കഴിവ്‌ ഇല്ലാത്ത ദേഹമല്ല പ്രവാചകന്‍ . അതുകൊണ്ടാണല്ലോ മലക്കില്‍ നിന്ന്‌ ഓതിക്കേട്ടത്‌ നബി ഏറ്റു പറഞ്ഞത്‌. കിതാബിലെ പ്രഥമസൂക്തങ്ങള്‍ പ്രവാചകന്റെ തിരുസന്നിധിയില്‍ വായിക്കപ്പെടുന്നതായി പ്രദര്‍ശിപ്പിച്ചു എന്നാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കാനാവുക . ഹിറാ ഗുഹയില്‍ വായിക്കപ്പെടുന്ന ലിഖിതവും മലക്കിനോടൊപ്പം തിരുമേനിക്ക്‌ പ്രത്യക്ഷമായിരുന്നു എന്ന്‌ പ്രസ്‌താവിക്കുന്ന ഹദീസ്‌ അബ്‌ദുല്ലാഹിബ്‌നു സുബൈറില്‍ നിന്ന്‌ ത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്‌.. എന്തിനാണ്‌ ഇത്‌ പ്രദര്‍ശിപ്പിച്ചത്‌ ? മുഹമ്മദ്‌(സ) അന്ത്യപ്രവാചകനാകയാല്‍ അന്ത്യനാള്‍ വരെയുള്ള തലമുറകള്‍ക്ക്‌ മാറിമാറിവരുന്ന മാധ്യമങ്ങളിലൂടെ വായിക്കപ്പെടുന്നതായാണ്‌ ഈ വേദം (കികതാബ്‌) സുരക്ഷിതമായി നിലകൊള്ളുക എന്ന മഹത്തായ ആശയത്തിന്റെ പ്രതീകമാണ്‌ വായിക്കാനറിഞ്ഞുകൂടാത്ത പ്രവാചകന്റെ മുമ്പില്‍ വെളിപാടിന്റെ ആദ്യസന്ദര്‍ഭത്തില്‍ തന്നെ വേദത്തിലെ ആരംഭസൂക്തങ്ങള്‍ വായിക്കപ്പെടുന്നതാക്കി അവതരിപ്പിച്ചതിന്റെ പൊരുള്‍.
ഖുര്‍ആന്‍ മന:പാഠമാക്കിയ അസംഖ്യം മുസ്‌ ലീംകള്‍ ഇന്ന്‌ ലോകത്തിലുണ്ട്‌. പക്ഷേ, കിതാബ്‌ അത്‌ ഹൃദിസ്ഥമാക്കിയ വ്യക്തികളെ ആശ്രയിച്ചുകൊണ്ട്‌ ഒരിക്കലും സുരക്ഷിതമാക്കിയയിരിക്കുകയില്ല. ലിഖിതവാക്യങ്ങള്‍ക്കേ എന്നെന്നും ഉറച്ചുനില്‍ക്കാന്‍ കഴിയൂ. പ്രവാചകശിക്ഷ്യന്മാരാല്‍ വേദം ലിഖിതരൂപം പ്രാപിച്ചുകൊണ്ടിരിക്കെ അല്ലാഹു അരുളി:
'' നാമാണ്‌ ഇ ദിക്‌റ്‌ അവതരിപ്പിച്ചത്‌. നാം തന്നെയാണിത്‌ സംരക്ഷിക്കുക. '' (വിശുദ്ധ ഖുര്‍ആന്‍)
അങ്ങനെ ഇന്നും വായിക്കപ്പെടുന്നതായി അഥവാ, ഖുര്‍ആനായി കിതാബ്‌ ശുഭ്രശുദ്ധമായി നിലനില്‍ക്കുന്നു. തലമുറരയില്‍ നിന്ന്‌ തലമുറയിലേക്ക്‌ ഖുര്‍ആന്‍ സുരക്ഷിതമായി പകര്‍ന്നു കൊടുക്കുന്നതില്‍ മുഖ്യപങ്ക്‌ തൂലികക്കാണ്‌. അതു കൊണ്ടു തന്നെയാവണം ആദ്യവെളിപാടില്‍ ' തൂലികകൊണ്ട്‌ പഠിപ്പിച്ചവന്‍ ' എന്ന വാക്യം അവതരിപ്പിച്ചത്‌. നബിതിരുമേനിയിലുടെ അവതീര്‍ണ്ണമാകുന്ന കിതാബ്‌ വായിക്കപ്പെടുന്നതാകുന്നത്‌ അഥവാ ലിഖിതമാകുന്നത്‌ പ്രവാചകനോ പ്രവാചകന്റെ സമകാലികര്‍ക്കോ വേണ്ടിയായിരുന്നില്ല. ശേഷമുള്ള തലമുറകള്‍ക്ക്‌ വേണ്ടിയായിരുന്നു.പ്രവാചകന്റെ പ്രബോധനഘട്ടത്തില്‍ തന്നെ കിതാബ്‌ ലിഖിതമണിഞ്ഞിട്ടുണ്ടെങ്കിലും അവര്‍ വാമൊഴിയെ അവലംബിക്കുന്നവരായിരുന്നു. അവരില്‍ പ്രവാചകന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പൂര്‍വ്വവേദങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി അല്ലാഹുവിന്റെ അനുമതി പ്രകാരം പിന്‍തലമുറകള്‍ക്ക്‌ വേണ്ടി രൂപപ്പെടുകയും പൂര്‍ണ്ണമാകാനും പോകുന്ന ലിഖിതത്തിന്റെ പ്രതീകമാണ്‌ വായിക്കാന്‍ അറിഞ്ഞുകൂടാത്ത പ്രവാചകന്റെ മുമ്പില്‍ പ്രദര്‍ശിപ്പിച്ച ലിഖിതവും ' നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക ' എന്ന കല്‍പ്പനയും.
