അദ്ധ്യായം 70 (മആരിജ്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

سَأَلَ سَائِلٌ بِعَذَابٍ وَاقِعٍ
1=സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ്‌ അതാ ആവശ്യപ്പെട്ടിരിക്കുന്നു.

لِّلْكَافِرينَ لَيْسَ لَهُ دَافِعٌ
2=സത്യവ്യവസ്ഥിതിയെ നിഷേധിച്ചവര്‍ക്ക്‌ അത്‌ തടുക്കുവാന്‍ആരുമില്ല.

مِّنَ اللَّهِ ذِي الْمَعَارِجِ
3=കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍നിന്ന്‌ വരുന്ന (ശിക്ഷയെ).

.
تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ
4=അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക്‌ കയറിപ്പോകുന്നു.

فَاصْبِرْ صَبْرًا جَمِيلًا
5=എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക

إِنَّهُمْ يَرَوْنَهُ بَعِيدًا
6=തീര്‍ച്ചയായും അവര്‍(നിഷേധികള്‍) അതിനെ വിദൂരമായി കാണുന്നു.

وَنَرَاهُ قَرِيبًا
7=നാം അതിനെ അടുത്തതായും കാണുന്നു.

يَوْمَ تَكُونُ السَّمَاء كَالْمُهْلِ
8=ആകാശം ഉരുകിയ ലോഹം പോലെ ആകുന്ന ദിവസം!

وَتَكُونُ الْجِبَالُ كَالْعِهْنِ
9=പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെയും.

وَلَا يَسْأَلُ حَمِيمٌ حَمِيمًا
10=ഒരുറ്റ ബന്ധുവും മറ്റൊരു ഉറ്റബന്ധുവിനോട്‌ (അന്ന്‌) യാതൊന്നും ചോദിക്കുകയില്ല.

يُبَصَّرُونَهُمْ يَوَدُّ الْمُجْرِمُ لَوْ يَفْتَدِي مِنْ عَذَابِ يَوْمِئِذٍ بِبَنِيهِ
11=അവര്‍ക്ക്‌ അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട്‌ ആ ദിവസത്തെ ശിക്ഷയില്‍നിന്ന്‌ മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ കുറ്റവാളി ആഗ്രഹിക്കും.

وَصَاحِبَتِهِ وَأَخِيهِ
12=തന്‍റെ ഭാര്യയെയും സഹോദരനെയും

وَفَصِيلَتِهِ الَّتِي تُؤْويهِ
13=തനിക്ക്‌ അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും

وَمَن فِي الْأَرْضِ جَمِيعًا ثُمَّ يُنجِيهِ
14=ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട്‌ അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌

كَلَّا إِنَّهَا لَظَى
15=സംശയം വേണ്ട, തീര്‍ച്ചയായും അത്‌ ആളിക്കത്തുന്ന നരകമാകുന്നു.

نَزَّاعَةً لِّلشَّوَى
16=തലയുടെ തൊലിയുരിച്ചു കളയുന്ന നരകാഗ്നി.

تَدْعُو مَنْ أَدْبَرَ وَتَوَلَّى
17=(ദൈവീക വ്യവസ്ഥിതിീയില്‍നിന്ന്) പിന്നോക്കം മാറുകയും, തിരിഞ്ഞുകളയുകയും ചെയ്തവരെ അത്‌ ക്ഷണിക്കും.

وَجَمَعَ فَأَوْعَى
18=ശേഖരിച്ചു സൂക്ഷിച്ചു വെച്ചവരെയും.

إِنَّ الْإِنسَانَ خُلِقَ هَلُوعًا
19=തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.

إِذَا مَسَّهُ الشَّرُّ جَزُوعًا
20=അതായത്‌ തിന്‍മ ബാധിച്ചാല്‍ പൊറുതികേട്‌ കാണിക്കുന്നവനായി കൊണ്ടും,

وَإِذَا مَسَّهُ الْخَيْرُ مَنُوعًا
21=നന്‍മ കൈവന്നാല്‍ തടഞ്ഞു വെക്കുന്നവനായികൊണ്ടും.

إِلَّا الْمُصَلِّينَ
22=(തന്‍റെ നാഥന്‍റെ വ്യവസ്ഥിതിയെ സ്വീകരിച്ചുകൊണ്ട്)നമസ്കരിക്കുന്നവരൊഴികെ -

الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ

23=അതായത്‌ തങ്ങളുടെ നമസ്കാരത്തില്‍ സ്ഥിരമായി നിഷ്ഠയുള്ളവര്‍

وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَّعْلُومٌ
24=തങ്ങളുടെ സ്വത്തുക്കളില്‍ നിര്‍ണിതമായ അവകാശം നല്‍കുന്നവരും,

لِّلسَّائِلِ وَالْمَحْرُومِ
25=ചോദിച്ചു വരുന്നവന്നും ഉപജീവനം തടയപ്പെട്ടവന്നും

.
وَالَّذِينَ يُصَدِّقُونَ بِيَوْمِ الدِّينِ
26=പ്രതിഫലദിനത്തില്‍ വിശ്വസിക്കുന്നവരും,

وَالَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
27=തങ്ങളുടെ രക്ഷിതാവിന്‍റെ ശിക്ഷയെപറ്റി ഭയമുള്ളവരുമൊഴികെ

إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
28=തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.

وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
29=തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ)

إِلَّا عَلَى أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
30=തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.

فَمَنِ ابْتَغَى وَرَاء ذَلِكَ فَأُوْلَئِكَ هُمُ الْعَادُونَ
31എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍.

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ
32=തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,

وَالَّذِينَ هُم بِشَهَادَاتِهِمْ قَائِمُونَ
33=തങ്ങളുടെ സാക്ഷ്യങ്ങള്‍ മുറപ്രകാരം നിര്‍വഹിക്കുന്നവരും,

وَالَّذِينَ هُمْ عَلَى صَلَاتِهِمْ يُحَافِظُونَ
34=തങ്ങളുടെ നമസ്കാരങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും (ഒഴികെ).

أُوْلَئِكَ فِي جَنَّاتٍ مُّكْرَمُونَ
35=അത്തരക്കാര്‍ സ്വര്‍ഗത്തോപ്പുകളില്‍ആദരിക്കപ്പെടുന്നവരാകുന്നു.

.
فَمَالِ الَّذِينَ كَفَرُوا قِبَلَكَ مُهْطِعِينَ
36=അപ്പോള്‍ സത്യ-വ്യവസ്ഥീിതിയെ-നിഷേധിക്കുന്നവര്‍ക്കെന്തു പറ്റി! അവര്‍ നിന്‍റെ നേരെ കഴുത്തു നീട്ടി വന്നിട്ട്‌

عَنِ الْيَمِينِ وَعَنِ الشِّمَالِ عِزِينَ
37=വലത്തോട്ടും ഇടത്തോട്ടും കൂട്ടങ്ങളായി ചിതറിപോകുന്നു.

أَيَطْمَعُ كُلُّ امْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
38=സുഖാനുഭൂതിയുടെ സ്വര്‍ഗത്തില്‍ താന്‍പ്രവേശിപ്പിക്കപ്പെടണമെന്ന്‌ അവരില്‍ ഓരോ മനുഷ്യനും മോഹിക്കുന്നുണ്ടോ?

كَلَّا إِنَّا خَلَقْنَاهُم مِّمَّا يَعْلَمُونَ
39=അതു വേണ്ട. തീര്‍ച്ചയായും അവര്‍ക്കറിയാവുന്നതില്‍നിന്നാണ്‌ അവരെ നാം സൃഷ്ടിച്ചിട്ടുള്ളത്‌

فَلَا أُقْسِمُ بِرَبِّ الْمَشَارِقِ وَالْمَغَارِبِ إِنَّا لَقَادِرُونَ
40=എന്നാല്‍ ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാനങ്ങളുടെയും രക്ഷിതാവിന്‍റെ പേരില്‍ ഞാന്‍സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും നാം കഴിവുള്ളനാണെന്ന്‌

عَلَى أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
41=അവരെക്കാള്‍ നല്ലവരെ പകരം കൊണ്ടു വരാന്‍. നാം തോല്‍പിക്കപ്പെടുന്നവനല്ല താനും.

فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ
42=ആകയാല്‍ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെടുന്ന അവരുടെ ആ ദിവസത്തെ അവര്‍ കണ്ടുമുട്ടുന്നത്‌ വരെ അവര്‍തോന്നിവാസത്തില്‍ മുഴുകുകയും കളിച്ചു കൊണ്ടിരിക്കുകയും ചെയ്യാന്‍ നീ അവരെ വിട്ടേക്കുക.

يَوْمَ يَخْرُجُونَ مِنَ الْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَى نُصُبٍ يُوفِضُونَ
43=അതായത്‌ അവര്‍ ഒരു നാട്ടക്കുറിയുടെ നേരെ ധൃതിപ്പെട്ട്‌ പോകുന്നത്‌ പോലെ ഖബ്‌റുകളില്‍ നിന്ന്‌ പുറപ്പെട്ടു പോകുന്ന ദിവസം.

خَاشِعَةً أَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ذَلِكَ الْيَوْمُ الَّذِي كَانُوا يُوعَدُونَ
44=അവരുടെ കണ്ണുകള്‍ കീഴ്പോട്ട്‌ താണിരിക്കും. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അതാണ്‌ അവര്‍ക്ക്‌ താക്കീത്‌ നല്‍കപ്പെട്ടിരുന്ന ദിവസം.