അദ്ധ്യായം 77 (മുര്‍സലാത്ത്)

 بسم الله الرحمن الرحيم

=പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَالْمُرْسَلَاتِ عُرْفًا
1=തുടരെത്തുടരെ അയക്കപ്പെടുന്നവയും,

فَالْعَاصِفَاتِ عَصْفًا
2=ശക്തിയായി ആഞ്ഞടിക്കുന്നവയും,

وَالنَّاشِرَاتِ نَشْرًا
3=പരക്കെ വ്യാപിപ്പിക്കുന്നവയും,

فَالْفَارِقَاتِ فَرْقًا
4=വേര്‍തിരിച്ചു വിവേചനം ചെയ്യുന്നവയും,

فَالْمُلْقِيَاتِ ذِكْرًا
5=(ജനങ്ങളുടെ രാഷ്ട്രീയമാര്‍ഗ്ഗദര്‍ശനത്തിന്നാവശ്യമായ)ദിവ്യസന്ദേശം ഇട്ടുകൊടുക്കുന്നവയുമായിട്ടുള്ളവയെ തന്നെയാകുന്നു സത്യം;

عُذْرًا أَوْ نُذْرًا
6=ഒരു ഒഴികഴിവായികൊണ്ടോ താക്കീതായിക്കൊണ്ടോ

إِنَّمَا تُوعَدُونَ لَوَاقِعٌ
7=തീര്‍ച്ചയായും നിങ്ങളോട്‌(ദൈവീക വ്യവസ്ഥിതിയെ നിഷേധിക്കുന്നവര്‍ക്ക്) താക്കീത്‌ ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതു തന്നെയാകുന്നു.

فَإِذَا النُّجُومُ طُمِسَتْ
8=നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും,

وَإِذَا السَّمَاء فُرِجَتْ
9=ആകാശം പിളര്‍ത്തപ്പെടുകയും,

وَإِذَا الْجِبَالُ نُسِفَتْ
10=പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,

وَإِذَا الرُّسُلُ أُقِّتَتْ
1=ദൂതന്‍മാര്‍ക്ക്‌ സമയം നിര്‍ണയിച്ചു കൊടുക്കപ്പെടുകയും ചെയ്താല്‍!

لِأَيِّ يَوْمٍ أُجِّلَتْ
12=ഏതൊരു ദിവസത്തേക്കാണ്‌ അവര്‍ക്ക്‌ അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്‌?

لِيَوْمِ الْفَصْلِ
13=തീരുമാനത്തിന്‍റെ ദിവസത്തേക്ക്‌!

وَمَا أَدْرَاكَ مَا يَوْمُ الْفَصْلِ
14=ആ തീരുമാനത്തിന്‍റെ ദിവസം എന്താണെന്ന്‌ നിനക്കറിയുമോ?

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
15=അന്നേ ദിവസം (ദൈവീക വ്യവസ്ഥിതിയെ)നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

أَلَمْ نُهْلِكِ الْأَوَّلِينَ
16=(നമ്മുടെ വ്യവസ്ഥിതിയെ നിഷേധിച്ച)പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?

ثُمَّ نُتْبِعُهُمُ الْآخِرِينَ
17=പിന്നീട്‌ (അത്തരക്കാരുടെ)പിന്‍ഗാമികളെയും അവരുടെ പിന്നാലെ നാം അയക്കുന്നതാണ്‌.

كَذَلِكَ نَفْعَلُ بِالْمُجْرِمِينَ
18=അപ്രകാരമാണ്‌ നാം കുറ്റവാളികളെക്കൊണ്ട്‌ പ്രവര്‍ത്തിക്കുക.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
19=(അല്ലാഹു അവതരിപ്പിച്ചുകൊടുത്ത രാഷ്ട്രീയ വ്യവസ്ഥിതിയെ) നിഷേധിച്ചു തള്ളിയവര്‍ക്കായിരിക്കും അന്നേ ദിവസം നാശം.

أَلَمْ نَخْلُقكُّم مِّن مَّاء مَّهِينٍ
20=നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?

فَجَعَلْنَاهُ فِي قَرَارٍ مَّكِينٍ
21=എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.

إِلَى قَدَرٍ مَّعْلُومٍ
22=നിശ്ചിതമായ ഒരു അവധി വരെ.

فَقَدَرْنَا فَنِعْمَ الْقَادِرُونَ
23=അങ്ങനെ നാം ( എല്ലാം ) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
24=അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

أَلَمْ نَجْعَلِ الْأَرْضَ كِفَاتًا
25=ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?

أَحْيَاء وَأَمْوَاتًا
26=മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.

وَجَعَلْنَا فِيهَا رَوَاسِيَ شَامِخَاتٍ وَأَسْقَيْنَاكُم مَّاء فُرَاتًا

27=അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.

.
وَيْلٌ يوْمَئِذٍ لِّلْمُكَذِّبِينَ
28=അന്നേ ദിവസം(ദൈവീക വ്യവസ്ഥിതിയെ ) നിഷേധിച്ചവര്‍ക്കാകുന്നു നാശം.

انطَلِقُوا إِلَى مَا كُنتُم بِهِ تُكَذِّبُونَ
29=( ഹേ, നിഷേധികളേ, ) എന്തൊന്നിനെയായിരുന്നോ നിങ്ങള്‍നിഷേധിച്ചു തള്ളിയിരുന്നത്‌ അതിലേക്ക്‌ നിങ്ങള്‍ പോയി ക്കൊള്ളുക.