* * * *
തൗറാത്ത്‌, സബൂര്‍, ഇഞ്ചീല്‍ എന്നീ കിതാബുകള്‍ മാത്രമേ ഖുര്‍ആനില്‍ പേരെടുത്ത്‌ പരാമര്‍ശിച്ചിട്ടുള്ളു. ഈ കിതാബുകളെല്ലാം പഴയ നിയമവും പുതിയ നിയമവും (ബൈബിള്‍) ഉള്‍ക്കൊള്ളുന്നുണ്ടെന്ന്‌ ക്രിസ്‌ത്യാനികള്‍ അവകാശപ്പെടുന്നു. അവരുടെ വാദം ഇങ്ങനെ സംഗ്രഹിക്കാം: 
മുഹമ്മദ്‌ നബിയുടെ . ആഗമനത്തിന്‌ നൂറ്റാണ്ടുകള്‍ക്ക്‌്‌
മുമ്പ്‌ തന്നെ ബൈബിള്‍ യഹൂദര്‍-ക്രൈസ്‌തവരുടെ വേദവുമായി അംഗീകരിച്ചുപോന്നതാണ്‌്‌്‌. നബിയുടെ സമകാലികരായ യഹൂദ-ക്രൈസ്‌തവരുടെ പക്കലുണ്ടായിരുന്നതും അവര്‍ വേദമായി അംഗീകരിച്ചിരുന്ന ഗ്രന്ഥവും അതേ ബൈബിളാണ്‌. അതിനാല്‍, അഹ്‌ ലുകിതാബു(യഹൂദ-ക്രൈസ്‌തവ)കാരുടെ പക്കലുള്ളതെന്നു ഖുര്‍ആന്‍ പറയുകയും ശരിവെക്കുകയും ചെയ്യുന്ന പൂര്‍വ്വവേദങ്ങള്‍(തൗറാത്ത്‌, സബൂര്‍, ഇഞ്ചീല്‍) പഴയനിയമവും പുതിയനിയമവും ഉളല്‍ക്കൊള്ളുന്ന ബൈബിളല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍, ബൈബിള്‍ തൂീര്‍ത്തും ദൈവവചനങ്ങളാണെന്ന്‌്‌്‌ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടത്‌ ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ (മുസ്‌ലീംകള്‍ക്ക്‌) നിര്‍ബന്ധമാണ്‌. താഴെ പറയുന്ന ഖുര്‍ആന്‍ വാക്യങ്ങളാണ്‌ ഈ അവകാശവാദത്തിന്‌ തെളിവായി അവര്‍ ഉദ്ധരിക്കുന്നത്‌.
''ക്രിസ്‌ത്യാനികള്‍ക്ക്‌ യാതൊരു അടിസ്ഥാമവുമില്ല എന്ന്‌ യഹൂദരും യഹൂദര്‍ക്ക്‌്‌ യാതൊരു അടിസ്ഥാനമുവില്ല എന്ന്‌ ക്രിസ്‌താ്യാനികളും പറയുന്നു. ഇരുകൂട്ടരും കിതാബ്‌ പാരായണം ചെയ്യുകയും ചെയ്യുന്നു. '' (2: 113)
'' നാം നിനക്ക്‌ അവതരിപ്പിച്ചു തന്നതില്‍ വല്ല സംശയവുമുണ്ടെങ്കില്‍ നിനക്കു മുമ്പ്‌ കിതാബ്‌ വായിക്കുന്നവരോട്‌ ചോദിച്ചു നോക്കുക '' (വി.ഖു. 10: 94)
'' എന്നാല്‍, അവരെല്ലാം ഒരുപോലെയല്ല. സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന ഒരു വിഭാഗം സച്ചരിതര്‍ അവരിലുമുണ്ട്‌. അവര്‍ രാത്രികാലങ്ങളില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ പാരായണം ചെയ്യുകയും സജൂദ്‌ ചെയ്യുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും സല്‍കര്‍മ്മങ്ങളില്‍ സത്വരം മുന്നേറുകയും ചെയ്യുന്നു. അവര്‍ സജ്ജനങ്ങളില്‍ പെട്ടവരാകുന്നു '' (വി.ഖു. 3: 113)
'' അവരെങ്ങിനെ നിന്നെ വിധികര്‍ത്താവാക്കും ? അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അടങ്ങിയ തൗറാത്താകട്ടെ അവരുടെ പക്കലുണ്ട്‌. എന്നിട്ടും അവരതില്‍ നിന്ന്‌ പിന്തിരിഞ്ഞു കളയുകയാണ്‌ '' (വി.ഖു. 5:46)
'' ഇഞ്ചീലിന്റെ അനുയായികള്‍ അതില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധി കല്‍പ്പിക്കട്ടെ '' (വി.ഖു 5: 47)
'' പറയുക: അല്ലയോ വേദക്കാരെ ! തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകനെ പിന്‍പറ്റുന്നവരാരോ അവരാണ്‌ അനുഗ്രഹീതര്‍ '' (വി.ഖു. 7: 157)
'' നബിയെ, സത്യത്തോടുകൂടി നാം നിനക്ക്‌ വേദം അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പുള്ളതിനെ സത്യപ്പെടുത്തിക്കൊണ്ടും സംരക്ഷിച്ചുകൊണ്ടും '' (വി. ഖു. 5: 48, 2: 42, 3: 3-4 എന്നീ വാക്യങ്ങള്‍കൂടി നോക്കുക)
മേലുദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍ തൗറാത്ത്‌, ഇഞ്ചീല്‍, കിതാബ്‌, അവരുടെപക്കലുള്ളത്‌, അല്ലാഹുവിന്റെ വചനങ്ങള്‍ എന്നിങ്ങനെ പരാമര്‍ശിക്കപ്പെട്ടത്‌ യഹൂദ-ക്രൈസ്‌തവര്‍ അംഗീകരിക്കുന്ന ബൈബിള്‍ പൂര്‍ണ്ണമായും അല്ല : യഹൂദരും ക്രിസ്‌ത്യാനികളും യഥാക്രമം തൗറാത്തിലും ഇഞ്ചീലിലും മാറ്റത്തിരുത്തലുകള്‍ വരുത്തി. അങ്ങനെ കൈകടത്തലുകള്‍ക്ക്‌ വിധേയമാക്കപ്പെട്ട വേദമാണ്‌ നബിയുടെ കാലത്ത്‌ ഉപയോഗിച്ചതും ഇന്ന്‌ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും. ഇതാണ്‌ ക്രൈസ്‌തവരുടെ വാദത്തിന്‌ മറുപടിയായി മുസ്‌ലീം കളില്‍ ചിലര്‍ പറയുന്നത്‌. അവരുടെ നിലപാടാണ്‌ ശരിയെന്ന്‌ സമര്‍ത്ഥിക്കാകന്‍ താഴെ പറയും പ്രകാരമുള്ള ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുന്നു: 
