അദ്ധ്യായം 68 ( ഖലം)

 


بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

نٓۚ وَٱلۡقَلَمِ وَمَا يَسۡطُرُونَ
1 = നൂന്‍- പേനയും അവര്‍ എഴുതുന്നതും തന്നെയാണ സത്യം.

مَآ أَنتَ بِنِعۡمَةِ رَبِّكَ بِمَجۡنُونٍ
2 =നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട് നീ ഒരു ഭ്രാന്തനല്ല.

وَإِنَّ لَكَ لَأَجۡرًا غَيۡرَ مَمۡنُونٍ
3 =തീര്‍ച്ചയായും നിനക്ക് മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ട്‌.

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
4 - തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.

فَسَتُبۡصِرُ وَيُبۡصِرُونَ
5 - ആകയാല്‍ വഴിയെ നീ കണ്ടറിയും; അവരും കണ്ടറിയും;

بِأَييِّكُمُ ٱلۡمَفۡتُونُ
6 - നിങ്ങളില്‍ ആരാണ് കുഴപ്പത്തിലകപ്പെട്ടവനെന്ന്‌

إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
7 - തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അവന്‍റെ മാര്‍ഗം വിട്ടു പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാകുന്നു.

فَلَا تُطِعِ ٱلۡمُكَذِّبِينَ
8 - അതിനാല്‍ (ദൈവീക വ്യവസ്ഥിതിയെ ) നിഷേധിച്ചവരെ നീ അനുസരിക്കരുത്‌?

وَدُّواْ لَوۡ تُدۡهِنُ فَيُدۡهِنُونَ
9 - നീ (അവരുടെ വ്യവസ്ഥിതിക്ക് ) വഴങ്ങികൊടുത്തിരുന്നെങ്കില്‍അവര്‍ക്കും വഴങ്ങിത്തരാമായിരുന്നു എന്നവര്‍ ആഗ്രഹിക്കുന്നു.

وَلَا تُطِعۡ كُلَّ حَلَّافٍ مَّهِينٍ
10 - അധികമായി സത്യം ചെയ്യുന്നവനും, നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്‌.

هَمَّازٍ مَّشَّآءٍۢ بِنَمِيمٍ
11 - കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ

مَّنَّاعٍ لِّلۡخَيۡرِ مُعۡتَدٍ أَثِيمٍ
12 - നന്‍മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ

عُتُلٍّۢ بَعۡدَ ذَٰلِكَ زَنِيمٍ
13 - ക്രൂരനും അതിനു പുറമെ ദുഷ്കീര്‍ത്തി നേടിയവനുമായ

أَن كَانَ ذَا مَالٍ وَبَنِينَ
14 - അവന്‍ സ്വത്തും സന്താനങ്ങളും ഉള്ളവനായി എന്നതിനാല്‍(അവന്‍ അത്തരം നിലപാട് സ്വീകരിച്ചു.)

إِذَا تُتۡلَىٰ عَلَيۡهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلۡأَوَّلِينَ
15 - നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവന്ന് വായിച്ചുകേള്‍പിക്കപ്പെട്ടാല്‍അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍ എന്ന്‌.

 

سَنَسِمُهُ عَلَى الْخُرْطُومِ
I6=വഴിയെ ( അവന്‍റെ ) തുമ്പിക്കൈ മേല്‍ നാം അവന്ന്‌ അടയാളം വെക്കുന്നതാണ്‌..

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ
17=ആ തോട്ടക്കാരെ നാം പരീക്ഷിച്ചത്‌ പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്‌. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന്‌ അവര്‍ സത്യം ചെയ്ത സന്ദര്‍ഭം.

وَلَا يَسْتَثْنُونَ
18=അവര്‍ ( യാതൊന്നും ) ഒഴിവാക്കി പറഞ്ഞിരുന്നില്ല.

فَطَافَ عَلَيْهَا طَائِفٌ مِّن رَّبِّكَ وَهُمْ نَائِمُونَ

19 =എന്നിട്ട് അവർ ഉറങ്ങിക്കൊണ്ടിരിക്കെ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ശിക്ഷ ആ തോട്ടത്തെ ബാധിച്ചു.

