അദ്ധ്യായം 79 (നാസിയാത്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالنَّازِعَاتِ غَرْقًا
1=( ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ചവരിലേക്ക്‌ ) ഇറങ്ങിച്ചെന്ന്‌ ( അവരുടെ ആത്മാവുകളെ ) ഊരിയെടുക്കുന്നവ തന്നെയാണ സത്യം.

وَالنَّاشِطَاتِ نَشْطًا
2=( സത്യവ്യവസ്ഥിതിക്ക് വേണ്ടി നിലകൊണ്ടവരുടെ ആത്മാവുകളെ ) സൌമ്യതയോടെ പുറത്തെടുക്കുന്നവ തന്നെയാണ, സത്യം.

وَالسَّابِحَاتِ سَبْحًا
3=ഊക്കോടെ ഒഴുകി വരുന്നവ തന്നെയാണ, സത്യം.

فَالسَّابِقَاتِ سَبْقًا
4=എന്നിട്ടു മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ, സത്യം.

فَالْمُدَبِّرَاتِ أَمْرًا
5=കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ, സത്യം.

يَوْمَ تَرْجُفُ الرَّاجِفَةُ
6=ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

تَتْبَعُهَا الرَّادِفَةُ
7=അതിനെ തുടര്‍ന്ന്‌ അതിന്‍റെ പിന്നാലെ മറ്റൊന്നും

قُلُوبٌ يَوْمَئِذٍ وَاجِفَةٌ
8=ചില ഹൃദയങ്ങള്‍ അന്നു വിറച്ചു കൊണ്ടിരിക്കും.

أَبْصَارُهَا خَاشِعَةٌ
9=അവയുടെ കണ്ണുകള്‍ അന്ന്‌ കീഴ്പോട്ടു താഴ്ന്നിരിക്കും.

يَقُولُونَ أَئِنَّا لَمَرْدُودُونَ فِي الْحَافِرَةِ
10=അവര്‍ പറയും: തീര്‍ച്ചയായും നാം ( നമ്മുടെ ) മുന്‍സ്ഥിതിയിലേക്ക്‌ മടക്കപ്പെടുന്നവരാണോ?

أَئِذَا كُنَّا عِظَامًا نَّخِرَةً
11=നാം ജീര്‍ണിച്ച എല്ലുകളായി കഴിഞ്ഞാലും ( നമുക്ക്‌ മടക്കമോ? )

قَالُوا تِلْكَ إِذًا كَرَّةٌ خَاسِرَةٌ
12=അവര്‍ പറയുകയാണ്‌: അങ്ങനെയാണെങ്കില്‍ നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും അത്‌.

فَإِنَّمَا هِيَ زَجْرَةٌ وَاحِدَةٌ
13=അത്‌ ഒരേയൊരു ഘോരശബ്ദം മാത്രമായിരിക്കും.

فَإِذَا هُم بِالسَّاهِرَةِ
14=അപ്പോഴതാ അവര്‍ ഭൂമുഖത്തെത്തിക്കഴിഞ്ഞു.

هَلْ أتَاكَ حَدِيثُ مُوسَى
15=മൂസാനബിയുടെ വര്‍ത്തമാനം നിനക്ക്‌ വന്നെത്തിയോ?

إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى
16=ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയില്‍ വെച്ച്‌ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ അദ്ദേഹത്തെ വിളിച്ച്‌ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം:

اذْهَبْ إِلَى فِرْعَوْنَ إِنَّهُ طَغَى
17=നീ (സ്വേച്ഛാധിപതി)ഫിര്‍ഔന്‍റെ അടുത്തേക്കു പോകുക. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞിരിക്കുന്നു.

فَقُلْ هَل لَّكَ إِلَى أَن تَزَكَّى
18=എന്നിട്ട്‌ ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന്‍തയ്യാറുണ്ടോ?

وَأَهْدِيَكَ إِلَى رَبِّكَ فَتَخْشَى
19=നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ നിനക്ക്‌ ഞാന്‍ വഴി കാണിച്ചുതരാം. എന്നിട്ട്‌ നീ ഭയപ്പെടാനും ( തയ്യാറുണ്ടോ? )

فَأَرَاهُ الْآيَةَ الْكُبْرَى
20=അങ്ങനെ അദ്ദേഹം ( മൂസാ ) അവന്ന്‌ ആ മഹത്തായ ദൃഷ്ടാന്തം കാണിച്ചുകൊടുത്തു.

فَكَذَّبَ وَعَصَى
21=അപ്പോള്‍ അവന്‍ നിഷേധിച്ചു തള്ളുകയും ധിക്കരിക്കുകയും ചെയ്തു.