'' അവര്‍ വാക്കുകളെ അവയുടെ സ്ഥാനത്ത്‌ നിന്ന്‌ തെറ്റിക്കുന്നു. തങ്ങളെ ഉദ്‌ബോധിപ്പിക്കപ്പെട്ടതില്‍ ഒരുഭാഗം അവര്‍ വിസ്‌മരിച്ചുകളയുകയും ചെയ്‌തിരിക്കുന്നു. അവര്‍ അല്‌പം ചിലരൊഴികെ നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചനകളെ നീ അറിഞ്ഞുകൊണ്ടേയിരിക്കും '' (ഖുര്‍ആന്‍ 5:13)
'' അവര്‍ കളവിനുവേണ്ടി കേട്ടുകൊണ്ടിരിക്കുന്നവരാണ്‌. നിന്റെ സന്നിധിയില്‍ വന്നിട്ടില്ലാത്ത മറ്റൊരു കൂട്ടര്‍ക്കു വേണ്ടി കേട്ടുകൊണ്ടിരിക്കുന്നരാണ്‌ .ഇതേ നിയമമാണ്‌ നിങ്ങള്‍ക്ക്‌ നല്‍കപ്പെടുന്നുവെങ്കില്‍ സ്വീകരിക്കുക. ഇതല്ല നല്‍കപ്പെടുന്നതെങ്കില്‍ സൂക്ഷിച്ചുകൊള്ളുക എന്ന്‌ ഉപദേശിക്കുകയും ചെയ്യുന്നു '' (ഖുര്‍ആന്‍ 5:41)
'' സ്വന്തം കരം കൊണ്ട്‌ എഴുതിയുണ്ടാക്കുകയും എന്നിട്ടതിന്‌ തുച്ഛവിലവാങ്ങാനായി ഇത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന്‌്‌്‌്‌ പറയുകയും ചെയ്യുന്നവര്‍ക്ക്‌ നാശം '' (ഖുര്‍ആന്‍ 2:79, 3:71, 78 എന്നിവ നോക്കുക)
ഇത്തരം വാദഗതികള്‍ക്ക്‌ ക്രിസ്‌തീയ മിഷനറിമാരുടെ മറുപടി ഇങ്ങനെ : ഇന്ന്‌ മുസ്‌ ലീംകളില്‍പെട്ട ചിലര്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക്‌ തെറ്റായ അര്‍ത്ഥകല്‍പന കൊടുക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നതു പോലെ യഹൂദരില്‍ ചിലര്‍ തൗറാത്തിലെ വാക്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റായി പഠിപ്പിക്കുകയും ചെയ്‌തിരുന്നു എന്നു മാത്രമേ ഉപരിസൂചിത ഖുര്‍ആന്‍ സൂക്തങ്ങളെ സൂക്ഷ്‌മ പഠനത്തിന്‌ വിധേയമാക്കിയാല്‍ മനസ്സിലാക്കാന്‍ ന്യായമുള്ളു. ഖുര്‍ആനിനെ തന്നെ പ്രമാണമാക്കുന്ന ചില വിഭാഗങ്ങള്‍ (ഉദാഹരണം : ഖാദിയാനി, ബഹായി) സ്വന്തം കരംകൊണ്ട്‌ എഴുതിയുണ്ടാക്കി ഇത്‌ ദൈവത്തില്‍ നിന്നുള്ളതാണെന്ന്‌ പറയുന്ന പ്രവണത ഈ കാലത്തും പരിചയമുള്ളതാണല്ലോ ! അതുകൊണ്ട്‌ ഖുര്‍ആനിന്‌ തെറ്റായ അര്‍ത്ഥം കൊടുക്കുന്നതുകൊണ്ടും അതിനെ ദുര്‍വ്യാഖ്യാനം നടത്തുന്നതുകൊണ്ടും, ചിലവിഭാഗങ്ങള്‍ഗ്രന്ഥം എഴുതിയുണ്ടാക്കി ഇത്‌ ദൈവത്തില്‍ നിന്ന്‌ അവതരിപ്പിച്ചതാണെന്ന്‌ പറയുന്നതുകൊണ്ടും ഖുര്‍ആന്‍ തിരുത്തപ്പെട്ടു. ഭേദഗതി വരുത്തി, നഷ്ടപ്പെട്ടു, കാലഹരണപ്പെട്ടു എന്നൊക്കെ പറയുന്നത്‌ ശരിയല്ലെങ്കില്‍, അതേകാരണത്താല്‍ തൗറാത്ത്‌, ഇഞ്ചീല്‍, സബൂര്‍ എന്നീ പൂര്‍വ്വവേദങ്ങള്‍ (ബൈബിള്‍) തിരുത്തപ്പെട്ടു എന്നു പറയുന്നതും ശരിയല്ല.
 
 
ഖാദിയാനികളുടെ വാദം
 
തൗറാത്തും ഇഞ്ചീലും ഉള്‍പ്പെടെയുള്ള പൂര്‍വ്വവേദങ്ങളില്‍ പണ്ഡിത പുരോഹിതന്മാര്‍ തിരുത്തലുകള്‍ നടത്തിയപ്പോള്‍ അതു പരിഹരിക്കാനാണ്‌ നബി(സ)ക്കു മുമ്പു നിരന്തരം പ്രവാചകന്മരെ അല്ലാഹു അയച്ചുകൊണ്ടിരുന്നത്‌. തിരുമേനിക്കു ശേഷം ഖുര്‍ആന്‍ സുരക്ഷിതമായി നിലകൊള്ളുന്നതു കൊണ്ട്‌ ഇനി ഒരു പ്രവാചകന്റെയും ആവശ്യകത നിലനില്‍ക്കുന്നില്ല എന്ന ഖാദിയാനികള്‍ (പ്രവാചകത്വപരിസമാപ്‌തിയെ നിഷേധിക്കുന്നവര്‍)ക്കുള്ള മറുപടിയായി ചില മുസ്‌ലീം സംഘടനകള്‍ പറയുന്നത്‌. ഇവര്‍ക്കെതിരെ ഖാദിയാനികളുടെ മറുപടി ഇങ്ങനെ : പൂര്‍വ്വവേദമായ തൗറാത്ത്‌ ഇസ്രായേല്‍ സമൂഹത്തില്‍ സുരക്ഷിതമായി നിലനില്‍ക്കവെയാണു യഹൂദരെ നയിക്കാന്‍ അല്ലാഹു നിരന്തരം പ്രവാചകന്മാരെ അയച്ചുകൊണ്ടിരുന്നത്‌. താഴെ ഉദ്ധരിക്കുന്ന സൂക്തങ്ങള്‍ ശ്രദ്ധിക്കുക.