انطَلِقُوا إِلَى ظِلٍّ ذِي ثَلَاثِ شُعَبٍ
30=മൂന്ന്‌ ശാഖകളുള്ള ഒരു തരം തണലിലേക്ക്‌ നിങ്ങള്‍പോയിക്കൊള്ളുക.

لَا ظَلِيلٍ وَلَا يُغْنِي مِنَ اللَّهَبِ
31=അത്‌ തണല്‍ നല്‍കുന്നതല്ല. തീജ്വാലയില്‍ നിന്ന്‌ സംരക്ഷണം നല്‍കുന്നതുമല്ല.

إِنَّهَا تَرْمِي بِشَرَرٍ كَالْقَصْرِ
32=തീര്‍ച്ചയായും അത്‌ ( നരകം ) വലിയ കെട്ടിടം പോലെ ഉയരമുള്ള തീപ്പൊരി തെറിപ്പിച്ചു കൊണ്ടിരിക്കും

كَأَنَّهُ جِمَالَتٌ صُفْرٌ
33=അത്‌ ( തീപ്പൊരി ) മഞ്ഞനിറമുള്ള ഒട്ടക കൂട്ടങ്ങളെപ്പോലെയായിരിക്കും.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
34=അന്നേ ദിവസം(ദൈവീക വ്യവസ്ഥിതിയെ) നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.

هَذَا يَوْمُ لَا يَنطِقُونَ
35=അവര്‍ മിണ്ടാത്തതായ ദിവസമാകുന്നു ഇത്‌.

وَلَا يُؤْذَنُ لَهُمْ فَيَعْتَذِرُونَ
36=അവര്‍ക്ക്‌ ഒഴികഴിവു ബോധിപ്പിക്കാന്‍ അനുവാദം നല്‍കപ്പെടുകയുമില്ല.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
37=അന്നേ ദിവസം നിഷേധിച്ചവര്‍ക്കാകുന്നു നാശം.

هَذَا يَوْمُ الْفَصْلِ جَمَعْنَاكُمْ وَالْأَوَّلِينَ
38=( അന്നവരോട്‌ പറയപ്പെടും: ) തീരുമാനത്തിന്‍റെ ദിവസമാണിത്‌. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.

فَإِن كَانَ لَكُمْ كَيْدٌ فَكِيدُونِ
39=ഇനി നിങ്ങള്‍ക്ക്‌ വല്ല തന്ത്രവും പ്രയോഗിക്കാനുണ്ടെങ്കില്‍ ആ തന്ത്രം പ്രയോഗിച്ചു കൊള്ളുക.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
40=അന്നേ ദിവസം നിഷേധിച്ചവര്‍ക്കാകുന്നു നാശം.

إِنَّ الْمُتَّقِينَ فِي ظِلَالٍ وَعُيُونٍ
41=തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ ( ദൈവീക വ്യവസ്ഥിതിയിലേക്കുള്ള പ്രബോധന -പ്രവര്‍ത്തന മാര്‍ഗ്ഗത്തില്‍ആത്മാര്‍ത്ഥതയോടെ നിലകൊണ്ടവര്‍-സ്വര്‍ഗ്ഗത്തില്‍)തണലുകളിലും അരുവികള്‍ക്കിടയിലുമാകുന്നു.

وَفَوَاكِهَ مِمَّا يَشْتَهُونَ
42=അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഴവര്‍ഗങ്ങള്‍ക്കിടയിലും.ോ

كُلُوا وَاشْرَبُوا هَنِيئًا بِمَا كُنتُمْ تَعْمَلُونَ
43=( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി ആഹ്ലാദത്തോടെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക.

إِنَّا كَذَلِكَ نَجْزِي الْمُحْسِنينَ
44=തീര്‍ച്ചയായും നാം അപ്രകാരമാകുന്നു സദ്‌വൃത്തര്‍ക്ക്‌ പ്രതിഫലം നല്‍കുന്നത്‌.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
45=അന്നേ ദിവസം നിഷേധിച്ചവര്‍ക്കാകുന്നു നാശം.

كُلُوا وَتَمَتَّعُوا قَلِيلًا إِنَّكُم مُّجْرِمُونَ
46=( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ അല്‍പം തിന്നുകയും സുഖമനുഭവിക്കുകയും ചെയ്തു കൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ കുറ്റവാളികളാകുന്നു.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
47=അന്നേ ദിവസം നിഷേധിച്ചവര്‍ക്കാകുന്നു നാശം.

وَإِذَا قِيلَ لَهُمُ ارْكَعُوا لَا يَرْكَعُونَ
48=അവരോട്‌ കുമ്പിടൂ എന്ന്‌ പറയപ്പെട്ടാല്‍ അവര്‍കുമ്പിടുകയില്ല.

وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
49=അന്നേ ദിവസം നിഷേധിച്ചവര്‍ക്കാകുന്നു നാശം.

فَبِأَيِّ حَدِيثٍ بَعْدَهُ يُؤْمِنُونَ
50=ഇനി ഇതിന്‌ ( ഖുര്‍ആന്ന്‌ ) ശേഷം (രാഷ്ട്രീയമായ)ഏതൊരു വിഷയത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?