അദ്ധ്യായം 83 ( മുതഫ്ഫിഫീന്‍)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَيْلٌ لِّلْمُطَفِّفِينَ
1=അളവില്‍ കുറക്കുന്നവര്‍ക്ക്‌ മഹാനാശം

الَّذِينَ إِذَا اكْتَالُواْ عَلَى النَّاسِ يَسْتَوْفُونَ
2=അതായത്‌ ജനങ്ങളോട്‌ അളന്നുവാങ്ങുകയാണെങ്കില്‍തികച്ചെടുക്കുകയും.

وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ
3=ജനങ്ങള്‍ക്ക്‌ അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
----------------------------------------------------------------------------------
(ഇങ്ങോട്ട് വാങ്ങുമ്പേള്‍ ഒരു പൈ വിടില്ല; അങ്ങോട്ടാകുമ്പോള്‍കുറവ് വരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക്)
----------------------------------------------------------------------------------

أَلَا يَظُنُّ أُولَئِكَ أَنَّهُم مَّبْعُوثُونَ
4=അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?

لِيَوْمٍ عَظِيمٍ
5=ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌

يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ
6=അതെ,(വിചാരണക്കും രക്ഷാ ശിക്ഷകള്‍ അനുഭവിക്കുന്നതിനും വേണ്ടി) ലോകരക്ഷിതാവിങ്കലേക്ക്‌ ജനങ്ങള്‍ എഴുന്നേറ്റ്‌ വരുന്ന ദിവസം.

كَلَّا إِنَّ كِتَابَ الفُجَّارِ لَفِي سِجِّينٍ
7=നിസ്സംശയം;(ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ച) ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.

وَمَا أَدْرَاكَ مَا سِجِّينٌ
8=സിജ്ജീന്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

كِتَابٌ مَّرْقُومٌ
9=എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
10=അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.

الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ
11=അതായത്‌ പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.

وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ
12=എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.

إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ
13=അവന്ന്‌ നമ്മുടെ(വ്യവസ്ഥിതിക്ക് വേണ്ടിയുള്ല)വചനങ്ങള്‍ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.

كَلَّا بَلْ رَانَ عَلَى قُلُوبِهِم مَّا كَانُوا يَكْسِبُونَ
14=അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്‌ അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.

.
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ
15=അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന്‌(രക്ഷിതാവിനെ കാണുന്നത് മാത്രമല്ലതങ്ങളുടെ ആവലാതികളും വേവലാതികളും ഒരുതരത്തിലും അറിയിക്കാന്‍ സാധ്യമാകാത്ത വിധം) മറയ്ക്കപ്പെടുന്നവരാകുന്നു

 

16=പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍കടന്നെരിയുന്നവരാകുന്നു.

ثُمَّ يُقَالُ هَذَا الَّذِي كُنتُم بِهِ تُكَذِّبُونَ
17=പിന്നീട്‌ പറയപ്പെടും; ഇതാണ്‌ നിങ്ങള്‍നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.

كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ
18=നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍തന്നെയായിരിക്കും.

وَمَا أَدْرَاكَ مَا عِلِّيُّونَ
19=ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

كِتَابٌ مَّرْقُومٌ
20എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.

يَشْهَدُهُ الْمُقَرَّبُونَ
21=സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍സന്നിഹിതരാകുന്നതാണ്‌.

إِنَّ الْأَبْرَارَ لَفِي نَعِيمٍ
22=തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍തന്നെയായിരിക്കും.

عَلَى الْأَرَائِكِ يَنظُرُونَ
23=സോഫകളിലിരുന്ന്‌ അവര്‍ നോക്കിക്കൊണ്ടിരിക്കും.

تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ
24=അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.

يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ
25=(സുഖാനുഭൂതിയുടെ മേല്‍ സുഖാനുഭൂതിയല്ലാതെ അത് പാനം ചെയ്യുമ്പോള്‍ സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ ഒരുദോഷവും ചെയ്യാത്ത) മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും.

خِتَامُهُ مِسْكٌ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ
26=അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.

وَمِزَاجُهُ مِن تَسْنِيمٍ
27=അതിലെ ചേരുവ തസ്നീം ആയിരിക്കും.

عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ
28=അതായത്‌ സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ്‌ ജലം.

إِنَّ الَّذِينَ أَجْرَمُوا كَانُواْ مِنَ الَّذِينَ آمَنُوا يَضْحَكُونَ
29=തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.

وَإِذَا مَرُّواْ بِهِمْ يَتَغَامَزُونَ
30=അവരുടെ ( സത്യവിശ്വാസികളുടെ ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.

وَإِذَا انقَلَبُواْ إِلَى أَهْلِهِمُ انقَلَبُواْ فَكِهِينَ
31=അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക്‌ തിരിച്ചുചെല്ലുമ്പോള്‍രസിച്ചു കൊണ്ട്‌ അവര്‍ തിരിച്ചുചെല്ലുമായിരുന്നു.

وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلَاء لَضَالُّونَ
32=അവരെ ( സത്യവിശ്വാസികളെ ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ്‌ എന്ന്‌ അവര്‍ പറയുകയും ചെയ്യുമായിരുന്നു.

وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ
33=അവരുടെ ( സത്യവിശ്വാസികളുടെ ) മേല്‍മേല്‍നോട്ടക്കാരായിട്ട്‌ അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.

فَالْيَوْمَ الَّذِينَ آمَنُواْ مِنَ الْكُفَّارِ يَضْحَكُونَ
34=എന്നാല്‍ അന്ന്‌ ( ഖിയാമത്ത്‌ നാളില്‍ ) ആ സത്യവിശ്വാസികള്‍സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.

عَلَى الْأَرَائِكِ يَنظُرُونَ
35=സോഫകളിലിരുന്ന്‌ അവര്‍ നോക്കിക്കൊണ്ടിരിക്കും.

هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ
36=സത്യ-വ്യവസ്തിതിയെ- നിഷേധിച്ചവര്‍ ചെയ്തു കൊണ്ടിരുന്നതിന്‌ അവര്‍ക്ക്‌ പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.