'' നിശ്ചയമായും നാം മൂസാക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയും ഇസ്രായേല്‍ സന്തതികളെ ആ കിതാബിന്റെ (തൗറാത്ത്‌ )അവകാശികളാക്കുകയും ചെയ്‌തു ''(വി.ഖു. 40: 53)
'' പിന്നെ നന്മ കൈകൊണ്ട മനുഷ്യന്‌ (അനുഗ്രഹത്തിന്റെ ) പൂര്‍ത്തീകരണമായും എല്ലാ കാര്യത്തിനുള്ള വിശദീകരണമായും സന്മാര്‍ഗമായും നാം മൂസാക്ക്‌കിതാബ്‌ നല്‍കി '' (വി.ഖു.6: 154)
ഇതേ തൗറാത്ത്‌ ഇസ്രായേല്‍ സമൂഹത്തില്‍ സുരക്ഷിതമായി നിലനില്‍ക്കേ ആ തൗറാത്തനുസരിച്ച്‌ ഇസ്രായിലുകളെ നയിക്കാന്‍ തുടരെത്തുടരെ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചതായി ഖുര്‍ആനും ഹദീസും പറയുന്നു.
'' നിശ്ചയമായും നാം തൗറാത്തവതരിപ്പിച്ചു. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവും ഉണ്ട്‌. അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായ പ്രവാചകന്മാര്‍ ജൂതന്മാര്‍ക്ക്‌ അതനുസരിച്ച്‌ വിധികല്‍പിച്ചുപോന്നു '' (വി. ഖു.5:44)
'' നാം മൂസാക്ക്‌ വേദം നല്‍കി. അദ്ദേഹത്തിന്‌ ശേഷം തുടരെത്തുടരെ ദൂതന്മാരെ അയച്ചു '' (വി.ഖു. 2. 87)
'' ഇസ്രായേല്‍ സമൂഹത്തെ പ്രവാചകന്മാരാണ്‌ ഭരിച്ചരുന്നത്‌. ഓരോ പ്രവാചകന്‍ മരിക്കുമ്പോഴും മറ്റൊരു പ്രവാചകന്‍ പ്രതിനിധിയായി വരും. '' (ഹദീസ്‌)
അതുകൊണ്ടു തന്നെ മുഹമ്മദ്‌ നബിയിലൂടെ അവതീര്‍ണ്ണമായ ഖുര്‍ആന്‍ സുരക്ഷിതമായി നിലനില്‍ക്കുന്നു എന്നത്‌ നബിതിരുമേനിക്ക്‌ ശേഷം പ്രവാചകന്‍ വരാന്‍ പാടില്ല എന്നതിന്‌ തെളിവാകുന്നില്ല. തന്നെയുമല്ല. ഖുര്‍ആനിന്‌ വിരുദ്ധവുമാണത്‌. മുകളില്‍ സൂചിപ്പിച്ച പ്രകാരം തൗറാത്ത്‌ നിലനില്‍ക്കേയാണ്‌, അല്ലാഹു വീണ്ടും പ്രവാചകന്മരെ ഇസ്രായേലുകള്‍ക്കായി അയക്കുന്നത്‌ എന്ന വസ്‌തുത വ്യക്തമല്ലേ ?
(ക്രൈസ്‌തവ-ഖാദിയാനികളുടെ ഈദൃശ വാദഗതിഗളെക്കുറിച്ച വിശദമായ പഠനത്തിന്‌ അവരടെ തന്നെ ഗ്രന്ഥങ്ങളായ 'മീസാനുല്‍ഹഖ്‌' 1ാം വാള്യം, 'അന്നുബുവത്തുഫില്‍ ഖുര്‍ആന്‍', 'അന്നുബുവത്തുഫില്‍ഇസ്‌ലാം' എന്നീ ഗ്രന്ഥങ്ങള്‍ വായിക്കുക.)
