അദ്ധ്യായം 109 (അൽകാഫിറൂൻ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

قُلْ يَا أَيُّهَا الْكَافِرُونَ
1=( നബിയേ, ) പറയുക: -ദൈവീക വ്യവസ്ഥിയെ - നിഷേധിച്ചവരേ,

لا أَعْبُدُ مَا تَعْبُدُونَ
2=നിങ്ങള്‍ കീഴ്പെടുന്ന ശക്തികൾക്ക് ഞാന്‍ കീഴ്പെടുന്നില്ല.

وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
3=ഞാന്‍ കീഴ്പെടുന്ന - ദൈവീക ദീനിന് - നിങ്ങളും കീഴ്പെടുന്നവരല്ല.

وَلا أَنَا عَابِدٌ مَّا عَبَدتُّمْ
4=നിങ്ങള്‍ കീഴ്പെടുന്ന - വ്യവസ്ഥിക്ക് - ഞാന്‍ കീഴ്പെടുന്നവനുമല്ല.

وَلا أَنتُمْ عَابِدُونَ مَا أَعْبُدُ
5=ഞാന്‍ അടിമപ്പെടുന്ന - ദൈവീക വ്യവസ്ഥിതിക്ക് - നിങ്ങളും അടിമപെടുന്നവരല്ല.

لَكُمْ دِينُكُمْ وَلِيَ دِينِ
6=നിങ്ങള്‍ക്ക്‌ നിങ്ങളുടെ വ്യവസ്ഥിതി. എനിക്ക്‌ എന്‍റെ വ്യവസ്ഥിതിയും .