അദ്ധ്യായം -44 ( ദുഖാന്‍)

 حم

1-ഹാമീം,

وَالْكِتَابِ الْمُبِينِ
2-സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ സത്യം;

إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ
3-തീര്‍ച്ചയായും നാം അതിനെ ഒരു അനുഗൃഹീത(ജനങ്ങളുടെ രാഷ്ട്രീയ നിലപാടനുസരിച്ച് ലോകര്‍ക്ക് സംഭവിക്കാനുള്ള ഉദ്ധാന-പതനങ്ങളും നന്മ-തിന്മകളുമെല്ലാം നിര്‍ണ്ണയിച്ച) രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും(ഈ നിര്‍ണ്ണയത്തെകുറിച്ച്) നാം മുന്നറിയിപ്പ്‌ നല്‍കുന്നവനാകുന്നു.

فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ
4-ആ രാത്രിയില്‍ (വ്യക്തികളുടേയും സമൂഹങ്ങളുടേയും രാഷ്ട്രങ്ങളുടേയും ഭാഗധേയങ്ങളുമായി ബന്ധപ്പെട്ട) ഓരോ കാര്യവും യുക്തിപൂര്‍ണ്ണമായ(രീതിയില്‍)വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു.

أَمْرًا مِّنْ عِندِنَا إِنَّا كُنَّا مُرْسِلِينَ
5-അതെ, നമ്മുടെ പക്കല്‍ നിന്നുള്ള വിധി. തീര്‍ച്ചയായും നാം ( ജനതയുടെ രാഷ്ട്രീയ മാറ്റങ്ങളനുസരിച്ച് വിധിയില്‍മാറ്റങ്ങളുണ്ടാക്കാന്‍ മാലാഖമാരെ ) നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.

رَحْمَةً مِّن رَّبِّكَ إِنَّهُ هُوَ السَّمِيعُ الْعَلِيمُ
6-നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു കാരുണ്യമത്രെ അത്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നനും അറിയുന്നവനും.

رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا إِن كُنتُم مُّوقِنِينَ
7-ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവ്‌. നിങ്ങള്‍ (ദൈവീക വ്യവസ്ഥിതിയില്‍)ദൃഢവിശ്വാസമുള്ളവരാണെങ്കില്‍.

لَا إِلَهَ إِلَّا هُوَ يُحْيِي وَيُمِيتُ رَبُّكُمْ وَرَبُّ آبَائِكُمُ الْأَوَّلِينَ
8-അവനല്ലാതെ (ജീവിതത്തെ കീഴാപ്പെടുത്തികൊടുക്കാന്‍അര്‍ഹനായ) യാതൊരു ശക്തിയും വ്യക്തിയുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വപിതാക്കളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍.

بَلْ هُمْ فِي شَكٍّ يَلْعَبُونَ
9-എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു.

فَارْتَقِبْ يَوْمَ تَأْتِي السَّمَاء بِدُخَانٍ مُّبِينٍ
10-അതിനാല്‍ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട്‌ വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക.

 


يَغْشَى النَّاسَ هَذَا عَذَابٌ أَلِيمٌ
11-മനുഷ്യരെ അത്‌ പൊതിയുന്നതാണ്‌.( ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ചവർക്ക്) ഇത്‌ വേദനയേറിയ ഒരു ശിക്ഷയായിരിക്കും.

رَبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ
12-( അവര്‍ പറയും: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ (നിന്റെ ദീനിൽ )വിശ്വസിച്ചു കൊള്ളാം.

أَنَّى لَهُمُ الذِّكْرَى وَقَدْ جَاءهُمْ رَسُولٌ مُّبِينٌ
13-എങ്ങനെയാണ്‌ അവര്‍ക്ക്‌ ഉല്‍ബോധനം ഫലപ്പെടുക? ( പ്രവാചകത്വത്തിന്റെ ആവശ്യകത ) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്‌.