വേദങ്ങള്‍ തിരുത്തലുകള്‍ക്ക്‌ അതീതം
മനുഷ്യര്‍ പരസ്‌പരമുള്ള ഭിന്നതയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുകയും(വി.ഖു. 2. 213, 3.23, 5.44, 47, 48), വക്ര മാര്‍ഗ്ഗങ്ങളില്‍ നിന്ന്‌(വി.ഖു.16.9; 
92.12)മനുഷ്യര്‍ക്ക്‌ അതുവഴി മാര്‍ഗ്ഗദര്‍ശ
നമാകുകയും(വി.ഖു.2.185), വേദ സന്ദേശം എത്തുകവഴി ജനങ്ങളുടെ മേല്‍ ന്യായം പൂര്‍ത്തീകരിക്കുകയും (വി.ഖു: 4:164, 5:19)ആണല്ലോ അല്ലാഹു കിതാബ്‌ അവതരിപ്പിച്ചതിന്റെ ലക്ഷ്യം. അപ്രകാരം തന്നെ ഈ ലോകത്ത്‌ പരീക്ഷണത്തിന്‌ ഉപാധിയും പരലോകത്ത്‌ വിജയിക്കുന്നതും പരാജയപ്പെടുന്നതും കിതാബിനെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെ. ഈ മഹാലക്ഷ്യത്തോടുകൂടി അവതീര്‍ണ്ണമായ കിതാബ്‌ ഒരുപറ്റം ദുഷിച്ച പണ്ഡിത-പുരോഹിതന്മാര്‍ക്ക്‌ മാറ്റി തിരുത്താന്‍ സാധിക്കുക എന്നത്‌ ഒട്ടും അംഗീകരിക്കാന്‍ സാധ്യമല്ല.അവരില്‍ സച്ചരിതരായ പുണ്യപുരുഷന്‍മാര്‍ ഉള്ളപ്പോള്‍ വിശേഷിച്ചും(വി.ഖു. 3:13 114, 5:48). മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന്റെയും പരീക്ഷണത്തിന്റെയും ഉപാധിയായ കിതാബ്‌ പൈശാചികമായ ഏത്‌ ഇടപെടലുകളില്‍ നിന്നും സുരക്ഷിതമായിരിക്കുക എന്നത്‌ ദൈവികനീതിയുടെ അനിവാര്യ താല്‍പര്യമാണ്‌ . അല്ലാഹു പറയുന്നു: '' താങ്കള്‍ക്ക്‌ മുമ്പ്‌ ഒരു ദൂതനെയും പ്രവാചകനെയും നാം നിയോഗിച്ചിട്ടില്ല.(അവര്‍ക്ക്‌ ഈ അനുഭവം ഉണ്ടാവാതെ) അദ്ദേഹം ആഗ്രഹിക്കുമ്പോള്‍ ആ ആഗ്രഹത്തില്‍ പിശാച്‌ ഇടപെടും. പിശാച്‌ എന്തിടപെടല്‍ നടത്തിയാലും അല്ലാഹു അത്‌ മായ്‌ച്ചു കളയും എന്നിട്ട്‌ അവന്റെ വാക്യങ്ങളെ ഭദ്രമാക്കുകയും ചെയ്യും. '' (വി.ഖു. അല്‍ഹജ്ജ്‌:52) '' അവന്റെ വചനങ്ങള്‍ മാറ്റിത്തിരുത്തുവാന്‍ കഴിവുള്ളവന്‍ ആരുമില്ല. '' (വി. ഖു. അല്‍കഹ്‌ഫ്‌:27)വളരെ ഗൗരവതരമായ കാര്യങ്ങളെയാണ്‌ വേദാവതരണത്തിലൂടെ അല്ലാഹു ലക്ഷ്യമാക്കുന്നത്‌. അതുകൊണ്ടുതന്നെ ഒട്ടും കുറവല്ലാത്ത സുരക്ഷിത വലയമാണ്‌ വേദത്തിനായി ദൈവം കൈക്കൊണ്ടതെന്നും നാം കാണുകയുണ്ടായി. തൗറാത്ത്‌ ഉള്‍പ്പെടെയുള്ള പൂര്‍വ്വവേദങ്ങള്‍ സമൂഹത്തിനായി അല്ലാഹു സംരക്ഷിച്ചിരുന്നു എന്ന്‌ ഉപരിസൂചിത ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. വസ്‌തുതകള്‍ക്ക്‌ വിരുദ്ധമായി. പൂര്‍വ്വവേദങ്ങള്‍ തിരുത്തപ്പെട്ടുപോയി എന്ന അബദ്ധധാരണയിലേക്കു നമ്മെ നയിച്ചതാകട്ടെ, കിതാബ്‌ ലിഖിതഗ്രന്ഥത്തിലായിരുന്നു എന്ന തെറ്റായ ധാരണയും. 
-യുഹരിഫൂന അല്‍കലിമ അന്‍ മവാള്വിഅിഹി- '' വാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു. '' (ഖു.5:13) -യുഹരിഫൂന അല്‍ കലിമ മിന്‍ ബഅ്‌ദി മാവാള്വിഅിഹി-'' വാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്ന്‌ അവര്‍ മാറ്റിക്കളയുന്നു. ''(ഖു. 5:41)
ലിഖിത ഗ്രന്ഥങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ നടത്തി എന്ന അര്‍ത്ഥത്തിലല്ല സൂചിത സൂക്തങ്ങള്‍ അവതരിപ്പിക്കുന്നത്‌. അഹ്‌ലു കിതാബുകാരിലെ പിഴച്ച പണ്ഡിത-പുരോഹിതന്മാര്‍, അവര്‍ ഗ്രഹിച്ച അല്ലാഹുവിന്റെ വേദത്തിനെതിരേ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു; ഉദാഹരണത്തിന്‌ ഖുര്‍ആനിനെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം അതിന്‌ വിപരീതമായി പറയുന്ന മുസ്‌ലീം സമുദായത്തിലെ ദുഷിച്ച പണ്ഡിതന്മാരെപ്പോലെ. തുടര്‍ന്ന്‌ പറയുന്ന ഖുര്‍ആന്‍ സൂക്തം ഈ ആശയത്തെ ബലപ്പെടുത്തുന്നു.
'' ( സത്യവിശ്വാസികളേ), നിങ്ങള്‍ മോഹിക്കുകയാണോ? അവരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ വചനങ്ങള്‍ കേള്‍ക്കുകയും അത്‌ ശരിക്കും മനസ്സിലാക്കുകയും ചെയ്‌തതിനുശേഷം ബോധപൂര്‍വ്വം തന്നെ അതില്‍ കൃത്രിമം കാണിച്ചു കൊണ്ടിരിക്കുകയുമാണല്ലോ, ''(വി.ഖു. 2-75) അതിനാല്‍ പൂര്‍വ്വവേദങ്ങള്‍ മാറ്റത്തിരുത്തലിന്‌ വിധേയമായിട്ടുണ്ടെന്ന സാമാന്യധാരണ സത്യം വിട്ടകന്നതുതന്നെ.
* * *
അനേകം മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായതാണ്‌ ഇന്നു കാണുന്ന ബൈബിള്‍ എന്ന്‌ മുസ്‌ലീം സംഘടനകളും (അത്‌ ശരിയാണു താനും) അല്ലായെന്ന്‌ യഹൂദരും ക്രൈസ്‌തവരും വാദിക്കുന്നു. ഈ വാദത്തിന്റെ നിജസ്ഥിതി ചര്‍ച്ച ചെയ്യുന്നത്‌ ഈ ലേഖനത്തിന്റെ മര്‍മ്മമല്ല.എന്നാല്‍ ബൈബിള്‍ തിരുത്തിയാലും ഇല്ലെങ്കിലും ഇന്ന്‌ നിലവിലുള്ള ബൈബിളിന്റെ മൂലപ്പതിപ്പുകള്‍ തന്നെയായിരുന്നു മുഹമ്മദ്‌ നബിയുടെ കാലത്ത്‌ അഹ്‌ലു കിതാബിന്റെ കൈവശമുണ്ടായിരുന്നത്‌. എന്നതിന്‌ ബൈബിളിന്റെ ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഈ ബൈബിളിനു നേരെയുള്ള ഖുര്‍ആന്റെ സമീപനം എന്താണ്‌ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഈ കൃതിയില്‍ പ്രസക്തമാണ്‌.
