അദ്ധ്യായം 101(ഖാരിഅ )

 

 


അദ്ധ്യായം 101(ഖാരിഅ )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെന നാമത്തിൽ

الْقَارِعَةُ
1=ഭയങ്കരമായ ആ സംഭവം.

مَا الْقَارِعَةُ
2=ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

وَمَا أَدْرَاكَ مَا الْقَارِعَةُ
3=ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
4=മനുഷ്യന്മാّര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!

وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنفُوشِ
5=പര്വ്വِതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

فَأَمَّا مَن ثَقُلَتْ مَوَازِينُهُ
6=അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍(മൂല്ല്യങ്ങള്‍*) ഘനം തൂങ്ങിയോ
------------------------------------------------
*ദൈവീക വ്യവ്യവസ്ഥിതിയുടെ സംസ്ഥാപനം ജീവിതലക്ഷ്യമാകുമ്പോള്‍ മാത്രമാണ് ഒരാളുടെ ആശയങ്ങളും കര്‍മ്മങ്ങളും- പ്രകൃതിയില്‍ സത്ഫലങ്ങള്‍ക്കായി-യോജിക്കുന്നത്. അത്കൊണ്ടാണവ മൂല്ല്യവത്തായി്തീരുന്നത്(ദൈവീക തുലാസില്‍ ഘനംതൂങ്ങുന്നവ).അല്ലാത്തവരുടെ കര്‍മ്മങ്ങള്‍ പ്രകൃതിയുമായി രജ്ഞിപ്പിക്കുക സാധ്യമല്ല.അത്കൊണ്ട്തന്നെ പാഴ്പ്രവര്‍ത്തനംമാത്രമാണവരുടേത്..കാരണം പ്രകൃതിവിരുദ്ധമായ രാഷ്ട്രീയ വ്യവസ്ഥിതികളുടേയും അതിന്‍റെ സാഹചര്യങ്ങളുടേയുംപൂര്‍ണ്ണ നിയന്ത്രണത്തിലാണവര്‍. മാത്രമല്ല,ഈ തെറ്റായ രാഷ്ട്രീയവ്യവസ്ഥിതികളനുസരിച്ചുള്ള മനുഷ്യജീവിതത്തിന്‍റെ അനന്തര ഫലങ്ങളാണ് ലോകം ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന തിന്മകളെല്ലാം.അത്കൊണ്ട്തന്നെ നര്‍മ്മിത വ്യവസ്ഥിതികളുടെ മാറ്റത്തിന് വേണ്ടി നിലകൊള്ളാത്തവരെല്ലാം തിന്മകള്‍ക്കുത്തരവാദികളായിതീരുന്നു.ദൈവീക വ്യവസ്ഥിതിക്കെതിരെ നിഷേധാത്മക നിലപാട് സ്വീകരിച്ചവരാകട്ടെ,ഇഹത്തിലും പരത്തിലും ശിക്ഷാര്‍ഹരാവുകയും ചെയ്യുന്നു.
-------------------------------------------------
فَهُوَ فِي عِيشَةٍ رَّاضِيَةٍ
7=അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.

.
وَأَمَّا مَنْ خَفَّتْ مَوَازِينُهُ
8=എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

فَأُمُّهُ هَاوِيَةٌ
9=അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.

وَمَا أَدْرَاكَ مَا هِيَهْ
10=ഹാവിയഃ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?

نَارٌ حَامِيَةٌ
11=ചൂടേറിയ നരകാഗ്നിയത്രെ അത്‌