فَأَصْبَحَتْ كَالصَّرِيمِ
20=അങ്ങനെ അത്‌ മുറിച്ചെടുക്കപ്പെട്ടത്‌ പോലെ ആയിത്തീര്‍ന്നു

فَتَنَادَوا مُصْبِحِينَ
21=അങ്ങനെ പ്രഭാതവേളയില്‍ അവര്‍ പരസ്പരം വിളിച്ചുപറഞ്ഞു:

أَنِ اغْدُوا عَلَى حَرْثِكُمْ إِن كُنتُمْ صَارِمِينَ
22=നിങ്ങള്‍ പറിച്ചെടുക്കാന്‍ പോകുകയാണെങ്കില്‍ നിങ്ങളുടെ കൃഷിസ്ഥലത്തേക്ക്‌ നിങ്ങള്‍ കാലത്തുതന്നെ പുറപ്പെടുക.

فَانطَلَقُوا وَهُمْ يَتَخَافَتُونَ
23=അവര്‍ അന്യോന്യം മന്ത്രിച്ചു കൊണ്ടു പോയി.

أَن لَّا يَدْخُلَنَّهَا الْيَوْمَ عَلَيْكُم مِّسْكِينٌ
24=ഇന്ന്‌ ആ തോട്ടത്തില്‍ നിങ്ങളുടെ അടുത്ത്‌ ഒരു സാധുവും കടന്നു വരാന്‍ ഇടയാവരുത്‌ എന്ന്‌.

وَغَدَوْا عَلَى حَرْدٍ قَادِرِينَ
25=അവര്‍ ( സാധുക്കളെ ) തടസ്സപ്പെടുത്താന്‍കഴിവുള്ളവരായിക്കൊണ്ടു തന്നെ കാലത്ത്‌ പുറപ്പെടുകയും ചെയ്തു.

فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ
26=അങ്ങനെ അത്‌ ( തോട്ടം ) കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിഴവു പറ്റിയവരാകുന്നു.

بَلْ نَحْنُ مَحْرُومُونَ
27=അല്ല, നാം നഷ്ടം നേരിട്ടവരാകുന്നു

قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ
28=അവരുടെ കൂട്ടത്തില്‍ മദ്ധ്യനിലപാടുകാരനായ ഒരാള്‍പറഞ്ഞു: ഞാന്‍ നിങ്ങളോട്‌ പറഞ്ഞില്ലേ? എന്താണ്‌ നിങ്ങള്‍അല്ലാഹുവെ പ്രകീര്‍ത്തിക്കാതിരുന്നത്‌?

قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ
29=അവര്‍ പറഞ്ഞു: നമ്മുടെ രക്ഷിതാവ്‌ എത്രയോ പരിശുദ്ധന്‍! തീര്‍ച്ചയായും നാം അക്രമികളായിരിക്കുന്നു.

فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلَاوَمُونَ
30=അങ്ങനെ പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട്‌ അവരില്‍ ചിലര്‍ചിലരുടെ നേര്‍ക്ക്‌ തിരിഞ്ഞു.

 


 : 31
قَالُواْ يَٰوَيۡلَنَآ إِنَّا كُنَّا طَٰغِينَ

അവര്‍ പറഞ്ഞു: ‘നമ്മുടെ കഷ്ടമേ! നിശ്ചയമായും നാം അതിരുകവിഞ്ഞവരായിരിക്കുന്നു!

 : 32
عَسَىٰ رَبُّنَآ أَن يُبۡدِلَنَا خَيۡرًا مِّنۡهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ
‘നമ്മുടെ റബ്ബ് നമുക്ക് ഇതിനെക്കാള്‍ ഉത്തമമായത് പകരം നല്‍കിയേക്കാവുന്നതാണ്. നിശ്ചയമായും, നാം നമ്മുടെ റബ്ബിങ്കലേക്ക് ആഗ്രഹം [അപേക്ഷ] സമര്‍പ്പിക്കുന്നവരാകുന്നു.’

 : 33
كَذَٰلِكَ ٱلۡعَذَابُۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ
അപ്രകാരമാണ് ശിക്ഷ! പരലോകശിക്ഷയാകട്ടെ, കൂടുതല്‍വമ്പിച്ചതുംതന്നെ. അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍!

 : 34
إِنَّ لِلۡمُتَّقِينَ عِندَ رَبِّهِمۡ جَنَّٰتِ ٱلنَّعِيمِ
നിശ്ചയമായും, ഭയഭക്തന്മാര്‍ക്ക് (ദൈവീകവ്യവസ്ഥിതിയിലേക്കുള്ള പ്രബോധന മാർഗ്ഗത്തിൽ ജീവിതം സമർപ്പിച്ചവർക്ക്) തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ സുഖാനുഗ്രഹത്തിന്‍റെ തോപ്പുകള്‍ ഉണ്ടായിരിക്കും.