ബൈബിള്‍ പഴയ നിയമം
ഫറോവയുടെ ആധിപത്യത്തില്‍ നിന്ന്‌ ഇസ്രയേലുകളെ മോചിപ്പിച്ചതിനു ശേഷം മൂസാനബി(അ)ക്ക്‌ സിനായ്‌ പര്‍വ്വതത്തില്‍ വെച്ച്‌ തൗറാത്തില്‍ നിന്നു കുറച്ച്‌ ഭാഗങ്ങള്‍ ഫലകങ്ങളില്‍(അല്‍വാഹ്‌) അല്ലാഹു തന്നെ രേഖപ്പെടുത്തിക്കൊടുത്തു. ഇസ്രായേല്‍ സമൂഹത്തിന്‌ ഒരു അമാനുഷിക ദൃഷ്ടാന്തം കൂടിയായിരുന്നു ഇത്‌ . യരൂശലേം ദേവാലയത്തില്‍ അത്‌ വളരെ ആദരപൂര്‍വ്വം സംരക്ഷിച്ചുപോന്നു. ബി.സി. ആറാം നൂറ്റാണ്ടില്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി നബുക്കദ്‌ നസ്ര്‌ ദേവാലയം(ബൈത്തുല്‍ മുഖദ്ദിസ്‌) തകര്‍ക്കുകയും ഇസ്രായേല്‍ സമൂഹത്തെ അടിമകളാക്കുകയും ചെയ്‌തു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു മൂസാ നബി(അ)ക്ക്‌ കൊടുത്ത ലിഖിത ഫലകങ്ങള്‍(അല്‍വാഹ്‌)നഷ്ടട്ടു. ബി.സി.538-ല്‍ പേര്‍ഷ്യ ബാബിലോണിയെ കീഴ്‌പ്പെടുത്തിയപ്പോള്‍ പേര്‍ഷ്യന്‍
രാജാവ്‌(സൈറസ്‌) ഇസ്രയേല്യരെ മോചിപ്പിച്ചു. ഇസ്രായേല്യരെ സ്‌നേഹിച്ചിരുന്ന രാജാവ്‌ തകര്‍ക്കപ്പെട്ട ദേവാലയം യഹൂദര്‍ക്കായി പണിയാന്‍ തീരുമാനിച്ചു. മോചിതരായി ഫലസ്‌തീനില്‍ ചെന്നതിനുശേഷം അവരിലെ പണ്ഡിതന്മാര്‍ മൂസാ നബി(അ)യുടെയും ഇസ്രായേല്യരുടെയും ചരിത്രം എഴുതി .
ബി.സി. 4-ാം ശതകം മുതല്‍ 2-ാം ശതകം വരെയുള്ള കാലയളവില്‍ മുമ്പ്‌ കഴിഞ്ഞുപോയ പല പ്രവാചകന്മാരുടെയും ചരിത്രങ്ങള്‍ എഴുതിവെച്ചു. ഉദാഹരണമായി, ബി.സി.മൂന്നാം നൂറ്റാണ്ടില്‍ യോനാ(യൂനസ്‌ നബി) യുടെ പേരില്‍ ആരോ ഒരു ഗ്രന്ഥമെഴുതി ബൈബിളില്‍ (പഴയ നിയമം) ചേര്‍ത്തു. യോനാ ജീവിച്ചതാകട്ടെ ബി.സി.800-ലായിരുന്നു. ദാവീദ്‌(ദാവൂദ്‌ നബി)മരിച്ച്‌ 500 വര്‍ഷം കഴിഞ്ഞതിനുശേഷമാണ്‌ അദ്ദേഹത്തിന്റെ പേരിലുള്ള സങ്കിര്‍ത്തനം എന്ന പുസ്‌തകം എഴുതുന്നത്‌. ബി.സി.933-ല്‍ നിര്യതനായ സോളമന്റെ (സുലൈമാന്‍ നബി) പേരില്‍ അറിയപ്പെടുന്ന പുസ്‌തകം(ുൃീ്‌ലൃയ)െബി.സി. 250-ലാണ്‌ എഴുതിയത്‌. ഈ പുസ്‌തകങ്ങളെല്ലാം ഹിബ്രുഭാഷയിലായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ വീണ്ടും യഹൂദര്‍ക്കും യരുശേലം ദേവാലയത്തിനുമെതിരേ ആക്രമണമുണ്ടായി, അതില്‍ ഹിബ്രുവില്‍ രേഖപ്പെടുത്തിയ പ്രസ്‌തുത ചരിത്ര പുസ്‌തകങ്ങളും നഷ്ടപ്പെട്ടു. 