ثُمَّ تَوَلَّوْا عَنْهُ وَقَالُوا مُعَلَّمٌ مَّجْنُونٌ
14-എന്നിട്ട്‌ അദ്ദേഹത്തെ വിട്ട്‌ അവന്‍ പിന്തിരിഞ്ഞു കളയുകയാണ്‌ ചെയ്തത്‌. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു.

إِنَّا كَاشِفُو الْعَذَابِ قَلِيلًا إِنَّكُمْ عَائِدُونَ
15-തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ ( പഴയ അവസ്ഥയിലേക്ക്‌ ) മടങ്ങുക തന്നെ ചെയ്യുമല്ലോ.

يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَى إِنَّا مُنتَقِمُونَ
16-ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്‌.

وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَاءهُمْ رَسُولٌ كَرِيمٌ
17-ഇവര്‍ക്ക്‌ മുമ്പ്‌ ഫിര്‍ഔന്‍റെ ജനതയെ നാം പരീക്ഷിച്ചിട്ടുണ്ട്‌. മാന്യനായ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നു.

أَنْ أَدُّوا إِلَيَّ عِبَادَ اللَّهِ إِنِّي لَكُمْ رَسُولٌ أَمِينٌ
18-അല്ലാഹുവിന്‍റെ ദാസന്‍മാരെ നിങ്ങള്‍ എനിക്ക്‌ ഏല്‍പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുള്ള വിശ്വസ്തനായ ദൂതനാകുന്നു. ( എന്ന്‌ അദ്ദേഹം പറഞ്ഞു. )

وَأَنْ لَّا تَعْلُوا عَلَى اللَّهِ إِنِّي آتِيكُم بِسُلْطَانٍ مُّبِينٍ
19-അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വരാം.

وَإِنِّي عُذْتُ بِرَبِّي وَرَبِّكُمْ أَن تَرْجُمُونِ
20-നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട്‌ തീര്‍ച്ചയായും ഞാന്‍ ശരണം തേടിയിരിക്കുന്നു.

 

21-നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന്‌ നിങ്ങള്‍ വിട്ടുമാറുക.

فَدَعَا رَبَّهُ أَنَّ هَؤُلَاء قَوْمٌ مُّجْرِمُونَ
22-ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ ( സഹായത്തിനായി ) പ്രാര്‍ത്ഥിച്ചു.

فَأَسْرِ بِعِبَادِي لَيْلًا إِنَّكُم مُّتَّبَعُونَ
23-( അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു: ) എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ ( ശത്രുക്കളാല്‍ ) പിന്തുടരപ്പെടുന്നതാണ്‌.

وَاتْرُكْ الْبَحْرَ رَهْوًا إِنَّهُمْ جُندٌ مُّغْرَقُونَ
24-സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.

كَمْ تَرَكُوا مِن جَنَّاتٍ وَعُيُونٍ
25-എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവര്‍ വിട്ടേച്ചു പോയത്‌.!

وَزُرُوعٍ وَمَقَامٍ كَرِيمٍ
26-( എത്രയെത്ര ) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!

وَنَعْمَةٍ كَانُوا فِيهَا فَاكِهِينَ
27-അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന ( എത്രയെത്ര ) സൌഭാഗ്യങ്ങള്‍!

كَذَلِكَ وَأَوْرَثْنَاهَا قَوْمًا آخَرِينَ
28-അങ്ങനെയാണത്‌ ( കലാശിച്ചത്‌. ) അതെല്ലാം മറ്റൊരു ജനതയ്ക്ക്‌ നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

فَمَا بَكَتْ عَلَيْهِمُ السَّمَاء وَالْأَرْضُ وَمَا كَانُوا مُنظَرِينَ
29-അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്‌ ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.

وَلَقَدْ نَجَّيْنَا بَنِي إِسْرَائِيلَ مِنَ الْعَذَابِ الْمُهِينِ
30-ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന്‌ നാം രക്ഷിക്കുക തന്നെ ചെയ്തു.

