അദ്ധ്യായo 95 ( അത്തീൻ )

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തിൽ

وَٱلتِّينِ وَٱلزَّيۡتُون
1=അത്തി തന്നെയാണ, ഒലീവും തന്നെയാണ (സത്യം)!

وَطُورِ سِينِينَ
2=സീനാപർവതവും തന്നെയാണ (സത്യം)!

وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ
3=ഈ നിർഭയരാജ്യവും തന്നെയാണ (സത്യം)!

لَقَدۡ خَلَقۡنَا ٱلۡإِنسَٰنَ فِىٓ أَحۡسَنِ تَقۡوِيمٍ
4=തീർച്ചയായും മനുഷ്യനെ നാം [ജന്മനാ] ഏറ്റവും നല്ല പ്രകൃതിയിലായി സൃഷ്ടിച്ചിരിക്കുന്നു.

ثُمَّ رَدَدۡنَٰهُ أَسۡفَلَ سَٰفِلِينَ
5=പിന്നീട് [ ദൈവീക വ്യവസ്ഥിതിയിൽ നിന്ന് വ്യതിചലിച്ചപ്പോൾ, നിഷേധിച്ചപ്പോൾ]അവനെ നാം അധമന്മാരിൽ ഏറ്റവും അധമനാക്കിത്തീർത്തു.-

إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ فَلَهُمۡ أَجۡرٌ غَيۡرُ مَمۡنُونٍ
6= [ അല്ലാഹു വിന്റെ വ്യവസ്ഥിതിയിൽ ]വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ ഒഴികെ. എന്നാൽ, അവർക്കാകട്ടെ, മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ടായിരിക്കും.

فَمَا يُكَذِّبُكَ بَعۡدُ بِٱلدِّينِ
7=(നബിയേ) എന്നിരിക്കെ, -നമ്മുടെ --വ്യവസ്ഥിതിയുടെ കാര്യത്തിൽ എന്നിട്ടും -നിന്നെ തള്ളിക്കളയാൻ [അവരെ ] പ്രേരിപ്പിക്കുന്നതെന്താണ്?!

أَلَيۡسَ ٱللَّهُ بِأَحۡكَمِ ٱلۡحَٰكِمِينَ
8=അല്ലാഹു വിധികർത്താക്കളിൽവെച്ച് ഏറ്റവും (വലിയ, നല്ല) വിധികർത്താവല്ലയോ ?!