അടിമത്വത്തില്‍ നിന്നു മോചിതരായതിനു ശേഷം ഫലസ്‌തീനില്‍ എത്താന്‍ കഴിയാത്തവരായ കുറെ യഹൂദര്‍ പുറംനാടുകളില്‍ താമസിക്കുന്നവരായുണ്ടായിരുന്നു. ഗ്രീക്കുഭാഷയും സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന്‌ ഒരു നല്ല ശതമാനം യഹൂദര്‍ അലക്‌ സാണ്ട്രിയായിലും താമസിച്ചിരുന്നു. ഇങ്ങനെ ഫലസ്‌തീനിനു പുറമെ താമസിക്കുന്ന യഹൂദരെ കുറിച്ചാണ്‌ ഗ്രീക്ക്‌ ഭാഷയില്‍ ദയസ്‌പോറ എന്ന്‌ പറയുന്നത്‌. ഇവര്‍ക്കുവേണ്ടി അലക്‌ സാണ്ട്രിയയിലെ പ്രസിദ്ധമായ ലൈബ്രറിയില്‍ സൂക്ഷിക്കാന്‍ ഇസയേല്‍ ചരിത്രത്തിന്റെ (ബൈബിളിന്റെ ) ഒരു ഗ്രീക്കു പരിഭാഷ വേണമെന്ന്‌ അവിടുത്തെ രാജാവ്‌ (ഫിലാഡെല്‍ഫസ്‌ ദ്വീതിയന്‍) തീരുമാനിച്ചു. ബി.സി. 285-247 കാലയളവിലായിരുന്നു ഇത്‌. അതനുസരിച്ച്‌ യരുശലേം ദേവാലയത്തിലെ മുഖ്യ പുരോഹിതന്മാരുമായി ബന്ധപ്പെടുകയും, രാജാവിന്റെ നിര്‍ദ്ദേശം പരിഗണിച്ച്‌ ഒരു ഗോത്രത്തില്‍ നിന്ന്‌ 6 പണ്ഡിതന്മാര്‍ വീതം 12 ഇസ്രയേല്‍ ഗോത്രത്തില്‍ നിന്നുമായി 72 പണ്ഡിതന്മാരെ ഈജിപ്‌തിലേക്കയക്കുകയും ചെയ്‌തു. ഇവര്‍ ഹി്ര്രബുവില്‍ നിന്ന്‌ ഗ്രീക്കിലേക്ക്‌ ബൈബിള്‍ പരിഭാഷപ്പെടുത്തി. 72 പണ്ഡിതന്മാര്‍ ചേര്‍ന്ന്‌ പരിഭാഷപ്പെടുത്തിയതുകൊണ്ട്‌ ഈ കയ്യെഴുത്ത്‌ പ്രതിക്ക്‌ സ്‌പറ്റ്വജിന്റ്‌ എന്നാണ്‌ പറഞ്ഞുവരുന്നത്‌. (ബൈബിളിന്റെ ക്രോഡീകരണത്തില്‍ പല അഭിപ്രയങ്ങളുള്ളതില്‍ പ്രബലമായ ഒരഭിപ്രായമാണ്‌ ഇവിടെ സൂചിപ്പിച്ചത്‌).
ഇങ്ങനെ ഒന്നാം നൂറ്റാണ്ട്‌ വരെയുള്ള കാലയളവില്‍ ഭാഷാന്തരം ചെയ്യപ്പെട്ട ഗ്രീക്ക്‌ ബൈബിള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌. വിശേഷിച്ചും നബി തിരുമേനിയുടെ പ്രബോധനഘട്ടത്തില്‍ അഹ്‌ലു കിതാബുകാരുടെ കൈവശമുണ്ടായിരുന്നതും അതേ ബൈബിളാണെന്ന്‌ പ്രത്യേകം ഓര്‍ക്കുക. എ.ഡി. 2-ാംനൂറ്റാണ്ടില്‍ യഹൂദ പണ്ഡിതന്മാര്‍ക്ക്‌ അന്ന്‌ ലഭ്യമായിരുന്ന ചില രേഖകളുടെ സഹായത്തോടെ ഒരു ഹിബ്രു ബൈബിള്‍ തയ്യാറാക്കി. ഇന്നുകാണുന്ന അതിന്റെ ഏറ്റവും പഴയപ്രതി എ.ഡി. 916-ല്‍ എഴുതപ്പെട്ടതാണ്‌. മറ്റൊരു ഹിബ്രു ബൈബിളും ഇന്ന്‌ നിലവിലില്ല.
--------
പുതിയ നിയമം
യേശുവിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പേ ഇസ്രായേലുകള്‍ക്കായി നിയോഗിതനായ മൂസാനബി(അ) യിലൂടെ ഹിബ്രുഭാഷയില്‍ അല്ലാഹു അവതരിപ്പിച്ച കിതാബാണ്‌ തൗറാത്ത്‌. മൂസാനബി(അ) ദിവംഗതനായിതിനുശേഷം തുടര്‍ന്നുവന്ന പ്രവാചകന്മാരുടെ ബോധത്തില്‍ അല്ലാഹു തൗറാത്ത്‌ സംരക്ഷിച്ചു നിലനിര്‍ത്തുകയും സമൂഹത്തിന്‌ വാമൊഴിയിലൂടെ വിനിമയം നടത്തുകയും ചെയ്‌തുപോന്നു. ഹിബ്രുഭാഷ
ക്രമേണ നശിച്ച്‌ ഇല്ലാതാകുകയും അരമായിക്‌ ഇസ്രായേല്‍ സമൂഹത്തിന്റെ പ്രധാന സംസാര ഭാഷയായിത്തീരുകയും ചെയ്‌ത ഘട്ടത്തിലാണ്‌ യേശുവിന്റെ (ഈസാ നബിയുടെ)ആഗമനം. അരമായിക്‌ ഭാഷ സംസാരിക്കുന്ന ഇസ്രായേലുകള്‍ക്കായി, തൗറാത്ത്‌ ഇഞ്ചീല്‍ എന്ന പേരില്‍ ഈസാ നബി(അ) യിലൂടെ അല്ലാഹു അവതരിപ്പിച്ചു. യേശുവിന്റെ തിരോധാനത്തിനു ശേഷം ഇഞ്ചീല്‍ സത്യവിശ്വാസികളായ അനുചരന്മാര്‍ അവരുടെ ബോധത്തില്‍ സൂക്ഷിച്ചുവെച്ചു. നബി തിരുമേനി(സ) യുടെ ആഗമനത്തോടുകൂടി ഈ പരമ്പര ഇസ്‌ ലാമിലേക്ക്‌ വന്നു ചേര്‍ന്നു. യേശുവിന്റെ ജീവിതകാലത്ത്‌ തന്നെ ദൈവിക പ്രമാണത്തെ (ഇഞ്ചീലിനെ) എതിര്‍ക്കുകയും അത്‌ പ്രചരിപ്പിക്കുന്ന യേശുവിന്റെ അനുചരന്മാരെ റോമന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ മര്‍ദ്ദന- പീഢനങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്‌ത നിഷേധിയാണ്‌ പൗലോസ്‌. പുറത്തുനിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ താനുദ്ദേശിച്ച ഫലം നേടിയെടുക്കാന്‍ സാധ്യമല്ലെന്ന്‌ മനസ്സിലാക്കിയ പൗലോസ്‌ ചില തന്ത്രങ്ങളിലൂടെ യേശുവിന്റെ അനുയായികള്‍ക്കിടയില്‍ കയറിക്കൂടി. ഭാഷാപരിജ്ഞാനവും നേതൃപാടവവും മറ്റു കഴിവുളും ഒത്തിണങ്ങിയ പൗലോസിന്റെ തന്ത്ര പൂര്‍വ്വമായ പ്രവര്‍ത്തനം ആളുകളെ ആകര്‍ഷിക്കത്തക്കതായിരുന്നു. യരുശലേമിന്റെ പതനത്തോടെ സത്യവിശ്വാസികളായ യേശുവിന്റെ അനുചരന്മാര്‍ക്കെതിരെ പൗലോസിന്റെ സിദ്ധാന്തങ്ങളും അതിന്റെ ആളുകളും സ്വാധീനശക്തിയായി വളര്‍ന്നു. എ.ഡി.നാലാം ശതകത്തോടെ സഭാ നേതൃത്വം ഈ വിഭാഗത്തിന്റെ കൈപിടിയിലൊതുങ്ങി.