 

 

31=ഫിര്‍ഔനില്‍ നിന്ന്‌. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ (കൊടും ഭരണകൂടഭീകരരില്‍)പെട്ടവനുമായിരുന്നു.

وَلَقَدِ اخْتَرْنَاهُمْ عَلَى عِلْمٍ عَلَى الْعَالَمِينَ
32=അറിഞ്ഞു കൊണ്ട്‌ തന്നെ തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.

وَآتَيْنَاهُم مِّنَ الْآيَاتِ مَا فِيهِ بَلَاء مُّبِينٌ
33=വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക്‌ നല്‍കുകയുമുണ്ടായി.

إِنَّ هَؤُلَاء لَيَقُولُونَ
34=എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;

إِنْ هِيَ إِلَّا مَوْتَتُنَا الْأُولَى وَمَا نَحْنُ بِمُنشَرِينَ
35=നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.

فَأْتُوا بِآبَائِنَا إِن كُنتُمْ صَادِقِينَ
36=അതിനാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക എന്ന്‌.

أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَالَّذِينَ مِن قَبْلِهِمْ أَهْلَكْنَاهُمْ إِنَّهُمْ كَانُوا مُجْرِمِينَ
37=ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല (ശക്തന്മാരായ ഭരണകൂടങ്ങളില്‍ ഒന്നായ)തുബ്ബഇന്‍റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ (ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ച)കുറ്റവാളികളായിരുന്നത്‌ തന്നെ.

وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ
38=ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട്‌ സൃഷ്ടിച്ചതല്ല.

مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
39=ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ്‌ നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.

إِنَّ يَوْمَ الْفَصْلِ مِيقَاتُهُمْ أَجْمَعِينَ
40=തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്‍റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുള്ള നിശ്ചിത സമയം.

 

 

44 : 41
يَوۡمَ لَا يُغۡنِى مَوۡلًى عَن مَّوۡلًى شَيۡئًا وَلَا هُمۡ يُنصَرُونَ
അതായതു, ഒരു ബന്ധുവും (വേറെ) ഒരു ബന്ധുവിനു ഒട്ടും ഉപകരിക്കാത്ത ദിവസം. അവര്‍, സഹായിക്കപ്പെടുന്നതുമല്ല.

44 : 42
إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيم
അല്ലാഹു കരുണ ചെയ്തവരൊഴികെ. നിശ്ചയമായും, അവന്‍ തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.

44 : 43
إِنَّ شَجَرَتَ ٱلزَّقُّومِ
നിശ്ചയമായും 'സഖ്-ഖൂം' വൃക്ഷം;-

44 : 44
طَعَامُ ٱلۡأَثِيمِ
പാപിയായുള്ളവന്‍റെ (ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ചവരുടെ)ഭക്ഷണമായിരിക്കും.

44 : 45
كَٱلۡمُهۡلِ يَغۡلِى فِى ٱلۡبُطُونِ
ഉരുകിയ (ലോഹ) ദ്രാവകംപോലെയിരിക്കും (അതു); വയറുകളില്‍ അതു തിളച്ചുമറിയും;-

44 : 46
كَغَلۡىِ ٱلۡحَمِيمِ
ചുടുവെള്ളം തിളച്ചുമറിയുന്നതുപോലെ!

44 : 47
خُذُوهُ فَٱعۡتِلُوهُ إِلَىٰ سَوَآءِ ٱلۡجَحِيمِ
(പറയപ്പെടും:) 'അവനെ പിടിക്കുവിന്‍; എന്നിട്ടവനെ ജ്വലിക്കുന്ന നരകത്തിന്‍റെ മദ്ധ്യത്തിലേക്കു വലിച്ചിഴക്കുവിന്‍!'

44 : 48
ثُمَّ صُبُّواْ فَوۡقَ رَأۡسِهِۦ مِنۡ عَذَابِ ٱلۡحَمِيمِ
'പിന്നീടവന്‍റെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളമാകുന്ന ശിക്ഷയില്‍നിന്നും ചൊരിയുവിന്‍!'