 : 35
أَفَنَجۡعَلُ ٱلۡمُسۡلِمِينَ كَٱلۡمُجۡرِمِينَ
എന്നാല്‍, ‘മുസ്‌ലിംക’ളെ (ദൈവീക വ്യവസ്ഥിതിക്ക് കീഴ്പ്പെടുന്നവരെ)നാം കുറ്റവാളികളെപ്പോലെ ആക്കുകയോ?!

 : 36
مَا لَكُمۡ كَيۡفَ تَحۡكُمُونَ
നിങ്ങള്‍ക്കെന്താണ്, എപ്രകാരമാണ് നിങ്ങള്‍ വിധി കല്‍പിക്കുന്നത്?!

 : 37
أَمۡ لَكُمۡ كِتَٰبٌ فِيهِ تَدۡرُسُونَ

അഥവാ, നിങ്ങള്‍ക്ക് വല്ല വേദവും ഉണ്ടോ, നിങ്ങളതില്‍(വായിച്ചു) പഠിച്ചുകൊണ്ടിരിക്കുമാറ്?-

 : 38
إِنَّ لَكُمۡ فِيهِ لَمَا تَخَيَّرُون
നിങ്ങള്‍ (യഥേഷ്ടം) തിരഞ്ഞെടുക്കുന്നത് നിശ്ചയമായും അതില്‍ [ആ വേദത്തില്‍] നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്!

 : 39
أَمۡ لَكُمۡ أَيۡمَٰنٌ عَلَيۡنَا بَٰلِغَةٌ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۙ إِنَّ لَكُمۡ لَمَا تَحۡكُمُونَ

അഥവാ, ഖിയാമത്ത് നാള്‍വരേക്കും എത്തു(മാറ് ബലത്തിലിരിക്കു)ന്ന വല്ല സത്യപ്രതിജ്ഞകളും നമ്മുടെ മേല്‍(ഉത്തരവാദപ്പെട്ടതായി) നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ വിധി കല്‍പിക്കുന്നത് നിശ്ചയമായും നിങ്ങള്‍ക്കുണ്ടായിരിക്കുമെന്ന്!

: 40
سَلۡهُمۡ أَيُّهُم بِذَٰلِكَ زَعِيمٌ
(നബിയേ) അവരോട് ചോദിക്കൂ: അവരില്‍ ഏതൊരുവനാണ് അത് സംബന്ധിച്ച് ഏറ്റു പറയുന്നവന്‍?

: 41
أَمۡ لَهُمۡ شُرَكَآءُ فَلۡيَأۡتُواْ بِشُرَكَآئِهِمۡ إِن كَانُواْ صَٰدِقِينَ
അഥവാ, അവര്‍ക്ക് വല്ല പങ്കുക്കാരും ഉണ്ടോ? എന്നാലവര്‍, തങ്ങളുടെ പങ്കുകാരെ കൊണ്ടുവരട്ടെ, അവര്‍സത്യവാന്മാരാണെങ്കില്‍!

 : 42
يَوۡمَ يُكۡشَفُ عَن سَاقٍ وَيُدۡعَوۡنَ إِلَى ٱلسُّجُودِ فَلَا يَسۡتَطِيعُونَ
കണങ്കാല്‍ വെളിവാക്കപ്പെടുന്ന [കാര്യം ഗൗരവത്തിലെത്തുന്ന] ദിവസം (ഓര്‍ക്കുക) ‘സുജൂദ്’ ചെയ്‌വാന്‍ അവര്‍ ക്ഷണിക്കപ്പെടും, അപ്പോള്‍ അവര്‍ക്ക് (അതിന്) സാധ്യമാകുന്നതുമല്ല.

: 43
خَٰشِعَةً أَبۡصَٰرُهُمۡ تَرۡهَقُهُمۡ ذِلَّةٌۖ وَقَدۡ كَانُواْ يُدۡعَوۡنَ إِلَى ٱلسُّجُودِ وَهُمۡ سَٰلِمُونَ
തങ്ങളുടെ കണ്ണുകള്‍ (താഴ്ത്തി) വിനയപ്പെട്ടവരായ നിലയില്‍നിന്ദ്യത അവരെ ആവരണം ചെയ്യുന്നതാണ്‌. അവര്‍സുരക്ഷിതരായിരിക്കുമ്പോള്‍ ‘സുജൂദ്’ ചെയ്‌വാന്‍ അവര്‍ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. [അന്ന് അവരത് ചെയ്തിരുന്നില്ല.]