ثُمَّ أَدْبَرَ يَسْعَى
22=പിന്നെ, അവന്‍ എതിര്‍ ശ്രമങ്ങള്‍ നടത്തുവാനായി പിന്തിരിഞ്ഞു പോയി.

فَحَشَرَ فَنَادَى
23=അങ്ങനെ അവന്‍ ( തന്‍റെ ആള്‍ക്കാരെ ) ശേഖരിച്ചു. എന്നിട്ടു വിളംബരം ചെയ്തു.

 

24=ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നു എന്ന്‌ അവന്‍(ദൈവീക വ്യവസ്ഥിതിയിലേക്കുള്ള പ്രവാചകന്‍റെ ക്ഷണത്തെ നിഷേധിച്ചുകൊണ്ട്ഫെറോവ) പറഞ്ഞു.

فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَى
25=അപ്പോള്‍ പരലോകത്തിലെയും ഇഹലോകത്തിലെയും ശിക്ഷയ്ക്കായി അല്ലാഹു അവനെ പിടികൂടി.

إِنَّ فِي ذَلِكَ لَعِبْرَةً لِّمَن يَخْشَى
26=തീര്‍ച്ചയായും അതില്‍ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു ഗുണപാഠമുണ്ട്‌.

أَأَنتُمْ أَشَدُّ خَلْقًا أَمِ السَّمَاء بَنَاهَا
27=നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.

رَفَعَ سَمْكَهَا فَسَوَّاهَا
28=അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَاهَا
29=അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവന്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

وَالْأَرْضَ بَعْدَ ذَلِكَ دَحَاهَا
30=അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.

أَخْرَجَ مِنْهَا مَاءهَا وَمَرْعَاهَا
31=അതില്‍ നിന്ന്‌ അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

وَالْجِبَالَ أَرْسَاهَا
32=പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.

مَتَاعًا لَّكُمْ وَلِأَنْعَامِكُمْ
33=നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌

فَإِذَا جَاءتِ الطَّامَّةُ الْكُبْرَى
34=എന്നാല്‍ ആ മഹാ വിപത്ത്‌ വരുന്ന സന്ദര്‍ഭം.

يَوْمَ يَتَذَكَّرُ الْإِنسَانُ مَا سَعَى
35=അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം.

وَبُرِّزَتِ الْجَحِيمُ لِمَن يَرَى
36=കാണുന്നവര്‍ക്ക്‌ വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം.

فَأَمَّا مَن طَغَى
37=( അന്ന്‌ ) ആര്‍ അതിരുകവിയുകയും(ദൈവീകമല്ലാത്ത രാഷ്ട്രീയ വ്യവസ്ഥിതികളെ സ്വീകരിക്കകയും)

وَآثَرَ الْحَيَاةَ الدُّنْيَا
38=ഇഹലോകജീവിതത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്തുവോ

فَإِنَّ الْجَحِيمَ هِيَ الْمَأْوَى
39=( അവന്ന്‌ ) കത്തിജ്വലിക്കുന്ന നരകം തന്നെയാണ്‌ സങ്കേതം.

وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى
40=അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ (الْهَوَى=ജീവിതത്തെ അടക്കിനിയന്ത്രിക്കുന്നഅദൈവികമായ രാഷ്ട്രീയ വ്യവസ്ഥിതികളില്‍) നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ

فَإِنَّ الْجَنَّةَ هِيَ الْمَأْوَى
41=( അവന്ന്‌ ) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം.

يَسْأَلُونَكَ عَنِ السَّاعَةِ أَيَّانَ مُرْسَاهَا
42=ആ അന്ത്യസമയത്തെപ്പറ്റി, അതെപ്പോഴാണ്‌ സംഭവിക്കുക എന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നു.

فِيمَ أَنتَ مِن ذِكْرَاهَا
43=നിനക്ക്‌ അതിനെപ്പറ്റി എന്ത്‌ പറയാനാണുള്ളത്‌?

إِلَى رَبِّكَ مُنتَهَاهَا
44=നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അതിന്‍റെ കലാശം.

إِنَّمَا أَنتَ مُنذِرُ مَن يَخْشَاهَا
45=അതിനെ ഭയപ്പെടുന്നവര്‍ക്ക്‌ ഒരു താക്കീതുകാരന്‍ മാത്രമാണ്‌ നീ.

كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوا إِلَّا عَشِيَّةً أَوْ ضُحَاهَا
46=അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ ( ഇവിടെ ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും ( അവര്‍ക്ക്‌ തോന്നുക. )