44 : 49
ذُقۡ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡكَرِيمُ
(അവനോടു പറയപ്പെടും:) 'രുചി നോക്കൂ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും ഉന്നതനും ( അധികാര രാഷ്ട്രിയത്തിന്റെ സ്വാധീനത്താൽ, ഇപ്രകാരമായിരു ന്നുവല്ലോ നീ സ്വയമേവ ധരിച്ചു വെച്ചത് )!'

44 : 50
إِنَّ هَٰذَا مَا كُنتُم بِهِۦ تَمۡتَرُونَ
'ഇതു (മരണാന്തരം സംഭവിക്കാനുള്ള വിചാരണയും രക്ഷാ - ശിക്ഷ ക ളെ ശിക്ഷകളകുറിച്ച്) നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരുന്ന (ആ) കാര്യമാണ്'.

 

إِنَّ ٱلۡمُتَّقِينَ فِى مَقَامٍ أَمِينٍ
നിശ്ചയമായും, ഭയഭക്തരായുള്ളവര്‍ (കളങ്കമില്ലാതെ ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊണ്ട വർ )വിശ്വസ്തമായ ഒരു വാസസ്ഥലത്തില്‍ ആയിരിക്കും;-

44 : 52
فِى جَنَّٰتٍ وَعُيُونٍ
അതായതു, സ്വര്‍ഗ്ഗത്തോപ്പുകളിലും അരുവികളിലും.

44 : 53
يَلۡبَسُونَ مِن سُندُسٍ وَإِسۡتَبۡرَقٍ مُّتَقَٰبِلِينَ
നേര്‍മ്മപ്പട്ടും, കട്ടിപ്പട്ടുംകൊണ്ടു അവര്‍ (വസ്ത്രം) ധരിക്കുന്നതാണ്:- അന്യോന്യം അഭിമുഖരായിക്കൊണ്ട് (സല്ലാപം നടത്തും).

44 : 54
كَذَٰلِكَ وَزَوَّجۡنَٰهُم بِحُورٍ عِينٍ
അപ്രകാരമാണ് (കാര്യം). (കൂടാതെ) വിശാലനേത്രകളായ വെള്ളമെയ്യാമണികളെ നാം അവര്‍ക്കു ഇണചേര്‍ത്തു കൊടുക്കുന്നതുമാണ്‌.

44 : 55
يَدۡعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ
അവിടത്തില്‍ എല്ലാ (തരം) പഴവര്‍ഗ്ഗങ്ങള്‍ക്കും നിര്‍ഭയരായ നിലയില്‍ അവര്‍ വിളിച്ചു (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും.

44 : 56
لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ
ആദ്യത്തെ (ഒരു) മരണമല്ലാതെ, അവിടത്തില്‍ വെച്ച് (എനി) അവര്‍ മരണം അനുഭവിക്കുന്നതല്ല. ജ്വലിക്കുന്ന നരകശിക്ഷയെ അവന്‍ [അല്ലാഹു] അവര്‍ക്കു കാത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു;

44 : 57
فَضۡلًا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ
നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹത്താല്‍! അതുതന്നെയാണ് മഹത്തായ ഭാഗ്യം!

44 : 58
فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ
എന്നാല്‍, (നബിയേ,) നാം ഇതിനെ (ഖുര്‍ആനെ) നിന്‍റെ ഭാഷയില്‍ എളുപ്പമാക്കി (സൗകര്യപ്പെടുത്തി)ത്തന്നിരിക്കുന്നതു, അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി മാത്രമാകുന്നു.

44 : 59
فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ
ആകയാല്‍, (പ്രബോധന പ്രർത്തനങ്ങളുടെ ഇഹ-പര പരിണിതി )നീ പ്രതീക്ഷിച്ചുകൊള്ളുക; നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്