ബൈബിളിലെ(പുതിയ നിയമം) 13 പുസ്‌തകങ്ങളും പൗലോസിന്റെ ലേഖനങ്ങളാണ്‌. അതിന്റെ വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ സുവിശേഷങ്ങളുടെ രചന നടന്നത്‌. യേശുവിന്റെ ശിഷ്യഗണത്തില്‍ പെടാത്ത ഗ്രീക്കുകാരായ മത്തായി, മാര്‍ക്കോസ്‌, ലൂക്കോസ്‌, യോഹന്നാന്‍ എന്നിവരെഴുതിയതാണ്‌ ഈ സുവിശേഷങ്ങള്‍. ഈ കാലയളവില്‍ യേശുവിനെക്കുറിച്ചുള്ള ധാരാളം ലിഖിതഗ്രന്ഥങ്ങള്‍ വേറെയുമുണ്ടായിരുന്നു. പൗലോസിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും യോജിക്കുന്നതാണെന്ന്‌ തോന്നുന്ന ഗ്രന്ഥങ്ങള്‍ അവര്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തുകയും അല്ലാത്തവ അപ്രമാണ രേഖകളായി തള്ളിക്കളയുകയും ചെയ്‌തു.എ.ഡി. നാലാം നൂറ്റാണ്ടിലാണ്‌ ഇന്നുള്ള പുതിയ നിയമം അന്തിമരൂപം കൊള്ളുന്നത്‌. ഇതാണ്‌ പഴയ-പുതിയ നിയമം ബൈബിളിന്റെ സംക്ഷിപ്‌തചരിത്രം. എന്നാല്‍, അഹ്‌ ലുകിതാബിലെ നിഷേധികളും ചൂഷകരുമായ പണ്ഡിത-പുരോഹിതന്മാര്‍ പ്രസ്‌തുത ഗ്രന്ഥങ്ങളെ ദൈവികപ്രമാണങ്ങളാണെന്ന്‌ പറഞ്ഞ്‌ പ്രചരിപ്പിക്കുകയും അതുമുഖേന സാമാന്യജനങ്ങളെ സത്യത്തില്‍ നിന്ന്‌ വ്യതിചലിപ്പിക്കുകയും ക്രമേണ അതിനനുകൂലമായി രാഷ്ട്രീയ സ്വാധീനം നേടിക്കൊടുക്കുകയും ചെയ്‌തു. ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ചും ഇതിന്റെ കര്‍ത്താക്കളെക്കുറിച്ചും അനുയായികളെ കുറിച്ചുമാണ്‌മാണ്‌ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നത്‌:
'' അവരില്‍ നിരക്ഷരരായ ഒരു വിഭാഗമുണ്ട്‌. ചില മോഹന ധാരണകള്‍ വെച്ചു പുലര്‍ത്തുക മാത്രമാണവര്‍ ചെയ്യുന്നത്‌. വേദത്തെക്കുറിച്ച്‌ യാതൊന്നും അവര്‍ക്കറിഞ്ഞുകൂടാ. അതിനാല്‍, സ്വ കരംകൊണ്ടു ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ടതു ദൈവത്തില്‍ നിന്നുള്ളതാണെന്നു പറയുകയും ചെയ്യുന്നവര്‍ക്കു നാശം '' (ഖു. 2:78)
ഇങ്ങനെ എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍ ഇടക്കെല്ലാം ദൈവിക വചനങ്ങളോട്‌ സാദൃശ്യമുള്ള വാക്യങ്ങള്‍ ഉണ്ടാകുമെന്നത്‌ സ്വഭാവികം. പക്ഷേ, ആ കാരണത്താല്‍ പ്രസ്‌തുതഗ്രന്ഥം ദൈവ പ്രചോദിതമാണെന്ന്‌ അവകാശപ്പെടുന്നത്‌ ന്യായമല്ല. ഒരു ഉദാഹരണം: അറേബ്യന്‍ സമൂഹത്തിന്റെയും മുഹമ്മദ്‌ നബിയുടെയും ചരിത്രരചന നടത്തിയവരില്‍ പലരും അവരുടെ ഗ്രന്ഥങ്ങളില്‍ ഖുര്‍ആന്റെ ചില വചനങ്ങള്‍ ആവശ്യാനുസൃതം രേഖപ്പെടുത്തിയതായി കാണാം. എന്നു വച്ച്‌ ഈ ഗ്രന്ഥങ്ങള്‍ ദൈവികമാണെന്നോ ഖുര്‍ആനാണെന്നോ പറയുന്നത്‌്‌ എന്തുമാത്രം നിരര്‍ഥകമാണ്‌. ഇതുതന്നെയാണ്‌ ബൈബിളിന്റെയും മറ്റു മതഗ്രന്ഥങ്ങളുടെയും വിഷയത്തില്‍ നാം മനസ്സിലാക്കേണ്ടത്‌. ഇത്തരം മതഗ്രന്ഥങ്ങളെ തിരുത്താത്ത തിരുവെഴുത്തുകളായും തിരുത്തപ്പെട്ട കിതാബുകളായും സങ്കല്‍പിക്കുന്നതെത്രമാത്രം ശരിയാണ്‌ ? ആയതിനാല്‍ ബൈബിള്‍ വചനങ്ങളെ ദൈവിക വെളുപാടുകളായി വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത പാപവും ദൈവധിക്കാരവുമാണ്‌.