 : 44
فَذَرۡنِى وَمَن يُكَذِّبُ بِهَٰذَا ٱلۡحَدِيثِۖ سَنَسۡتَدۡرِجُهُم مِّنۡ حَيۡثُ لَا يَعۡلَمُونَ
ആകയാല്‍, എന്നെയും ഈ വര്‍ത്തമാനത്തെ [ഖുര്‍ആനെ] വ്യാജമാക്കുന്നവരെയും വിട്ടേക്കുക. നാം അവരെ അറിയാത്തവിധത്തിലൂടെ പടിപടിയായിക്കൊണ്ടുവന്നു (ശിക്ഷിച്ചു) കൊള്ളാം.

 : 45
وَأُمۡلِى لَهُمۡۚ إِنَّ كَيۡدِى مَتِينٌ
ഞാന്‍ അവര്‍ക്ക് അയച്ചിട്ടുകൊടുക്കുന്നതുമാണ്. നിശ്ചയമായും, എന്‍റെ തന്ത്രം ബലവത്തായതത്രെ,

 : 46
أَمۡ تَسۡئَلُهُمۡ أَجۡرًا فَهُم مِّن مَّغۡرَمٍ مُّثۡقَلُونَ
അതല്ല, (ഒരുപക്ഷേ) നീ അവരോട് വല്ല പ്രതിഫലവും ചോദിച്ചിട്ട് അവര്‍ കടബാധ്യത നിമിത്തം ഭാരപ്പെട്ടവരാകുന്നുവോ?!

 : 47
أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ
അതല്ല, അദൃശ്യജ്ഞാനം അവരുടെ പക്കല്‍ ഉണ്ടായിട്ട് അവര്‍എഴുതുകയാണോ?!

 : 48
فَٱصۡبِرۡ لِحُكۡمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلۡحُوتِ إِذۡ نَادَىٰ وَهُوَ مَكۡظُومٌ
അതുകൊണ്ട് (നബിയേ) നീ നിന്‍റെ റബ്ബിന്‍റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക. നീ (ആ) മത്സ്യത്തിന്‍റെ ആളെപ്പോലെ ആയിരിക്കരുത്; അതായത്, അദ്ദേഹം വ്യസനം (അഥവാ കോപം) നിറഞ്ഞവനായ നിലയില്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ച സന്ദര്‍ഭം.

 : 49
لَّوۡلَآ أَن تَدَٰرَكَهُۥ نِعۡمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلۡعَرَآءِ وَهُوَ مَذۡمُومٌ
തന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു (മഹത്തായ) അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കില്‍, അദ്ദേഹം (ആ) പാഴ്ഭൂമിയില്‍ ആക്ഷേപിക്കപ്പെട്ടവനായും കൊണ്ട് പുറംതള്ളപ്പെടുമായിരുന്നു!

 : 50
فَٱجۡتَبَٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّٰلِحِينَ
എന്നാല്‍, അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ (നല്ലവനാക്കി) തിരഞ്ഞെടുത്തു; എന്നിട്ട് അദ്ദേഹത്തെ സദ്‌വൃത്തന്മാരുടെ കൂട്ടത്തില്‍ ആക്കുകയും ചെയ്തു.

 : 51
وَإِن يَكَادُ ٱلَّذِينَ كَفَرُواْ لَيُزۡلِقُونَكَ بِأَبۡصَٰرِهِمۡ لَمَّا سَمِعُواْ ٱلذِّكۡرَ وَيَقُولُونَ إِنَّهُۥ لَمَجۡنُونٌ
(ദൈവീക വ്യവസ്ഥിതിയെ) നിഷേധിച്ചവര്‍, ഉല്‍ബോധനം (ഖുര്‍ആന്‍) കേള്‍ക്കുന്ന അവസരത്തില്‍ അവരുടെ ദൃഷ്ടികള്‍(പതിപ്പിച്ചു)കൊണ്ട് നിന്നെ അവര്‍ വഴുക്കി വീഴുമാറാക്കുക തന്നെ ചെയ്യുന്നു. അവര്‍ പറയുകയും ചെയ്യുന്നു: ‘നിശ്ചയമായും ഇവന്‍ ഒരു ഭ്രാന്തന്‍ തന്നെ’ എന്ന്.

 : 52
وَمَا هُوَ إِلَّا ذِكۡرٌ لِّلۡعَٰلَمِينَ
ഇതാകട്ടെ, ലോകര്‍ക്കു (പൊതുവായു)ള്ള ഒരു ( രാഷ്ട്രീയ) ഉല്‍ബോധനമല്ലാതെ (മറ്റൊന്നും) അല്ലതാനും.